2019 ഏപ്രിൽ 11, വ്യാഴാഴ്‌ച

ബാബരി മസ്ജിദ് കേസിന്‍റെ നാൾവഴികൾ



ബാബരി മസ്ജിദ് കേസിന്‍റെ നാൾവഴികൾ
19, APR 2017 - മാധ്യമം


1992 ഡിസംബര്‍ ആറിന് മുതിർന്ന ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തപ്പോൾ.

ന്യൂഡൽഹി: 25 വർഷമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകളുടെ കാര്യത്തിൽ സുപ്രധാന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്നതായിരുന്നു കോടതി വിധി. വലിയ ചർച്ചകൾക്കും വാർത്തകൾക്കും വഴിവെച്ച കേസിന്‍റെ നാൾവഴികളിലൂടെ...

10-11 നൂറ്റാണ്ടിൽ രാമന്‍റെ ജന്മസ്ഥലമായ അയോധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നതായി ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു.
1194 എ.ഡിയിൽ തുർക്കി സുൽത്താന്മാർ അയോധ്യയിലെ രാംകോട്ടിൽ ഒരു കുന്ന് കണ്ടിരുന്നതായി മുസ് ലിം മതവിഭാഗങ്ങൾ അവകാശപ്പെട്ടു.
1528 എ.ഡി: ആദ്യ മുഗൾ ചക്രവർത്തി ബാബറിന്‍റെ ജനറൽ മിർ ബാഖി, മൂസ അഷിഖാൻ എന്നയാളുടെ ഉപദേശത്തെ തുടർന്ന് രാംകോട്ടിൽ മസ്ജിദ് പണികഴിപ്പിച്ചു. ബഹുമാനാർഥം മസ്ജിദിന് ബാബറിന്‍റെ പേരും നൽകി.
1853: മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകർത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിർമോഹി അഖാര രംഗത്തെത്തി.
1885 ജനുവരി 19: ഹിന്ദു മഹന്തായ രഘുബിർ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷൻ മുമ്പാകെ ആദ്യ കേസ് ഫയൽ ചെയ്തു. രാമന്‍റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽകുന്നതെന്നും അതിനാൽ അവിടെ ക്ഷേത്രം പണിയാൻ ഉത്തരവിടണമെന്നും ഹരജിയിലെ ആയിരുന്നു ആവശ്യം.
1949 ഡിസംബർ 22: ബാബരി മസ്ജിദിനുള്ളിൽ രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങൾ കാണപ്പെട്ടു. തുടർന്ന് ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോർഡ് രംഗത്തെത്തി. ഹൈന്ദവ പാർട്ടികൾ എതിർ ഹരജി നൽകി. ഈ സാഹചര്യത്തിൽ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തെ തർക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സർക്കാർ ഉത്തരവിറക്കി.
1984: ധരം സൻസദിൽ (മതപാർലമെന്‍റ്) രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടു.
1984 ഫെബ്രുവരി 11: രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത്, തർക്കഭൂമിയിൽ പ്രാർഥന നടത്താൻ ഫൈസാബാദ് ജില്ലാ കോടതി അനുമതി നൽകി.
1989 നവംബർ 9: വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്ര നിർമാണത്തിനുള്ള ആദ്യ ശിലാന്യാസം നടത്തി.
1990 ഡിസംബർ 23: അയോധ്യയിൽ ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സർക്കാറിന് തെളിവ് കൈമാറി.
1992 ഡിസംബർ 6: ആർ.എസ്.എസ്, വി.എച്ച്.പി, ബദരംഗ് ദൾ, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കർസേവകർ ബാബരി മസ്ജിദ് തകർത്ത് തർക്ക ഭൂമിയിൽ താൽകാലിക ക്ഷേത്രം നിർമിച്ചു. തുടർന്ന് രാജ്യത്താകമാനം കലാപം പൊട്ടിപ്പുറപ്പെട്ടു.
1992 ഡിസംബർ 16: മസ്ജിദ് തകർക്കത്ത സംഭവം അന്വേഷിക്കാൻ എം.എസ് ലിബർഹാന്‍റെ നേതൃത്വത്തിൽ ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ ചുമതലപ്പെടുത്തി.
2009 ജൂൺ 30: ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അടക്കം 68 പേർ സംഭവത്തിൽ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോർട്ട് ലിബർഹാൻ കമീഷൻ കേന്ദ്രസർക്കാറിന് സമർപ്പിച്ചു.
2010 ജൂലൈ 26: അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയിൽമേലുള്ള നടപടി റദ്ദാക്കി.
2010 സെപ്റ്റംബർ 23: ഹൈകോടതി വിധി നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ച നീട്ടിവെച്ചു.
2010 സെപ്റ്റംബർ 30: അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തർക്കഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗം ഹിന്ദു സംഘടനകൾക്കും ഒരു ഭാഗം വഖഫ് ബോർഡിനും നൽകാൻ നിർദേശിച്ചു.
2010 ഡിസംബർ: ഹൈകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോർഡും സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല ഹൈകോടതി വിധിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.
2011 മെയ്: തർക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു.
2017 മാർച്ച് 6: സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവർക്ക് മേൽ ചുമത്തിയ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2017 മാർച്ച് 21: മസ്ജിദ്-മന്ദിർ തർക്കം കോടതിക്ക് പുറത്ത് ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അഭിപ്രായപ്പെട്ടു.
2017 മാർച്ച് 31: അയോധ്യ തർക്കം വേഗത്തിൽ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി നൽകിയ ഹരജി സുപ്രീംകോടതി തള്ളി.
2017 ഏപ്രിൽ 19: മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകൾ ലക്നോ കോടതിയിൽ ഒരുമിച്ച് പരിഗണിക്കണം. രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു

2019 ഏപ്രിൽ 6, ശനിയാഴ്‌ച

സംഘപരിവാരത്തിന് ഇന്ത്യയിലങ്ങോളം പ്രവർത്തനോർജ്ജം നൽകിപ്പോന്നത് കോൺഗ്രസ്സാണ്.

സംഘപരിവാരത്തിന് ഇന്ത്യയിലങ്ങോളം പ്രവർത്തനോർജ്ജം നൽകിപ്പോന്നത് കോൺഗ്രസ്സാണ്. മാണ്ഡ്യക്കും പണ്ടേക്ക് പണ്ടേ തുടങ്ങിയതാണത്. ഉത്തർപ്രദേശ് ഒരു ക്ലാസിക് ഉദാഹരണമാണ്. പരിവാറിന് വളമിട്ടുകൊടുത്ത കോൺഗ്രസ് പാർടിയുടെ കഥ വീണ്ടും വീണ്ടും പറഞ്ഞേതീരൂ.

ഉത്തർപ്രദേശിൽ 1930ൽ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായി UP കാഡറിൽ IAS ഉദ്യോഗസ്ഥനായി ചേർന്ന മലയാളിയായ കെകെ നായരാണ് ഉത്തർപ്രദേശ് രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ കോൺഗ്രസ്സ് പാർടിക്ക് സഹായം ചെയ്തുകൊടുത്തത്. UP യിലെ കോൺഗ്രസ്സ് നേതാക്കൾക്ക് കെകെ നായർ പ്രിയപ്പെട്ടവനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. UP മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്തിന്റെ കണ്ണിലുണ്ണിയായിരുന്നു അയാൾ. സംസ്‌ഥാന ഭരണകൂടത്തിന്റെ ഏതാണ്ടെല്ലാ ഓപ്പറേഷനുകളിലും നായരുടെ സാന്നിധ്യമുണ്ടായിരുന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികളും അമ്പലങ്ങൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയവും UP യിലെ കോൺഗ്രസിന്റെ ഏതാണ്ടെല്ലാനേതാക്കൾക്കും മന്ത്രിമാർക്കും താല്പര്യമുള്ള കാര്യമായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ചെറിയ ചെറിയ ഹിന്ദു മുസ്ലിം സംഘർഷങ്ങൾ പ്ലാന്റ് ചെയ്യുക കോൺഗ്രസ്സ് ഭരണകൂടത്തിന്റെ സ്‌ഥിരം ശൈലിയായിരുന്നു. പൊലീസിലെയും സിവിൽ സർവ്വീസിലേയും തങ്ങളുടെ അടുപ്പക്കാരെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി ഹിന്ദുവികാരം പൊലിപ്പിച്ച് തെരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്നതായിരുന്നു കോൺഗ്രസ്സ് പ്രാദേശിക നേതൃത്വത്തിന്റെ തന്ത്രം. സംഘടനാപരമായി അത്ര ശക്തമല്ലാതിരുന്ന ഹിന്ദു മഹാസഭക്കും ഭാരതീയ ജനസംഘത്തിനും അധികമൊന്നും അവിടെ ചെയ്യാനില്ലായിരുന്നു. കോൺഗ്രസ്സിലെ ഹിന്ദുത്വവാദികളും നായരെപ്പോലുള്ള ഉദ്യോഗസ്ഥരും ഹിന്ദു മഹാസഭയുടെയും ജനസംഘത്തിന്റെയും പണിചെയ്തുപോന്നത് ഭരണകൂടത്തിന്റെ പിന്തുണയോടും സഹായത്തോടും കൂടിയാണ്. ഈ സാഹചര്യത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് ഹിന്ദുമഹാസഭയും ജനസംഘവും വലിയ രീതിയിലുള്ള കലാപങ്ങൾക്ക് UP യിൽ കോപ്പുകൂട്ടാൻ തീരുമാനിക്കുന്നത്.

1949ൽ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലയുടെ കളക്ടറായിരുന്നു കെകെ നായർ. കോൺഗ്രസ്സ് നേതാക്കളുടെ ഒത്താശയോടെ 1949 ഡിസംബർ 22 ന് ബാബറി മസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവെക്കുന്നത് കെകെ നായരുടെ ബുദ്ധിയിൽ ഉദിച്ച പ്ലാനിങ്ങിലൂടെയായിരുന്നു. തുടർന്നങ്ങോട്ട് UP കലാപ കലുഷിതമാവുകയായിരുന്നു.
കോൺഗ്രസുകാരനായ മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്ത് പൂർണ്ണമായും ഹിന്ദുത്വ ശക്തികൾക്ക് വിധേയപ്പെട്ടു പ്രവർത്തിച്ചു. 49 ലെ ബാബറി ഓപ്പറേഷനിൽ തെളിവുകളോടെ പങ്ക് പുറത്തുവന്നിട്ടും കെകെ നായരെയും കൂട്ടുപ്രതികളെയും സംസ്‌ഥാന സർക്കാർ സംരക്ഷിച്ചു. ഹിന്ദു വോട്ടിലായിരുന്നു കോൺഗ്രസ്സിന്റെ കണ്ണ്‌ . നായരുടെ ജനസംഘബന്ധം സർക്കാർ കണ്ടില്ലെന്നുനടിച്ചു. പരിവാർ നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ മുസ്ലിം വിരുദ്ധ കലാപങ്ങൾ വ്യാപകമായി ആസൂത്രണം ചെയ്യപ്പെട്ടു. കോൺഗ്രസ്സ് നേതാക്കളും കെകെ നായരെപ്പോലുള്ള ഉദ്യോഗസ്ഥരും ഹിന്ദു ആപ്പീസ്‌മെന്റ് നടപടികളുമായി ഫലത്തിൽ സംഘപരിവാറിന് കാര്യങ്ങൾ എളുപ്പമാക്കി. തീവ്ര ഹിന്ദുത്വം നുരഞ്ഞുപൊന്തി ഉത്തർപ്രദേശ് രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞു.

1950 ഏപ്രിൽ 17ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു UP മുഖ്യമന്ത്രി പന്തിന് കത്തെഴുതി:

“… U.P is becoming an almost foreign land to me… I find that communalism has invaded the minds and hearts of those who were the pillars of the Congress in the past. It is a creeping paralysis and the patient does not even realize it... It seems to me that for some reason or other, or perhaps [for] mere political expediency, we have been far too lenient with this disease …”

പക്ഷെ, നെഹ്‌റു വളരെ വൈകിപ്പോയിരുന്നു. കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വയിൽ ഊർജ്ജമാവാഹിച്ചുകൊണ്ട് സംഘപരിവാരം ഫൈസാബാദിൽ അപ്പോഴേക്കും സംഘടനാപരമായി വളർന്നുകഴിഞ്ഞിരുന്നു. 1952 ൽ സർവ്വീസിൽ നിന്നും VRS എടുത്ത കെകെ നായരായിരുന്നു ഫൈസാബാദിൽ ജനസംഘത്തിന്റെ മുഖം. നാലാം ലോക്സഭയിൽ അയോദ്ധ്യ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ജനസംഘം ടിക്കറ്റിൽ വിജയിച്ചുകയറാനും നായർക്കായി. രാമജന്മ ഭൂമി പ്രസ്‌ഥാനത്തിന് ത്രെഷോൾഡ് ഊർജ്ജം കൊടുത്തത് 1949ലെ പള്ളിക്കകത്ത് വിഗ്രഹം ഇൻസ്റ്റാൾ ചെയ്യലും 1967 ലെ കെകെ നായരുടെ ഇലക്ഷൻ വിജയവും ആയിരുന്നു.

1980കളുടെ രണ്ടാം പകുതിയിൽ രാമജന്മഭൂമി മൂവ്മെന്റ് ക്ലച്ചുപിടിച്ചുവരുന്ന കാലത്ത് ഹിന്ദുത്വ അസർഷനുവേണ്ട ഉൾപ്രേരണം സംഘപരിവാരത്തിനേകിയതും കോൺഗ്രസ്സാണ്. ബാബറിപള്ളിയിൽ രാംലല്ല ഹിന്ദുവിശ്വാസികൾക്ക് പൂജക്കായി തുറന്നുകൊടുക്കുന്നത് 1986ൽ രാജീവ്‌ ഗാന്ധിയാണ്. ഹിന്ദു വോട്ടുകളായിരുന്നു അന്നും കോൺഗ്രസ്സിന്റെ ലക്ഷ്യം. വിശ്വാസികൾക്കൊപ്പമാണ് തങ്ങളെന്നാണ് അന്നും കോൺഗ്രസ്സ് വക്താക്കൾ പറഞ്ഞുകൊണ്ടിരുന്നത്.

അതുകൊണ്ടും തീർന്നില്ല. കോൺഗ്രസ്സുകാരായ വീർ ബഹാദൂർ സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും രാജീവ്‌ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയിരിക്കുമ്പോൾ 1987 മെയ് 22 നാണ് മീററ്റിനടുത്തുള്ള ഹാഷിംപൂരിൽ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയിലെ പൊലീസുകാർ മുസ്ലിം കോളനിയിൽ താമസിച്ചിരുന്ന കുടുംബങ്ങളിലെ 42 മുസ്ലിം ചെറുപ്പക്കാരെ അർദ്ധരാത്രിയിൽ വീടുകളിൽ നിന്നും ബലം പ്രയോഗിച്ചുവിളിച്ചിറക്കി കൊണ്ടുപോയത്. 42 പേരെയും വെടിവെച്ചുകൊല്ലുകയായിരുന്നു കോൺഗ്രസ്സിന്റെ പൊലീസ്. അതിക്രൂരമാം വിധം കൊലചെയ്തിട്ട് മൃതദേഹങ്ങൾ ഹാഷിംപൂരിലെ ഇറിഗേഷൻ കനാലിൽ ഒഴുക്കുകയായിരുന്നു. മുസ്ലിം വിരുദ്ധത കത്തിച്ചുകൊണ്ട് ഹിന്ദു ഏകീകരണമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.

ഉത്തരേന്ത്യയിൽ മുസ്ലിം വിരുദ്ധ കലാപങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് രാമജന്മഭൂമി മൂവ്മെന്റിനെ ശക്തിപ്പെടുത്താനുള്ള ഊർജ്ജം സംഘപരിവാരം ആവാഹിച്ചത് ഹാഷിംപൂരിൽ കോൺഗ്രസ് ഭരണകൂടം നടത്തിയ ഈ കൂട്ടക്കൊലയിൽനിന്നുമാണ്.
1987 ലെ ഈ സംഭവം തികച്ചും ആസൂത്രിതമായ ഓപ്പറേഷനായിരുന്നു. മുകളിൽ നിന്നുമുള്ള ഉത്തരവ് നടപ്പിലാക്കുകയായിരുന്നു പൊലീസുകാർ. തെളിവുകൾ കൃത്യമായി നശിപ്പിക്കപ്പെട്ടു. കേസിൽ വർഷങ്ങൾ കഴിഞ്ഞിട്ട് 1996ലാണ് ഗാസിയാബാദ് സിജെഎമ്മിനുമുൻപാകെ ചാർജ് ഷീറ്റ് ഫയൽ ചെയ്യപ്പെടുന്നത്. പ്രോസിക്യൂഷൻ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്. ഉത്തർപ്രദേശിൽ കേസ് അട്ടിമറിക്കപ്പെട്ടേക്കാവുന്ന സാഹചര്യമായതിനാൽ കേസ് ഡൽഹിയിലേക്കുമാറ്റാൻ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പെറ്റീഷൻ സമർപ്പിക്കുകയായിരുന്നു. അങ്ങനെ 2002 ൽ കേസ് ഡൽഹിയിലേക്ക് മാറ്റപ്പെടുകയായിരുന്നു. 2006ൽ 17 പോലീസുകാർക്കെതിരെ കൂട്ടക്കൊലപാതകത്തിനും തെളിവുനശിപ്പിക്കലിനും ചാർജ് ഫ്രെയിം ചെയ്‌തെങ്കിലും 2015 ൽമുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് വിധിക്കുകയായിരുന്നു ഡൽഹി കോടതി ചെയ്തത്.

കേസിന്റെ തുടക്കം മുതൽ വിവിധ യുപി സർക്കാരുകൾ അങ്ങേയറ്റത്തെ അലംഭാവമാണ് കാട്ടിയിരുന്നത്. വർഷങ്ങളോളം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതുമുതൽ ഡോക്കുമെന്റ്സും മറ്റും സമർപ്പിക്കാതെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രത ഭരണകൂടത്തിന്റെ ഭാഗത്ത് കേസ് പരിശോധിക്കുന്ന ആർക്കും ദർശിക്കാവുന്നതാണ്. ഹിന്ദു വോട്ടുകൾക്കുവേണ്ടി നടത്തിയ ഭരണകൂട ഹത്യയുടെയും നീതി നിഷേധത്തിന്റെയും ഹാഷിംപൂർ ഏട് കോൺഗ്രസ് പാർടിയെ എന്നും വേട്ടയാടുമെന്നത് തീർച്ചയാണ്.

1991 ൽ കല്യാൺ സിങ് മുഖ്യമന്ത്രിയാവുന്നതും 1992ൽ ബാബറി പള്ളി പൊളിക്കുന്നതുംവരെയുള്ള ഓരോ എപ്പിസോഡുകൾക്കും സംഘപരിവാരം കടപ്പെട്ടിരിക്കുന്നത് കോൺഗ്രസ് പാർടിയോടാണ്. ബാബറിപ്പള്ളി കർസേവകർ പൊളിക്കുമ്പോൾ തനിക്കറിയാവുന്ന പതിനാലുഭാഷകളിലും നിശ്ശബ്ദതപൂകിയിരിക്കുകയായിരുന്നു കോൺഗ്രസ്സുകാരനായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു. രാമജന്മഭൂമി വിഷയത്തോടെ ഉത്തരേന്ത്യയാകമാനം ശക്തിയാർജ്ജിച്ച ബിജെപി ഇന്ന് തങ്ങൾ ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്‌ഥാനമായി ഉത്തർ പ്രദേശിനെ മാറ്റിയിരിക്കുകയാണ്. കോൺഗ്രസ്സാകട്ടെ അവിടെ അതി ദുർബ്ബലമായ അവസ്‌ഥയിലും. മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ള പഴയ കോൺഗ്രസ്സ് നേതാക്കൾ ഒക്കെയും ഇപ്പോൾ ബിജെപിയിലാണ്. അണികളുടെ കാര്യം അപ്പോൾ പറയേണ്ടതില്ലല്ലോ.  ഉത്തർപ്രദേശിലെ പരീക്ഷണങ്ങൾ റെപ്ലിക്കേറ്റുചെയ്താണ് ഇന്ത്യ ഭരിക്കാനുള്ളത്രയും സീറ്റുകൾ പാർലമെന്റിൽ സംഘപരിവാരം നേടിയെടുത്തതും. പരമ്പരാഗത ശത്രുക്കളായ എസ്പിയും ബിഎസ്പിയും ബിജെപിയെ പിടിച്ചുകെട്ടാൻ ഒരുമിച്ചുനിന്നപ്പോഴും യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ്സ് തീരുമാനിച്ചത്. അമേത്തിയിലും റായ്ബറേലിയിലും സ്‌ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ എസ്പി-ബിഎസ്പി സഖ്യം കാട്ടിയ ജാഗ്രത പക്ഷേ തിരിച്ച് കോൺഗ്രസ്സിൽനിന്നുമുണ്ടായില്ല. സ്വന്തം മുന്നണിയിലുള്ള ജെഡിഎസ്സിനെതിരെയാണ് മാണ്ഡ്യയിലെ കോൺഗ്രസ്സ് നിലകൊള്ളുന്നത്. ബിജെപി പിന്തുണയിൽ മത്സരിക്കുന്ന സുമലതയ്ക്കുവേണ്ടി രംഗത്തിറങ്ങുന്നതുവഴി കർണ്ണാടകയിലെ കോൺഗ്രസ്സ് കാട്ടിക്കൂട്ടുന്നതും  ഉത്തർപ്രദേശ് മോഡൽ രാഷ്ട്രീയ ആത്മഹത്യ തന്നെയാണ്.

© watsap