2016 ഡിസംബർ 22, വ്യാഴാഴ്‌ച

കമ്പ്യൂട്ടര്‍ സമരം ഒരു സത്യാന്വേഷണം



ടി ഗോപകുമാർപ്രതീഷ് റാണി പ്രകാശ്സെബിൻ എബ്രഹാം ജേക്കബ്

വളരെ കാലമായി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ(എം), നേരിടേണ്ടി വരുന്ന ഒരു മുഖ്യമായ ആരോപണം അവർ നവസാങ്കേതികവിദ്യകൾക്കും അത് മൂലമുണ്ടാകുന്ന വികസനത്തിനും എതിരാണ് എന്നതാണ്. ഇന്ത്യയിൽ സോഷ്യലിസത്തിനെ പ്രതിപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഏതൊരു രാഷ്ട്രീയകക്ഷിയും ഒരിക്കലെങ്കിലും ഈ ആരോപണം ഇടതുപക്ഷ പാർട്ടികളുടെ നേർക്ക് ഉയർത്തിയിട്ടുണ്ട്. തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ഇടതുപക്ഷം നടത്തിയിട്ടുള്ള സമരങ്ങളെ ആണ് ഇവർ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്ന ഒരു സമയത്ത് ബാങ്കിങ്ങ് മേഖലയിൽ തൊഴിലാളികളെ പിരിച്ചുവിട്ടു കൊണ്ട് നടത്തുവാൻ ഉദ്ദേശിച്ചിരുന്ന കമ്പ്യൂട്ടർവൽക്കരണത്തിനെതിരെയുള്ള സമരം ആണ് ഇതിൽ പ്രധാനം.
ഈ സമരത്തിനെ ഇപ്പോൾ തള്ളിപ്പറയുന്നവർ എല്ലാം തന്നെ, ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ, കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ സമരങ്ങൾ നടത്തിയിട്ടുള്ളവർ ആണ്. 1984-നെ കമ്പ്യൂട്ടർവൽക്കരണ വിരുദ്ധ വർഷമായിട്ടാണ് (anti-computerization year) ബിഎംഎസ് ആചരിക്കുന്നത്[1]. 2002-ൽ പോലും കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ കേരളത്തിൽ സമരം നയിച്ചവരാണ് കോൺഗ്രസ് പക്ഷത്ത് നിൽക്കുന്ന ചില ട്രേഡ് യൂണിയനുകൾ. 1998-ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ വിഭാഗം മാത്രം കമ്പ്യൂട്ടർവൽക്കരിക്കുവാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ സമര പ്രഖ്യാപനവുമായി വന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ (CUSO) ആണ്. അതിന്റെ പ്രസിഡന്റായിരുന്ന കാര്യം ഉമ്മൻ ചാണ്ടി മറന്ന് പോയതാണോ? പരീക്ഷാവിഭാഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടന്ന ഈ കമ്പ്യൂട്ടർവൽക്കരണത്തെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ചെയ്തത്. എടുത്തുചാടി പ്രവർത്തിക്കുകയും പിൽക്കാലത്ത് അത് മറച്ചു വയ്ക്കുവാൻ എതിരാളികളുടെ മേൽ അത് ആരോപിക്കുകയും ചെയ്യുക എന്നത് കോൺഗ്രസുകാർ സ്ഥിരം ചെയ്യുന്ന പരിപാടിയാണല്ലോ.

മറ്റൊന്ന് കൂടി ഈയവസരത്തിൽ സൂചിപ്പിക്കേണ്ടതുണ്ട്. ബാങ്കിങ്ങ് മേഖലയെക്കൂടാതെ മറ്റ് പലയിടങ്ങളിലും അക്കാലത്ത് വിവിധ ആവശ്യങ്ങൾക്കായി കമ്പ്യൂട്ടറുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ അതിനെതിരെയൊന്നും തൊഴിലാളി സംഘടനകൾ സമരം നടത്തിയിരുന്നില്ല. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഈ കാലത്ത് കമ്പ്യൂട്ടർവൽക്കരണം നടന്നിട്ടുണ്ട്.ബാങ്കിങ്ങ് മേഖലയിലെ അശാസ്ത്രീയ കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ നയിച്ച ഐതിഹാസിക സമരത്തെ സംബന്ധിച്ചും ആ സമരത്തിലേക്ക് അവരെ തള്ളിവിട്ട കാരണങ്ങളെ പറ്റിയും ഇന്നും പലർക്കും വ്യക്തതയില്ല. ഈ അവ്യക്തതകളെ വളച്ചൊടിച്ച് കോൺഗ്രസും ബിജെപി-യും കാലാകാലങ്ങളിൽ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്. വലതുപക്ഷത്തിന്റെ ഈ അസത്യ പ്രചാരണത്തിന് ഒരു മറുവശമുണ്ട്. യാഥാർത്ഥ്യത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന ഈ വശത്തെ സംബന്ധിച്ച് വളരെക്കുറച്ച് മാത്രമേ ചർച്ചകൾ നടന്നിട്ടുള്ളൂ.
കമ്പ്യൂട്ടർവൽക്കരണത്തെ എന്തുകൊണ്ട് എതിർത്തു?
1980-87 കാലഘട്ടത്തിൽ ആണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ബാങ്കിങ് മേഖലയിൽ നടപ്പിലാക്കിയ കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ അഖിലേന്ത്യാ തലത്തിൽ സമരം നടത്തുന്നത്. ഇവയിൽ ബിഇഎഫ്‌ഐ മാത്രമാണ് സിഐറ്റിയുവിൽ അഫിലിയേറ്റ് ചെയ്ത യൂണിയൻ. ട്രേഡ് യൂണിയൻ തലത്തിൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് കമ്പ്യൂടറൈസേഷനെതിരായ നിലപാട് ബാങ്കുകളിലെ ട്രേഡ് യൂണിയനുകൾ എടുത്തത്. ട്രേഡ് യൂണിയന്റെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ട്രേഡ് യൂണിയൻ കമ്മിറ്റികളിലാണെന്നും അതുമായി പാർട്ടിക്കോ പാർട്ടി കമ്മിറ്റികൾക്കോ ബന്ധമില്ലെന്നും ഉള്ള പ്രാഥമിക ധാരണ പോലുമില്ലാതെയാണ്, ആ കാലഘട്ടത്തിൽ സിപിഐ(എം) കമ്പ്യൂട്ടർവൽകരണത്തെ എതിർത്തു എന്ന പച്ചനുണ വലതുപക്ഷ മാദ്ധ്യമങ്ങളും പിണിയാളുകളും പ്രചരിപ്പിക്കുന്നത്.ട്രേഡ് യൂണിയന്റെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ട്രേഡ് യൂണിയൻ കമ്മിറ്റികളിലാണെന്നും അതുമായി പാർട്ടിക്കോ പാർട്ടി കമ്മിറ്റികൾക്കോ ബന്ധമില്ലെന്നും ഉള്ള പ്രാഥമിക ധാരണ പോലുമില്ലാതെയാണ്, ആ കാലഘട്ടത്തിൽ സിപിഐ(എം) കമ്പ്യൂട്ടർവൽകരണത്തെ എതിർത്തു എന്ന പച്ചനുണ വലതുപക്ഷ മാദ്ധ്യമങ്ങളും പിണിയാളുകളും പ്രചരിപ്പിക്കുന്നത്.ഇന്ത്യൻ സമൂഹം രൂക്ഷമായ തൊഴിലില്ലായ്മയുടെ കെടുതികൾ നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു കമ്പ്യൂട്ടർവിരുദ്ധ സമരം നടന്ന 1980-കളുടെ ആദ്യപകുതി. തൊഴിൽ നഷ്ടം, അത് എത്ര ചെറുതാണെങ്കിലും, സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം താങ്ങുവാനുള്ള കരുത്ത് ഇന്ത്യൻ സമൂഹത്തിന് ഇല്ലായിരുന്നു. അഖിലേന്ത്യാ തലത്തിൽ പതിനായിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനുകൾ ഒറ്റക്കെട്ടായി സമരം ചെയ്തത്.
തൊഴിൽ നഷ്ടപ്പെടുത്തുന്ന ഈ പരിഷ്‌കാരം താൽക്കാലികമായി നടത്തേണ്ടതില്ല എന്നത് മാത്രമായിരുന്നു തൊഴിലാളികളുടെ ആവശ്യം. അല്ലാതെ കമ്പ്യൂട്ടർവൽക്കരണം ഒരിക്കലും നടത്തരുത് എന്നായിരുന്നില്ല. കമ്പ്യൂട്ടർ എന്ന സാങ്കേതികവിദ്യ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം കൂടിയാണ്. അതിനോട് തൊഴിലാളികൾക്ക് എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല. അത്തരത്തിൽ ഒരു എതിർപ്പ് തൊഴിലാളികൾ പ്രകടിപ്പിച്ചിട്ടുമില്ല. ഈ നിലപാടിന്റെ മർമ്മം അവരുയർത്തിയ മുദ്രാവാക്യത്തിലുണ്ട് - 'പണിയെത്തിക്കൂ കൈകളിലാദ്യം പിന്നീടാകാം കമ്പ്യൂട്ടർ'. കമ്പ്യൂട്ടർ വേണ്ടെന്നല്ല, ഉള്ളതൊഴിൽ കളയരുതെന്നാണ് മുദ്രാവാക്യം.
സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ശാസ്ത്രീയമായി നടപ്പിൽ വരുത്തേണ്ടതാണ് ഇത്തരം സാങ്കേതിക പരിഷ്‌കാരങ്ങൾ എന്നായിരുന്നു ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ വാദം. തൊഴിൽ നഷ്ടത്തിനിടയാക്കുമായിരുന്ന ബാങ്കിങ്ങ് മേഖലയിലെ കമ്പ്യൂട്ടർവൽക്കരണം ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ പര്യാപ്തമായിരുന്നു.
പണിയെടുത്തും സമരം
കമ്പിത്തപാൽ വകുപ്പിൽ (Post and Telegraph Department) Process Automation ആരംഭിച്ചപ്പോഴും അതിനെതിരെ സമരങ്ങളുണ്ടായി. 1979 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകളടക്കം സമാനമായ മുദ്രാവാക്യങ്ങളുയർത്തി സമരം ചെയ്തു. 83ലെ തൈക്കാട് കൺവൻഷനോടു കൂടിയാണ് സംസ്ഥാനത്ത് ഈ സമരത്തിന് ഒരു ഏകീകൃതരൂപം കൈവരുന്നത്. തുടർന്ന് തൊഴിലാളികളെ ഉപദ്രവിച്ചുകൊണ്ടുള്ള യന്ത്രവൽക്കരണം നടത്തില്ലെന്ന് 1986ൽ നായനാർ സർക്കാർ പ്രഖ്യാപിച്ചതോടെ സംസ്ഥാനസർക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടനകൾക്ക് സമരം തുടരേണ്ട ആവശ്യം ഇല്ലാതായി. അഖിലേന്ത്യാ തലത്തിൽ ബാങ്കിങ്, ഇൻഷൂറൻസ്, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് സമരം കേന്ദ്രീകരിച്ചു. ബാങ്കിങ് മേഖലയിൽ ബിഇഎഫ്‌ഐ (ബെഫി) എന്ന ട്രേഡ് യൂണിയന്റെ ഉദയം കൂടി കണ്ട സമരമാണത്.
കമ്പിത്തപാൽ വകുപ്പിൽ അഭ്യസ്തവിദ്യരായ എഞ്ചിനീയർമാർ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. ഇലക്ട്രോ മെക്കാനിക് എക്‌സ്‌ചേഞ്ചുകൾ ഇലക്ട്രോണിക് (ഡിജിറ്റൽ) എക്‌സ്‌ചേഞ്ചുകൾക്കു വഴിമാറുന്ന ആ കാലത്ത്, അതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച അവർ പുതിയ ഇൻസ്റ്റലേഷനുകൾ നടത്തുകയും അതിനുശേഷം ആ നയത്തിനെതിരെ പന്തംകൊളുത്തിപ്രകടനം അടക്കം സംഘടിപ്പിക്കുകയും ചെയ്തു. ഒരിടത്തും ആരും ഒരു കമ്പ്യൂട്ടർ പോലും തല്ലിപ്പൊളിച്ചില്ല. മോഴ്‌സ് കോഡ് ഉപയോഗിച്ച് ടെലഗ്രാം അയച്ചിരുന്നപ്പോൾ ഒരു ടെലഗ്രാം ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷൻ പരിധിയിലുള്ള വിലാസത്തിൽ എത്താൻ അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോകണമായിരുന്നു. റിസീവിങ് സ്റ്റേഷനിൽ റിയൽ ടൈമിൽ ശബ്ദം കേട്ട് എഴുതിയെടുക്കുകയായിരുന്നു രീതി. Store and forward message system ഇതിനെ മൂന്നു ഘട്ടമായി ലഘൂകരിക്കുന്നത് ജീവനക്കാരെ സംബന്ധിച്ചും അനിവാര്യതയായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ തന്നെ നിലവിലുള്ള ജീവനക്കാരുടെ തൊഴിൽ സംരക്ഷണം യൂണിയനുകളുടെ മുൻഗണനയായിരുന്നു. എന്താണു ഭാവി എന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മാനേജ്‌മെന്റിനുണ്ടായിരുന്നു.
അന്നേ യൂണിയനുകൾ പറഞ്ഞു: മേക്ക് ഇൻ ഇന്ത്യ
രണ്ടേ രണ്ടു മുദ്രാവാക്യങ്ങളിലൂന്നിയായിരുന്നു, അവരുടെ സമരം. ഒന്ന്, തൊഴിൽ സംരക്ഷണം. രണ്ട്, സ്വാശ്രയത്വം. Indigenous ആയ സാങ്കേതികവിദ്യ വികസിപ്പിക്കണം എന്ന ടെലികോം ജീവനക്കാരുടെ ആവശ്യം ദൂരവ്യാപകമായ നേട്ടങ്ങൾ മുന്നിൽകണ്ടുള്ളതായിരുന്നു. അതേവരെ വകുപ്പിൽ നടത്തിയിരുന്ന ടെക്‌നോളജി അപ്ഗ്രഡേഷനുകളെല്ലാം വിദേശ സാങ്കേതികവിദ്യയെ സ്വാംശീകരിച്ചു സ്വന്തമാക്കിയിരുന്നു. ഉദാഹരണത്തിന് ടെലഗ്രാം മെസേജ് സ്വീകരിക്കുന്നതിന് ടെലിപ്രിന്ററുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അതിനായി ചെന്നൈയിൽ പൊതുമേഖലയിൽ ഹിന്ദുസ്ഥാൻ ടെലിപ്രിന്റേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ച് ഇറ്റാലിയൻ സാങ്കേതികവിദ്യ സ്വാംശീകരിച്ച് സ്വന്തമായി ടെലിപ്രിന്ററുകൾ നിർമ്മിക്കയാണ് നാം ചെയ്തത്. ടെലിഫോൺ അനുബന്ധ വ്യവസായങ്ങൾക്കായി ഇന്ത്യയിൽ പലയിടത്തായി 5-6 ടെലികോം ഫാക്റ്ററികൾ വരെ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നു. പൂർണ്ണമായും വിദേശ ടെക്‌നോളജിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഈ ഫാക്റ്ററികളുടെ പ്രസക്തി നഷ്ടമാവുകയും അവ ചെറു സർക്യൂട്ടുകളും മറ്റും നിർമ്മിക്കുന്ന പണിയിടങ്ങളായി പരിണമിക്കയും ചെയ്തു.ടെലിഫോൺ അനുബന്ധ വ്യവസായങ്ങൾക്കായി ഇന്ത്യയിൽ പലയിടത്തായി 5-6 ടെലികോം ഫാക്റ്ററികൾ വരെ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നു. പൂർണ്ണമായും വിദേശ ടെക്‌നോളജിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഈ ഫാക്റ്ററികളുടെ പ്രസക്തി നഷ്ടമാവുകയും അവ ചെറു സർക്യൂട്ടുകളും മറ്റും നിർമ്മിക്കുന്ന പണിയിടങ്ങളായി പരിണമിക്കയും ചെയ്തു. Morse codeന് ഉപയോഗിച്ചിരുന്ന British Post-office Sounder എന്ന ഉപകരണത്തിന്റെ പേരിൽ ബ്രിട്ടീഷ് എന്നുണ്ടായിരുന്നെങ്കിലും നിർമ്മിച്ചിരുന്നത് ഇന്ത്യയിലായിരുന്നു. ടെലിപ്രിന്റർ വന്നപ്പോൾ അതും ഇന്ത്യയിൽ നിർമ്മിച്ചു എന്നു മേൽപ്പറഞ്ഞു. സമാനമായ നിലയിൽ ടെലിഫോണിക്കായി ഉപയോഗിച്ചിരുന്നതാണ് സെൻട്രൽ ബാറ്ററി സിസ്റ്റം. Number please സിസ്റ്റമെന്നും ഇതിനെ വിളിക്കാറുണ്ടായിരുന്നു. അന്ന് ഫോൺ വിളിക്കാൻ ഇന്ന നമ്പറിലേക്കു കണക്റ്റ് ചെയ്യണമെന്ന് ഓപ്പറേറ്ററോടു പറയുകയും ഓപ്പറേറ്റർ കമ്പി ഒരു ജാക്കിലേക്ക് കണക്റ്റ് ചെയ്ത് കണക്ഷൻ ത്രൂ ആക്കി നൽകുകയുമായിരുന്നു. ഇതിന്റെ സ്ഥാനത്ത് ലോക്കൽ സ്വിച്ചിങ് ഓട്ടോമേഷൻ നടത്തിയപ്പോൾ അതിനാവശ്യമായ Vertical Selector, Horizontal Selector എന്നിങ്ങനെ രണ്ടു മെക്കാനിക്കൽ സ്വിച്ചസ് നിർമ്മിച്ചതും ഇന്ത്യയിൽ തന്നെ. അതായത് ആ ഘട്ടത്തിലൊക്കെ Technology Transfer നടന്നിരുന്നു.
അന്നത്തെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ചീഫ് 1974ൽ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റ് പേജിൽ എഴുതിയ ഒരു ലേഖനം, സാങ്കേതിക നവീകരണത്തിന് ഇന്ത്യ മൂലധനനിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു. പത്തുവർഷം കൊണ്ട് 15,000 കോടി രൂപ (പ്രതിവർഷം 1500 കോടി രൂപ) മുടക്കി ഈ മേഖല നവീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ടെക്‌നോളജി അപ്ഗ്രഡേഷനായുള്ള റിസർച്ച് ആൻഡ് ഡവലപ്‌മെന്റിനു വേണ്ടിയാണ്, ഈ തുക നിർബന്ധമായും നീക്കിവയ്ക്കണമെന്ന നിർദ്ദേശമുണ്ടായത്. എന്നാൽ അന്ന് അധികാരത്തിലിരുന്ന ഇന്ദിരാ ഗാന്ധി ഗവൺമെന്റ്, ഈ നിർദ്ദേശം ചെവിക്കൊള്ളാതെ അമേരിക്കൻ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനാണ് തീരുമാനിച്ചത്. R&Dയ്ക്കായി പണം അലോട്ട് ചെയ്യാൻ ഗവൺമെന്റ് വിസമ്മതിച്ചു. ഇത് അന്നുവരെ തുടർന്നുവന്ന രീതിയുടെ ലംഘനമായിരുന്നു.
ആഗോളവ്യാപാരവും ക്യാപിറ്റലിസ്റ്റ് തന്ത്രവും
ഇന്ത്യ അടക്കമുള്ള വികസ്വരരാഷ്ട്രങ്ങൾ ഈ തീരുമാനം കൈക്കൊള്ളുന്നതിന് ഒരു ആഗോള പശ്ചാത്തലം കൂടിയുണ്ടായിരുന്നു എന്നാണ് ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും ഡിപ്പാർട്‌മെന്റ് ഓഫ് ടെലികോമിലെ റിട്ടയേഡ് എഞ്ചിനീയറുമായ ജോസഫ് തോമസ് പറയുന്നത്. ഒന്നാംലോക രാഷ്ട്രമെന്ന നിലയിൽ യുഎസ്എയുടെ ആഗോളനേതൃപദവിക്ക് വ്യത്യസ്ത മേഖലകളിൽ ഇളക്കം തട്ടിത്തുടങ്ങിയ കാലമായിരുന്നു അത്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മെല്ലെ ഉയർന്നുവന്ന പുതിയ ജപ്പാൻ ഓട്ടോമൊബീൽ രംഗത്ത് വ്യക്തമായ മേൽക്കൈ സ്ഥാപിച്ചിരുന്നു. എക്വിപ്‌മെന്റ് / ഹെവി മെഷീനറി നിർമ്മാണരംഗത്ത് യൂറോപ്യൻ രാഷ്ട്രമായ ജർമ്മനിയുടെ മുന്നേറ്റം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഇവ രണ്ടും മുമ്പ് അമേരിക്കയ്ക്ക് മേൽക്കൈയുണ്ടായിരുന്ന രംഗങ്ങളായിരുന്നു. ബീയിങ് അമേരിക്ക എന്നത് യുഎസിന് ഒരു ബാധ്യതകൂടിയായിരുന്നു. ആഗോളനേതൃത്വം കൈയാളാൻ പാകമായ മറ്റൊരു മേഖല കണ്ടെത്തേണ്ടത് അവരെ സംബന്ധിച്ച് അവശ്യമായിരുന്നു. അങ്ങനെ അവർ നിക്ഷേപം നടത്തിയ മേഖലയാണ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി.
അതിൽ അവരുടെ മേധാവിത്വം സ്ഥാപിച്ചുനൽകേണ്ടത് ആഗോളമുതലാളിത്തത്തിന്റെ വളർച്ചയ്ക്കും അവശ്യമായിരുന്നതിനാൽ ബഹുരാഷ്ട്രകമ്പനികൾ പലതും അതിന് അനുകൂലമായ നിലപാടെടുത്തു. ഇതോടെ അതിനാവശ്യമായ യന്ത്രോപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ഏറെക്കുറെ osle proprietor ആയി അവർ മാറി. വികസ്വര രാഷ്ട്രങ്ങളുടെ നയരൂപീകരണങ്ങളിൽ ഇടപെടാനുള്ള അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ കഴിവിനെക്കുറിച്ച് വിക്കിലീക്ക്‌സിന്റെ കാലത്ത് ആർക്കും സംശയം ഉണ്ടാകേണ്ടതില്ലല്ലോ. അത്ര ശക്തമായ സ്വാധീനമാണ് അവർ ഇന്ത്യൻ വ്യവസായികളിലൂടെ അന്നത്തെ സർക്കാരിനെ നയിച്ച കോൺഗ്രസിൽ ചെലുത്തിയത്. അന്നുതുടങ്ങിയ പരാശ്രിതത്വം ഇന്നും തുടരുന്നു എന്നും അതുമൂലമുള്ള സാമ്പത്തികച്ചോർച്ച ഇതേവരെ വേണ്ടുംവിധം quantify ചെയ്തിട്ടുകൂടിയില്ലെന്നും ജോസഫ് തോമസ് കുറ്റപ്പെടുത്തുന്നു. ഉദാഹരണമായി ബാങ്കിങ് മേഖലയിൽ ഇന്ത്യ ഉപയോഗിക്കുന്ന Finacle എന്ന സോഫ്‌റ്റ്‌വെയറും ERPയ്ക്കായി വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന SAP എന്ന സോഫ്‌റ്റ്‌വെയറും ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. സ്വന്തമായി ബാങ്കിങ്, ഇആർപി സ്യൂട്ടുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ പൊതുമേഖല ശ്രദ്ധവയ്ക്കാതിരുന്നതിനെ തുടർന്ന് കോടികളാണ് ടെക്‌നോളജി അഡാപ്‌റ്റേഷനായി നമുക്കു നീക്കിവയ്‌ക്കേണ്ടി വരുന്നത്.
ബാങ്കിങ് മേഖലയിൽ ഇന്ത്യ ഉപയോഗിക്കുന്ന Finacle എന്ന സോഫ്‌റ്റ്‌വെയറും ERPയ്ക്കായി വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന SAP എന്ന സോഫ്‌റ്റ്‌വെയറും ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. സ്വന്തമായി ബാങ്കിങ്, ഇആർപി സ്യൂട്ടുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ പൊതുമേഖല ശ്രദ്ധവയ്ക്കാതിരുന്നതിനെ തുടർന്ന് കോടികളാണ് ടെക്‌നോളജി അഡാപ്‌റ്റേഷനായി നമുക്കു നീക്കിവയ്‌ക്കേണ്ടി വരുന്നത്. 
ഇന്ന് പൊതുമേഖലാ ടെലിഫോൺ കമ്പനിയായ ബിഎസ്എൻഎൽ വൻ പ്രതിസന്ധിയിലാണ്. 8000 കോടി രൂപയുടെ കടത്തിലാണ് സ്ഥാപനം എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ട്. ഇന്ന് ടെലികോം മേഖലയിൽ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാ ഉപകരണങ്ങളും അതിന്റെ സാങ്കേതികവിദ്യയും പൂർണ്ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നു. ഇന്നത്തെ എക്‌സ്‌ചേഞ്ചുകൾ ന്യൂ ജനറേഷൻ സ്വിച്ചസ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് അവയുടെ യഥാർത്ഥ വിലയുടെ പത്തിരട്ടിയോളം നൽകിയാണ് ബിഎസ്എൻഎൽ procure ചെയ്യുന്നത്. മൊബൈൽ ഫോണുകൾ മുതൽ ഹൈ എൻഡ് സർവറുകൾ വരെ ടെലിഫോണിക്കായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഇന്ന് മൈക്രോ പ്രോസസർ അധിഷ്ഠിതമായ ഹാർഡ് വെയറും സോഫ്റ്റ് വെയറുമാണ്. ഇവയൊന്നും സ്വന്തമായി വികസിപ്പിക്കാനോ നിർമ്മിക്കാനോ ഉള്ള ശ്രമം ഇന്ത്യ നടത്തുന്നില്ല. അതേ സമയം മാർക്കറ്റിൽ ലഭ്യമായ സർവർ കോൺഫിഗറേഷനിലുള്ള സാധാരണ കമ്പ്യൂട്ടർ വാങ്ങി Asterisk എന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അധിഷ്ഠിത telephony switching and private branch exchange service സ്ഥാപിച്ച് ചുരുങ്ങിയ ചെലവിൽ ന്യൂ ജനറേഷൻ സ്വിച്ചസ് സ്ഥാപിക്കാനാവുന്നതേയുള്ളൂ. ഈ സോഫ്‌റ്റ്‌വെയർ ഇന്ത്യൻ ഉപയോഗത്തിന് അനുസൃതമായി customize ചെയ്യാൻ ചെലവാകുന്ന തുക പോലും താരതമ്യേന തുച്ഛമായിരിക്കും. അതേക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാനാവാത്തവിധം പരാശ്രിതത്വത്തിൽ മുങ്ങിപ്പോയി, ആ സ്ഥാപനം എന്ന് ജോസഫ് തോമസ് കുറ്റപ്പെടുത്തുന്നു. അന്നു 'കമ്പ്യൂട്ടറിനെതിരെ സമരം' ചെയ്ത തങ്ങൾ ഉയർത്തിയ പ്രധാനമുദ്രാവാക്യം ഇപ്പോഴും പ്രസക്തമായി നിൽക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ മതം.
കമ്പ്യൂട്ടർവൽക്കരണത്തെ സംബന്ധിച്ച ഇടതുപക്ഷ നിലപാട് എന്താണ്?
മനുഷ്യാദ്ധ്വാനത്തെ ലഘൂകരിക്കുവാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനും ഉതകുന്നതാകണം കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഏത് സാങ്കേതികവിദ്യയുടെയും പ്രയോഗം എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്. എന്നാൽ മനുഷ്യാദ്ധ്വാനത്തിന് പകരം വയ്ക്കുവാനും അങ്ങനെ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കിക്കൊണ്ട് ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് മുതലാളിത്തത്തിനുള്ളത്.
എവിടെയൊക്കെ എങ്ങനെയൊക്കെ പുതിയ സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ വരുത്തണമെന്ന് തീരുമാനിക്കേണ്ടത് സമൂഹത്തിൽ അപ്പോൾ നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം. ആ സാഹചര്യങ്ങളെയൊന്നും പരിഗണിക്കാതെ ഈ പരിഷ്‌കാരങ്ങൾ അശാസ്ത്രീയമായി നടപ്പിലാക്കപ്പെട്ടപ്പോഴാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ അതിനെ എതിർത്തത്.സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് കമ്പ്യൂട്ടർവൽകരണത്തിലൂടെ തൊഴിലുകളുടെ എണ്ണം കുറച്ച് ചെലവുകൾ വെട്ടിച്ചുരുക്കുവാനാണ് ബാങ്കുകൾ ശ്രമിച്ചത്. ഇടതുപക്ഷമാകട്ടെ ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് 1991-ൽ തിരുവനന്തപുരത്ത് സ്ഥാപിച്ചു കൊണ്ട് വിവരസാങ്കേതികമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന പരീക്ഷണമാണ് നടത്തിയത്.ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഗവൺമെന്റുകളുടെ വികസനകാഴ്ചപ്പാടിൽ നിന്ന് തന്നെ ഇത് മനസ്സിലാക്കുവാൻ സാധിക്കും. സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് കമ്പ്യൂട്ടർവൽകരണത്തിലൂടെ തൊഴിലുകളുടെ എണ്ണം കുറച്ച് ചെലവുകൾ വെട്ടിച്ചുരുക്കുവാനാണ് ബാങ്കുകൾ ശ്രമിച്ചത്. ഇടതുപക്ഷമാകട്ടെ ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് 1991-ൽ തിരുവനന്തപുരത്ത് സ്ഥാപിച്ചു കൊണ്ട് വിവരസാങ്കേതികമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന പരീക്ഷണമാണ് നടത്തിയത്. അതൊരു വലിയ വിജയമാണെന്ന് ചരിത്രം രേഖപ്പെടുത്തി.
എന്നാൽ അശാസ്ത്രീയമായ കമ്പ്യൂട്ടർവൽക്കരണം നടപ്പിൽവരുത്തുവാനും അതുമൂലമുണ്ടാകുന്ന തൊഴിൽനഷ്ടം മറച്ചുപിടിക്കുവാനും അങ്ങനെ ജനവികാരം തങ്ങൾക്ക് അനുകൂലമാക്കി നിർത്തുവാനും സമരം ചെയ്യുന്ന തൊഴിലാളികൾ ശാസ്ത്ര സങ്കേതികവിദ്യക്കാകെ എതിരാണെന്ന പ്രചാരണം അഴിച്ചുവിടുകയുമാണ് എതിർപക്ഷം അന്ന് ചെയ്തത്. നിർഭാഗ്യവശാൽ ഈ ദുഷ്പ്രചരണം തന്നെ ഏറ്റ് പിടിച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി.
കമ്പ്യൂട്ടറൈസേഷൻ വിരുദ്ധ സമരം കേരളത്തിന്റെ ഐറ്റി വികസനത്തെ ബാധിച്ചുവോ?
കമ്പ്യൂട്ടർവൽക്കരണത്തിനെതിരെയുള്ള സമരം കേരളത്തിന്റെ ഐറ്റി വികസനത്തെ സാരമായി ബാധിച്ചുവെന്നാണ് ഉമ്മൻ ചാണ്ടി ആരോപിക്കുന്നത്. ഉമ്മൻ ചാണ്ടി ഇടതുമുന്നണിയിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെയാണ് കമ്പ്യൂട്ടറൈസേഷൻ സമരം നടക്കുന്നത് എന്ന ഇരട്ടത്താപ്പ് തൽക്കാലം മാറ്റി വയ്ക്കാം. കമ്പ്യൂട്ടറൈസേഷൻ വിരുദ്ധ സമരം കേരളത്തിന്റെ ഐ.റ്റി. വികസനത്തെ ബാധിച്ചുവോ എന്ന ചോദ്യം പ്രസക്തമാണ്.കമ്പ്യുട്ടർ സംബന്ധിയായ തൊഴിൽസാധ്യതകൾ വർദ്ധിച്ചത് അമേരിക്ക പോലെയുള്ള ദൂരദേശങ്ങളിൽ നിന്നുള്ള ഡേറ്റാ കൈമാറ്റം സുഗമമായി നടത്തുവാൻ തുടങ്ങിയതിന് ശേഷമാണ്. 1980-കളിൽ കമ്പ്യൂട്ടർവൽക്കരണവിരുദ്ധ സമരം നടക്കുന്ന സമയത്ത് ഇന്ന് നാം കാണുന്ന രീതിയിൽ ഉള്ള ഇന്റർനെറ്റ് നിലവിലില്ലായിരുന്നു.കമ്പ്യുട്ടർ സംബന്ധിയായ തൊഴിൽസാധ്യതകൾ വർദ്ധിച്ചത് അമേരിക്ക പോലെയുള്ള ദൂരദേശങ്ങളിൽ നിന്നുള്ള ഡേറ്റാ കൈമാറ്റം സുഗമമായി നടത്തുവാൻ തുടങ്ങിയതിന് ശേഷമാണ്. 1980-കളിൽ കമ്പ്യൂട്ടർവൽക്കരണവിരുദ്ധ സമരം നടക്കുന്ന സമയത്ത് ഇന്ന് നാം കാണുന്ന രീതിയിൽ ഉള്ള ഇന്റർനെറ്റ് നിലവിലില്ലായിരുന്നു.
ടെക്‌നോപാർക്കിന്റെ രണ്ടാം ഘട്ട-മൂന്നാം ഘട്ട വികസനം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പിന്നീട് വന്ന ഇടതുപക്ഷ ഗവൺമെന്റുകൾ ആണെന്ന് കാണാതെയിരിക്കുവാനാകില്ല. തുടർന്ന് ടെക്‌നോസിറ്റിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പും.
വിവരസാങ്കേതികവിദ്യാ മേഖലയിൽ കഴിഞ്ഞ LDF സർക്കാരിന്റെ കാലത്ത് അതുവരെയുള്ളതിന്റെ അഞ്ചു മടങ്ങായിരുന്നു വികസനം. ലോകസാമ്പത്തിക തളർച്ച ഐ.റ്റി വ്യവസായത്തെ തകർത്തുകളഞ്ഞ കാലമായിട്ടുപോലും 2006-ൽ 650 കോടിയായിരുന്ന നമ്മുടെ ഐ.റ്റി കയറ്റുമതി 2011 ആയപ്പോൾ ഏതാണ്ട് 3000 കോടി രൂപയാക്കാൻ കഴിഞ്ഞു. ഇത് വിവരസാങ്കേതികവിദ്യാ മേഖലയിലെ അന്നത്തെ ദേശീയ തലത്തിലെ വളർച്ചയുടെ മൂന്നിരട്ടിയാണ്. ഐറ്റി പാർക്കുകൾ രണ്ടിൽ നിന്ന് 12 ആയാണ് വികസിച്ചത്. ഇതിനെല്ലാം ഭൂമി കണ്ടെത്തി, സെസ് പദവി നേടി, മാസ്റ്റർ പ്ലാൻ തയാറാക്കി, പണിയും തുടങ്ങി. പലതും പ്രവർത്തനം ആരംഭിച്ചു. കമ്പനികളുടെ എണ്ണം രണ്ടിരട്ടിയിലധികം വർധിച്ചപ്പോൾ ജീവനക്കാരുടെ എണ്ണം ഏതാണ്ട് മൂന്നു മടങ്ങായി വർദ്ധിച്ച് 16000-ൽ നിന്ന് 44000 ആയി.
സംസ്ഥാനത്ത് ഐറ്റി ഇൻഫ്രാസ്ട്രക്ചർ കമ്പനി രൂപീകരിച്ചു. സർക്കാർ നേരിട്ട് 2000 കോടി രൂപ മുതൽ മുടക്കുകയും സ്വകാര്യ മേഖലയിൽ നിന്ന് 10000കോടി സമാഹരിക്കാനുമായിരുന്നു പരിപാടി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വന്ന UDF സർക്കാരിന് ഈ മേഖലയിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചോ?
ഒരു ഗ്രാമം പോലെ നീണ്ടുകിടക്കുന്ന കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഐറ്റി വകുപ്പ് നടപ്പിലാക്കിയ വികസന മാതൃകയാണ് 'ഹബ് ആൻഡ് സ്‌പോക്'. മൂന്നു പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ യഥാക്രമം ടെക്‌നോപാർക്കും, ഇൻഫോപാർക്കും, സൈബർപാർക്കും ഇവയോരോന്നുമായി ബന്ധിപ്പിച്ച് ഇതേ പേരുകളിലുള്ള ഐറ്റി പാർക്കുകളും, ഇതിനോടനുബന്ധിച്ച് ചെറുപട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും ടെക്‌നോ ലോഡ്ജുകളും ചേർന്ന ചിലന്തിവല പോലുള്ള ഒരു ശൃംഖല സംസ്ഥാനം മുഴുവൻ പടർത്തി വളർത്തുകയായിരുന്നു വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ.
ഭൂഖണ്ഡാന്തര കേബിളുകൾ വന്നുചേരുന്ന ഏഷ്യയിലെ പ്രധാന ഗേറ്റ്‌വേകളായ കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ഐറ്റി രംഗത്തെ വളർത്തിയെടുക്കുവാനാണ് ആ സർക്കാർ ശ്രമിച്ചത്. സമർഥരായ ഐറ്റി പ്രൊഫഷണലുകൾ ഉള്ളതും, ജീവിതച്ചെലവ് പൊതുവേ കുറഞ്ഞിരിക്കുന്നതും, സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നതും ഈ ശ്രമം വിജയിക്കുന്നതിന് സഹായിച്ചു.
വേഗമേറിയതും, വിപുലവുമായ വാർത്താവിതരണ, ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും സർക്കാർ ശ്രദ്ധിച്ചു. ഇതിന്റെയെല്ലാം ഫലമായി കൂടുതൽ നിക്ഷേപകർ വരികയും ആ അഞ്ചു വർഷങ്ങളിൽ നിലനിന്ന വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ അവർ കൂടുതലായി മുതൽ മുടക്കുകയും ചെയ്തതോടെ ഐറ്റി മേഖലയിൽ ഒരു 'ക്വാണ്ടം ജമ്പ്' അന്ന് സാധ്യമായി .
സത്യം പറയാൻ ടെക്‌നോപാർക്ക്
1991-ൽ തുടക്കം കുറിച്ച തിരുവനന്തപുരം ടെക്‌നോപാർക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐറ്റി പാർക്ക് ആണ്. എന്നാൽ, 2006 ആയപ്പോൾ 15 വർഷം കൊണ്ട് വിസ്തൃതി 242 ഏക്കർ മാത്രമാണ് വർധിച്ചത്. 2006 മുതൽ 2011 വരെയുള്ള അഞ്ചു വർഷം കൊണ്ട് അത് 837 ഏക്കർ ആയി വികസിപ്പിക്കാൻ സാധിച്ചു. 580 ഏക്കർ ഭൂമിയാണ് ഒരു അലോസരവുമില്ലാതെ ഈ സർക്കാർ പുതുതായി കണ്ടെത്തി ടെക്‌നോപാർക്കിനോട് ചേർത്തത്. 1991 മുതൽ 2006 വരെയുള്ള വികസനത്തിന്റെ ഭാഗമായി 13 .5 ലക്ഷം ച. അടി കെട്ടിടങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ 2006 മുതൽ 2011 വരെയുള്ള അഞ്ചു വർഷം കൊണ്ട് അത് 45 ലക്ഷം ച. അടിയായി വർധിപ്പിക്കാനായി. ആ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ 12 ലക്ഷം ച. അടി കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയായിരുന്നു. ആ കെട്ടിടങ്ങളൊക്കെയാണ് സർ നിങ്ങളുടെ സർക്കാർ വന്നതിനു ശേഷം സ്വന്തം പേരെഴുതി ഒട്ടിച്ച് ഉദ്ഘാടനം ചെയ്ത് ആഘോഷിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിൽ പുതിയ 63 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. അങ്ങനെ തിരുവനന്തപുരം ടെക്‌നോപാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാർക്ക് ആയി. സൗകര്യത്തിൽ മാത്രമല്ല, നിലവാരത്തിലും ടെക്‌നോപാർക്ക് ഉയരത്തിലെത്തി. ISO 9001, ISO 14001, CMMI Level 4, BSOHSAS 18001 എന്നിവ തിരുവനന്തപുരം ടെക്‌നോപാർക്ക് നേടിയിരുന്നു.
1973ൽ സി അച്യുതമേനോൻ ഗവൺമെന്റിന്റെ കാലത്തായിരുന്നല്ലോ, കെൽട്രോൺ ആരംഭിക്കുന്നത്. 74ൽ കെൽട്രോണിന്റെ R&D ഡിവിഷനായി ER&DC; നിലവിൽ വന്നു. ഇലക്ട്രോണിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സ്ഥാപനം കമ്പ്യൂട്ടിങ് പരിശീലനത്തിലേക്കും ചിപ് ലെവൽ ഡവലപ്‌മെന്റിലേക്കും തിരിയുന്നത് നായനാർ സർക്കാരിന്റെ കാലത്ത് 1988ൽ സ്ഥാപനത്തെ കേന്ദ്ര സർക്കാരിനു വിട്ടുകൊടുത്തതിനു ശേഷമാണ്.
ഇ-ഗവേണൻസ് രംഗത്തെ മുന്നേറ്റങ്ങൾ 
ടെക്‌നോപാർക്കിലേക്കു മാത്രം ചർച്ച ചുരുക്കുന്നില്ല. 1973ൽ സി അച്യുതമേനോൻ ഗവൺമെന്റിന്റെ കാലത്തായിരുന്നല്ലോ, കെൽട്രോൺ ആരംഭിക്കുന്നത്. 74ൽ കെൽട്രോണിന്റെ R&D ഡിവിഷനായി ER&DC നിലവിൽ വന്നു. ഇലക്ട്രോണിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സ്ഥാപനം കമ്പ്യൂട്ടിങ് പരിശീലനത്തിലേക്കും ചിപ് ലെവൽ ഡവലപ്‌മെന്റിലേക്കും തിരിയുന്നത് നായനാർ സർക്കാരിന്റെ കാലത്ത് 1988ൽ സ്ഥാപനത്തെ കേന്ദ്ര സർക്കാരിനു വിട്ടുകൊടുത്തതിനു ശേഷമാണ്. അന്ന് ഈ ലക്ഷ്യത്തോടെ തന്നെയാണ് അത്തരമൊരു നീക്കം നടത്തുന്നത്. അതുകൊണ്ടുമാത്രമാണ്, കേരളത്തിൽ C-DACന് ഒരു കേന്ദ്രം ഉണ്ടായതും. കേരളത്തിൽ ഈ രംഗത്തെ ഇടപെടലിനു തുടക്കം കുറിച്ച C-DIT സ്ഥാപിക്കുന്നതും ഇടതുപക്ഷ ഗവൺമെന്റാണ്. പി ഗോവിന്ദപ്പിള്ളയായിരുന്നു, ആദ്യ ചെയർമാൻ. ഐറ്റി രംഗത്ത് സംസ്ഥാനത്തിന്റെ മുൻഗണനകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ഐറ്റി മിഷൻ എന്ന മിഷൻ മോദിലുള്ള ഹൈലെവൽ കമ്മിറ്റി സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ഇ-ഗവേണൻസിനായി ഇൻഫർമേഷൻ കേരള മിഷൻ സ്ഥാപിക്കുന്നതും ഇടതുപക്ഷ ഗവൺമെന്റിന്റെ തീരുമാനപ്രകാരമായിരുന്നു. പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷൻ രംഗത്ത് ഐകെഎം തുടങ്ങിവച്ച കാര്യങ്ങളാണ് പിൽക്കാല ഗവൺമെന്റുകൾ പിന്തുടർന്നത്. ഐറ്റി മിഷന്റെ കീഴിലാണ്, പിന്നീടു കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പടർന്ന ഐറ്റി@സ്‌കൂൾ എന്ന ICT അധിഷ്ഠിത വിദ്യാഭ്യാസപദ്ധതി വരുന്നത്. IT@Schoolനു പിന്നിൽ പ്രവർത്തിച്ച KSTA എന്ന അദ്ധ്യാപകസംഘടനയും ഇടതുപക്ഷ ട്രേഡ് യൂണിയനാണ്.
ജനങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളിലേക്ക് അടയ്ക്കാനുള്ള ഫീസ് എല്ലാം ഒരിടത്ത് അടയ്ക്കാനുള്ള സൗകര്യം ഒരുക്കി തിരുവനന്തപുരത്ത് FRIENDS ജനസേവനകേന്ദ്രം പൈലറ്റ് ചെയ്തത് ഇടതുപക്ഷ ഗവൺമെന്റായിരുന്നു. തുടർന്നു വന്ന ഗവൺമെന്റിന് അത് മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. 1996-97 കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഒരു വകുപ്പിൽ വ്യാപകമായി കമ്പ്യൂട്ടറൈസേഷൻ വരുന്നത്. കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇത് നടപ്പിലാക്കിയതും ഇടതുഗവൺമെന്റായിരുന്നു.
പേപ്പർ സിഗ്‌നേച്ചറിനു പകരം ഡിജിറ്റൽ സിഗ്‌നേച്ചർ വ്യാപകമായി അഡോപ്റ്റ് ചെയ്യാനാവുമെന്ന ധൈര്യം ഇന്ത്യയിലെ എല്ലാ ഇഗവേണൻസ് പ്രോജക്റ്റുകൾക്കും നൽകിയത് കേരളമായിരുന്നു. അതിനുമുമ്പ് കമ്പനി രജിസ്‌ട്രേഷൻ, ആദായനികുതിയുടെ ഇ-ഫയലിങ് എന്നിവയ്ക്കു മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ഡിജിറ്റൽ സിഗ്‌നേച്ചർ സാധാരണക്കാർക്കുകൂടി ഉപയോഗിക്കാനാവുന്നതാണ് എന്ന ബോധം ഉദ്യോഗസ്ഥരിലുണ്ടാക്കാൻ സഹായിച്ചത് 2010ൽ ഇടതുപക്ഷ സർക്കാർ വില്ലേജ് ഓഫീസുകളിൽ നടപ്പിലാക്കിയ E-District പദ്ധതിയായിരുന്നു. ഇതിലൂടെ 23 വ്യത്യസ്ത സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനായി ലഭ്യമാക്കി.
2000ൽ യുഡിഎഫ് മന്ത്രിസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി ഐറ്റി മിനിസ്റ്റർ ആയിരുന്നപ്പോഴാണ് ഐറ്റി മിഷന്റെ കീഴിൽ മലപ്പുറത്ത് അക്ഷയ കേന്ദ്രം ആരംഭിക്കുന്നത്. എന്നാൽ അതിനു തൊട്ടുമുമ്പുള്ള ഇടതുപക്ഷ ഗവൺമെന്റിന്റെ കാലത്തുതന്നെ ഐകെഎമ്മിനുള്ളിൽ ഈ പ്രോജക്റ്റ് പ്രൊപ്പോസൽ കൺസീവ് ചെയ്തിരുന്നു. തുടർന്ന് ഐറ്റി മിഷന്റെ കന്നിപ്രോജക്റ്റായി ഇത് വിട്ടുനൽകുകയായിരുന്നു. ഇത് യുഡിഎഫിന്റെ നേട്ടമായി രേഖപ്പെടുത്തുന്നത് സാങ്കേതികമായി മാത്രം ശരിയാണ്.
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രോത്സാഹനത്തിനും ഡവലപ്‌മെന്റിനുമായി ICFOSS സ്ഥാപിച്ചതാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. ഇഗവേണൻസിന് ആവശ്യമായ മനുഷ്യവിഭവശേഷി പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ IIITMK സ്ഥാപിക്കാനും ഇടതുപക്ഷം മുൻകൈയെടുത്തു. സർക്കാർ വെബ്‌സൈറ്റുകളുടെ സൈബർ സെക്യൂരിറ്റി ഓഡിറ്റിങ് കാലാകാലങ്ങളിൽ നടത്തി സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ CERT-Kerala അഥവാ Computer Emergency Response Team - Kerala സ്ഥാപിച്ചതും ഇടതുഗവൺമെന്റായിരുന്നു. എന്നാൽ ഈ സ്ഥാപനത്തെ ഇല്ലാതാക്കുകയാണ്, ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത്.
യുഡിഎഫിന്റെ ഐടി വികസനം 
നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കുക എന്നത് ഉമ്മൻ ചാണ്ടിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഉമ്മൻ ചാണ്ടി സർക്കാർ 2005ൽ പുറപ്പെടുവിച്ച ഒരു ഗവൺമെന്റ് ഓർഡർ അതിനു സാക്ഷ്യം പറയും. ദുബായ് ഹോൾഡിങ്‌സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് ഒരു പ്രത്യേകോദ്ദേശ്യവാഹനം (SPV) ഉണ്ടാക്കാൻ തീരുമാനിക്കുന്നു, ഉമ്മൻ ചാണ്ടി സർക്കാർ. ലക്ഷ്യം സ്മാർട് സിറ്റി. അതിനായി ആദ്യം ചെയ്തത് അന്ന് 27 കമ്പനികളും 68 കോടിയുടെ വിറ്റുവരവുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇൻഫോപാർക്കിലേക്കുള്ള സ്‌പേസ് അലോട്ട്‌മെന്റ് മേൽസൂചിപ്പിച്ച സർക്കാർ ഉത്തരവിലൂടെ നിർത്തിവയ്ക്കുക എന്നതായിരുന്നു. ഐടി വികസിക്കണമെന്ന് ഇത്ര മോഹമുള്ള ഉമ്മൻ ചാണ്ടി എന്തുകൊണ്ടാണ് ഒരു ഐടി പാർക്കിലേക്ക് പുതിയ കമ്പനികൾ വരുന്നതിനെ തടയുന്നത് എന്നല്ലേ? കരാറിൽ ആ കാര്യം വിശദീകരിക്കുന്നത് ഇങ്ങനെ: ''കാക്കനാട്ടെ ഇൻഫോപാർക് എസ്റ്റേറ്റിന്റെ ആസ്തി ഏറ്റെടുക്കുന്നതിന് ഡവലപ്പർ സ്റ്റാറ്റസ് ലഭിക്കുന്ന തീയതിക്ക് പത്തുദിവസത്തിനകം SPVയും സൊസൈറ്റിയും തമ്മിൽ ഒരു ആസ്തി കൈമാറ്റ കരാറിൽ ഏർപ്പെടും. കേരള സർക്കാറും സൊസൈറ്റിയും ഇൻഫോപാർക് എന്ന പേരോ അതിനു സമാനമായതോ സാമ്യമുള്ളതോ ആയ മറ്റേതെങ്കിലും പേരോ കേരളത്തിനകത്തോ ഇന്ത്യയ്ക്കകത്തോ ഒരു തരത്തിലും ഉപയോഗിക്കുകയില്ല.'' അതായത്, ഇൻഫോപാർക്കിനെ പരിപൂർണ്ണമായും സ്മാർട് സിറ്റി വിഴുങ്ങുന്നു. ആ ബ്രാൻഡ് നെയിം പോലും പിന്നീട് മിണ്ടിക്കൂടാ. എന്നല്ല, അതിനോടു സാമ്യം തോന്നുന്ന ഏതു പേരും നിഷിദ്ധം.
അന്ന് പ്രതിപക്ഷം ഈ കള്ളക്കളി പുറത്തുകൊണ്ടുവരികയും അതിനെതിരെ സമരം നയിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ''കമ്പ്യൂട്ടറിനെതിരായ സമരം''! അതുകൊണ്ട് - അതുകൊണ്ടു മാത്രം - ആ കരാർ നടപ്പാക്കുന്നതിൽ നിന്നും അദ്ദേഹത്തിനു പിന്മാറേണ്ടിവന്നു. ഇൻഫോപാർക്കിൽ ഇന്ന് 137 കമ്പനികൾ പ്രവർത്തിക്കുന്നു; 2035 കോടിയുടെ എക്‌സ്‌പോർട്ടും 28,000 ജീവനക്കാരുമായി. ആ ബ്രാൻഡ് നെയിമും നഷ്ടമായില്ല. കൊരട്ടിയിലും ചേർത്തലയിലും പുതിയ രണ്ട് ഇൻഫോപാർക് ശാഖകൾ കൂടി നിലവിൽ വന്നു. കൊരട്ടിയിൽ 29 കമ്പനികളും ചേർത്തലയിൽ 18 കമ്പനികളും പ്രവർത്തിക്കുന്നു. തീർന്നില്ല. എറണാകുളത്തും ചുറ്റുപാടുമുള്ള ഒൻപതു ജില്ലകളിലും പുതിയ ഐടി പാർക്കുകൾ ഒന്നും തുടങ്ങരുത് എന്നായിരുന്നു ഉമ്മൻ ചാണ്ടി ആദ്യമുണ്ടാക്കിയ ധാരണ. ബഹളത്തെ തുടർന്ന് അത് എറണാകുളം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിലേക്കു ചുരുക്കി. എൽഡിഎഫ് വന്നപ്പോൾ പുതിയ കരാറിലേർപ്പെട്ടതിനാൽ ഈ ജില്ലകളിലടക്കം കേരളത്തിലെ എല്ലാ ജില്ലകളിലും ഐടി ഹബ്ബുകൾ തുടങ്ങാൻ സാധിച്ചു.
സ്മാർട്‌സിറ്റി ഇതുവരെ എത്ര പേർക്ക് തൊഴിൽ നൽകി?
ഇനി, പ്രതിപക്ഷത്തിന്റെ എതിർപ്പുമൂലം അന്നു നടപ്പിലാക്കാൻ പറ്റാതെ പോയ ഉമ്മൻ ചാണ്ടിയുടെ 'യഥാർത്ഥ സ്മാർട് സിറ്റി' വന്നിരുന്നെങ്കിലോ? പ്രവർത്തനമാരംഭിച്ച് 10 വർഷത്തിനകം 33,300 പേർക്കു തൊഴിൽ നൽകാം എന്നായിരുന്നു ധാരണ. അഞ്ചുവർഷത്തിനകം 5000 തൊഴിലവസരങ്ങളും ഏഴു വർഷത്തിനകം 15,000 തൊഴിലവസരങ്ങളും പത്തുവർഷത്തിനകം 33,300 തൊഴിലവസങ്ങളും നൽകാനായില്ലെങ്കിൽ SPV പിഴ നൽകാൻ ബാധ്യസ്ഥമാവും. എന്നാൽ നിലവിലുള്ള ഇൻഫോപാർക്കിന്റെ ഭൂമിയും ഫ്രീ ഹോൾഡ് നൽകുന്ന അധിക ഭൂമിയും ലീസിനു നൽകുന്ന ഭൂമിയും അവരുടെ ഉപയോഗത്തിനുള്ളപ്പോഴാണിത്. 2005ലെ ആദ്യ കരാർ അനുസരിച്ച് 2008ൽ സ്മാർട് സിറ്റി കമ്മിഷൻ ചെയ്യണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ 2015-16ൽ സ്മാർട് സിറ്റി പ്രവർത്തനമാരംഭിച്ച് ഏഴുവർഷം തികയുമായിരുന്നു. കരാർ പ്രകാരം 15,000 തൊഴിലവസരങ്ങളാണ് അതിനോടകം സ്മാർട് സിറ്റി വാഗ്ദാനം ചെയ്തിരുന്നത്. ഇൻഫോപാർക്കിൽ മാത്രം നിലവിൽ 28,000 തൊഴിലവസരങ്ങളുണ്ട്. അതായത്, സ്മാർട് സിറ്റി വാഗ്ദാനം ചെയ്തിരുന്നതിനേക്കാൾ 13,000 തൊഴിൽ അവസരങ്ങൾ അധികം ജനറേറ്റ് ചെയ്യാൻ ഈ കാലയളവിൽ കേരളത്തിനായി. ഇൻഫോപാർക്കിന്റെ സ്വാഭാവിക വളർച്ച സ്മാർട് സിറ്റിയുടെ പേരിൽ എഴുതി 236 ഏക്കർ പ്രൈം ഭൂമി റിയൽ എസ്റ്റേറ്റ് കച്ചവടത്തിനു വിട്ടുനൽകുക എന്നതായിരുന്നു, ഉമ്മൻ ചാണ്ടി വിഭാവനം ചെയ്ത സ്മാർട് സിറ്റി വികസനം. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വികസനവിരുദ്ധ പ്രവർത്തി എന്നു ബ്രാൻഡ് ചെയ്യപ്പെട്ട എതിർപ്പ്, കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വികസന നേട്ടമായിരുന്നു എന്ന് ഇന്നു തിരിച്ചറിയാം.
''വികനസവിരോധിയായ'' വി എസ് ഇടപെട്ടു വൈകിച്ച സ്മാർട് സിറ്റി കരാർ പ്രകാരം ദുബായ് ടീകോം ''പൂർത്തിയാക്കിയ'' സ്മാർട് സിറ്റി ഇക്കഴിഞ്ഞമാസം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദേശ കമ്പനികളൊന്നും തന്നെ അവിടെയില്ല. ഐടി കമ്പനികൾ ഒന്നുപോലുമില്ല. സ്മാർട് സിറ്റിയിൽ ഇന്നാകെ പ്രവർത്തിക്കുന്നത് ഒരു ബ്യൂട്ടി പാർലറും ഒരു ക്രഷും ഒരു എടിഎമ്മും മാത്രം. എവിടെപ്പോയി, വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽ എന്നാരെങ്കിലും ചോദിച്ചാൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രാ വിമാനത്തിൽ കയറി ബിലാത്തിക്കുപോയി എന്നു പറയേണ്ടിവരും.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ സർക്കാർ ദീർഘവീക്ഷണത്തോടെ ഏർപ്പെട്ടതും തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാർ അട്ടിമറിച്ചതുമായ ഒരു കരാറിനെ കുറിച്ചുകൂടി പറയാതെ ഇതു പൂർണമാവില്ല. സംസ്ഥാനത്തെ Mobile Infrastructure Developmentന്റെ ഭാഗമായി റോഡുകൾ കുഴിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന് അനുമതി നൽകണമെങ്കിൽ പകരമായി അവ കടന്നുപോകുന്ന വഴിയിലുള്ള സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും സൗജന്യ കണക്റ്റിവിറ്റി അനുവദിക്കണം എന്ന വ്യവസ്ഥ ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ചു. അതിനെതിരെ അന്ന് കേന്ദ്രടെലികോം മന്ത്രിയായിരുന്ന എ. രാജ സംസ്ഥാനത്തിനു കത്തെഴുതിയെങ്കിലും രൂക്ഷമായിരുന്നു, പ്രതികരണം. തുടർന്ന്, ഈ വ്യവസ്ഥ അംഗീകരിക്കാൻ എല്ലാ മൊബൈൽ കമ്പനികളും തയ്യാറായി. Rights of way എന്നാണ് ഈ കരാർ വ്യവസ്ഥ അറിയപ്പെട്ടത്. എങ്കിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കേബിൾ ലേയിങ് വർക്‌സ് നടന്നത്. ആ ഘട്ടത്തിൽ പഴയ കരാർ പ്രകാരമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടി. ഇന്നിപ്പോൾ മൊബൈൽ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ചെറിയ പിഴ ഈടാക്കി condone ചെയ്യാൻ അനുവദിച്ചിരിക്കയാണ് യുഡിഎഫ് സർക്കാർ. ഇത് ഐസിറ്റി അധിഷ്ഠിത വിദ്യാഭ്യാസത്തിനെ പുറകോട്ടടിപ്പിക്കുന്നതും കേരളത്തിലെ സർക്കാർ ഓഫീസുകളുടെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകരണത്തെ വൈകിപ്പിക്കുന്നതും ആണെന്നു കാണാം. കമ്പ്യൂട്ടറിനെ എതിർത്ത ഇടതുപക്ഷം, കമ്പ്യൂട്ടറിനെ പുണർന്ന വലതുപക്ഷം എന്ന പ്രതിച്ഛായ എത്രത്തോളം ശരിയാണെന്ന് തിരിയാൻ കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ.
നയവും നയമില്ലായ്മയും
ജനകീയമായ ചർച്ചകൾക്ക് ശേഷം രൂപപ്പെടുത്തിയ ഐ.റ്റി. നയമാണ് ഇടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കിയത്. എന്നാൽ യുഡിഎഫിന് സമഗ്രമായ ഒരു ഐ.റ്റി. നയം ഉണ്ടായിരുന്നില്ല. എൽ.ഡി.എഫ്. നയം തന്നെ പകർത്തി പ്രസിദ്ധീകരിക്കുകയും അത് നടപ്പിലാക്കാതെയിരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. കല്ലിടലിനും ഉദ്ഘാടനത്തിനുമപ്പുറം ക്രിയാത്മകമായ ഒരു ഇടപെടലും ഐറ്റി വികസനത്തിന് വേണ്ടി ചെയ്തിട്ടില്ല.

 

2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?

എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?


എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?
എന്താണ്‌ മൗദൂദിസം.? 1941-ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപം നല്‍കിയ മതപരിഷ്‌കരണ രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌ ജാമാഅത്തെ ഇസ്‌ലാമി.(മൗദൂദിസം)
സ്ഥാപിത പാശ്ചാത്തലം. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ അന്ത്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പ്രധാനമായും 3 ആശയധാരകള്‍ വലയം ചെയ്‌തു. അബുല്‍ കലാം ആസാദിന്റെ തേതൃത്വത്തില്‍ ദേശീയ വാദികളായ നേതാക്കള്‍ മുസ്ലിംകളെ പൊതു ദേശീയ ധാരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പാടുപെട്ടു. മസ്‌ലിംകള്‍ക്ക്‌ സ്വന്തം രാഷ്‌ട്രീയം വേണമെന്ന്‌ മുസ്‌ലിം ലീഗിന്റെ ആവശ്യത്തോട്‌ ദേശീയ വാദികളായ മുസ്‌ലിം നേതാക്കല്‍ യോജിച്ചില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നലനിന്ന ആശയപരമായ ഈ ചേരിതിരിവിനിടയിലേക്കാണ്‌ ഒരു മൂന്നാം ആശയധാരയായ ഹുക്കൂമത്തേ ഇലാഹി (ദൈവിക ഭരണം) എന്ന വ്യതിരക്ത മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്ന്‌ വരുന്നത്‌.
ഇന്ത്യന്‍ വിഭജനാന്തരം ജമാഅത്ത്‌. 1947 വരെയുള്ള കാലയളവില്‍ ആകെ 625 പേര്‍ മാത്രമാണ്‌ ജമാഅത്തിന്റെ അംഗബലം. വിഭചനത്തെ തുടര്‍ന്ന്‌ ഇതില്‍ 385 പേര്‍ പാക്കിസ്ഥാനിലും 240പേര്‍ ഇന്ത്യയിലുമായി. തുടര്‍ന്ന്‌ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ജമാഅത്തെ ഇസ്‌ലാമി രൂപം പ്രാപിച്ചു.
പാക്കിസ്ഥാനില്‍പാക്കിസ്ഥാനില്‍, രൂപികരണത്തെ തന്നെ അബുല്‍ അഅ്‌ലാ മൗദൂദി എതിര്‍ത്തു. രാഷ്‌ട്രം യാഥാത്ഥ്യമായതോടെ നയത്തില്‍ മാറ്റം വരുത്തി അനുകൂല നിലപാട്‌ സ്വീകരിച്ചു. പാക്കിസ്ഥാനെ ഇസ്‌ലാമീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക്‌ ജാമാഅത്ത്‌ പ്രവര്‍ത്തച്ചു. ഖാദിയാനി പ്രശ്‌നങ്ങളില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിനു പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധനം ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്ത ഒരു കേവല രാഷ്‌ട്രീയ പാര്‍ട്ടിയായി ജമാഅത്ത്‌ ചുരുങ്ങി. സിയാവുല്‍ഹഖിനോട്‌ സഹകരിച്ച്‌ പാക്കിസ്ഥാന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലവത്തായില്ല. തര്‍ബിയ്യത്തും തസ്‌കിയത്തുമില്ലാത്ത, ജനസ്വാധീനമില്ലാത്ത കേവല ആള്‍ക്കൂട്ടമായി ഈ രാഷ്‌ട്രീയ സംഘടന വഴിമാറി സഞ്ചരിക്കുയാണിപ്പോള്‍ (രിസാല വാരിക 2005 മാര്‍ച്ച്‌ 11 പേ 38,39)
അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലനാ അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ്‌ 1903 സെപ്‌ത: 25 ന്‌ ഔറംഗാബാദില്‍ ഭൂജാതനായി. പ്രഥാമിക പഠനം 9-ാം വയസ്സ്‌ വരെ പിതാവില്‍ നിന്ന്‌. ശേഷം ഫൗഖാനിയ്യ സ്‌ക്കൂളില്‍ ചേര്‍ന്നു. ചെറുപ്രായത്തില്‍ വിദ്യഭ്യാസ പരാജയം. അദ്ദേഹം തന്റെ ആത്മകഥയില്‍ (പേ 7)ല്‍ എഴുതുന്നു. ഞാന്‍ ഒന്നാമതായി ചേര്‍ന്നത്‌ റുസ്‌ദിയ്യ ക്ലാസിലാണ്‌. 6 മാസത്തിന്‌ ശേഷം പരീക്ഷ എഴുതി. ഗണിത ശാസ്‌ത്രത്തില്‍ കൂടുതല്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ പരീക്ഷയില്‍ തോറ്റു. തുടര്‍വിദ്യാഭ്യാസത്തിന്‌ ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും മരണവും കാരണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ജീവിതത്തിലെ അപചയങ്ങള്‍ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ പരിഹസിച്ചതിനാല്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന്‌ പുറത്ത്‌ പോയതായി പണ്‌ഢിതലോകം വിധി എഴുതിയ നിരീശ്വര വാദിയായ പ്രമുഖ ഉറുദു സാഹിത്യകാരന്‍ നിയാസ്‌ ഫത്‌ഹ്‌ പൂരിയുമായി അദ്ദേഹത്തന്‌ ഒന്നര വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ്‌ മൗദൂദി സാഹിബിന്‌ സാഹിത്യ പ്രചോദനം ഉണ്ടായത്‌. ഇദ്ദേഹവുമായുള്ള ആത്മ ബന്ധം തൂലികയെ ഉപജീവന മാര്‍ഗമായി സ്വീകരിക്കാന്‍ (കൂലി എഴുത്ത്‌) ഞാന്‍ തീരുമാനിച്ചു (ആത്മകഥ പേ 18)
സേവന പാതയില്‍ 1920 ല്‍ താജ്‌ ഉറുദു വാരികയുടെയും മുസ്‌ലിം പത്രത്തിന്റെയും പത്രാധിപരായി സേവനമനുഷഠിച്ചു. 1925 ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ അല്‍ ജംഇയ്യയുടെ എഡിറ്ററായി. 1933 ല്‍ ഹൈദരാബാദില്‍ വെച്ച്‌ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക ഏറ്റെടുത്ത്‌ നടത്തി. ഇതിലൂടെയാണദ്ദേഹം തന്റെ ദുശിച്ച ചിന്തകളും ആശയങ്ങളും പറത്ത്‌ കൊണ്ടുവന്നത്‌. 1920 ല്‍ ഖിലാഫത്ത്‌ പ്രക്ഷോഭത്തിലും തുടര്‍ന്ന്‌ നിസഹകരണ പ്രസ്ഥാനങ്ങളിലും താത്‌പര്യപൂര്‍വ്വം സ്‌ഹകരിച്ച്‌ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
ജമാഅത്ത്‌ രൂപീകരിക്കുന്നു. ലാഹോറലേക്ക്‌ തിരിച്ച മൗദൂദി സാഹിബാ 1941 ആഗസ്റ്റ്‌ 21 തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഓഫീസില്‍ വെച്ച്‌ ജമാഅത്തേ ഇസ്‌ലാമിക്ക്‌ രൂപംനല്‍കി. ശേഷം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പശ്ചാത്തലം വിവരിച്ച്‌ മൗദൂദി ഇങ്ങനെ പ്രസംഗിച്ചു. ഒരു കാലത്ത്‌ ഞാനും പാരമ്പര്യ വാദിയായിരുന്നു.ദേശീയ മതത്തിന്റെ അനുയായിയായി ബോധോദയം തെളിഞ്ഞപ്പോള്‍ ആ നിലക്കുള്ള മതാനുകമനം നിരര്‍ത്ഥകമാണെന്ന്‌ എനിക്ക്‌ ബോധ്യമായി. മരണം വരെ ലാഹോറില്‍ ജീവിതം ചിലവഴിച്ച അദ്ദേഹം 1979 സെപ്‌തമ്പര്‍ 22ന്‌ അമേരിക്കയിലെ ആശുപത്രയില്‍ മരണപ്പെട്ടു. കമ്യൂണിസം, പാശ്ചാത്യവല്‍ക്കരണം, പലിശ, മദ്യപാനം, തുടങ്ങിയവയെ എതിര്‍ത്ത്‌ എഴുതിയ ലേഖനങ്ങള്‍ അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കി. അറബിയിലോ ഇംഗ്ലീഷിലോ വേണ്ടത്ര പരിജ്ഞാനമില്ലാത്ത അദ്ദേഹത്തിന്റെ കൃതികളെല്ലാം മസ്‌ഊദ്‌ ആലം നദ്‌വിയും ശിഷ്യരും ഉറുദുവില്‍ നിന്ന്‌ അറബിയലേക്ക്‌ വിവര്‍ത്തനം ചെയ്‌തതാണ്‌. ഡമസ്‌ക്കസില്‍ അവതരിപ്പിച്ച ഉറുദു പ്രബന്ധം ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി അബുല്‍ ഹസ്സന്‍ നദ്‌വി അറബിയിലേക്ക്‌ മൊഴിമാറ്റം നടത്തി.
വിഷലിപ്‌ത രചനകള്‍തഫ്‌ഹീമാത്ത്‌, ഖുതുബാത്ത്‌,റസാഇല്‍ വ മസാഇല്‍, തഫ്‌ഹീമുല്‍ ഖുര്‍ആന്‍, ഖിലാഫത്ത്‌ വ മുലൂക്കിയത്ത്‌, തന്‍ഫീഖാത്‌ തുടങ്ങിയ മൗദൂദിയുടെ പിഴച ചിന്താഗതികളുടെ ബഹിര്‍സ്‌ഫുരികങ്ങളാണ്‌.
മൗദൂദിക്കെതിരെ അബുല്‍ അസന്‍ അലി നദ്‌വി. പ്രഥമഘട്ടങ്ങളില്‍ ജമാഅത്തിനെ കുറിച്ചറഞ്ഞ നദ്‌വി സാഹിബ്‌ ലഖ്‌നൗവില്‍ വെച്ച്‌ കലിമ പുതുക്കി നിയമപ്രകാരം അജമാഅത്ത്‌ വെമ്പര്‍ഷിപ്പ്‌ സ്വീകരിച്ചവരാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മജ്‌ലിസ്‌ ലാഹോറില്‍ വിളിച്ച്‌ കൂട്ടിയതിലും ഇദ്ദേഹം പങ്കെടുത്തു. ഈ ശൂറയില്‍ വെച്ച്‌ മൗദൂദിയുടെ സാന്നിധ്യത്തില്‍ വെച്ച്‌ തന്നെ ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌. ആസ്ഥാനം ലോഹോറില്‍ നിന്ന്‌ മാറ്റാനും ഈ യോഗത്തില്‍ തീരുമാനമായി. ഇസ്‌ലാമിക അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഒരുമാതൃകാ ഗ്രാമമായിരുന്നു അന്ന്‌ സംഘടനയുടെ ലക്ഷ്യം.
വിമര്‍ശനാത്മകമായി സൂചിപ്പിക്കുന്നു. ഇത്തരം ചിന്തകളുടെയും ആശയങ്ങളുടെയും തണലില്‍ വളര്‍ന്ന, ജമാഅത്ത്‌ സാഹിത്യങ്ങള്‍ മാത്ര വായിക്കുന്ന, മറ്റൊരു പരിതസ്ഥിതിയമായി മാനസിക ബന്ധമില്ലാത്ത ഒരു നിഷ്‌കളങ്ക തലമുറയില്‍ പുതിയൊരു അന്തരീക്ഷം സംജാതമാകും. പ്രവാചക ശിക്ഷണത്തിലൂടെ,സ്വഹാബികളെ പിന്‍പറ്റുന്നതലൂടെ പരമ്പരാഗതമായി ലഭിച്ച, ഇന്നുവരെ നിലവിലുളള സാഹചര്യത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമായിരിക്കും ആ അന്തരീക്ഷം. പ്രവാചകരും സ്വഹാബികളും താബിഉകളും സഞ്ചരിച്ച പാതയില്‍നിന്ന്‌ തെറ്റി മറ്റൊരു പാതയിലൂടെയാവും ഇവരുടെ അധ്വാനവും ചിന്തയും. (അണിയറക്കു പന്നിലെ ജമാഅത്തെ ഇസ്ലാമി: അബ്‌ദുള്ള ഫൈസി വേളം.)
ഹുക്കൂമത്തെ ഇലാഹി (മതരാഷ്‌ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്‌ട്രനിര്‍മാണത്തെ ജമാഅത്തെ ഇസ്‌ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ്‌ റപ്പോര്‍ട്ട്‌ പുസ്‌തകം റുദാദേ ജമാഅത്തെ ഇസലമിയില്‍ പറയുന്നു. മതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നല്ല ഭരണമാണ്‌. ഈ ലക്ഷ്യത്തില്‍ അശ്രദ്ധ വരുത്തിയാല്‍ അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതില്‍ വീഴ്‌ച വരുത്തുന്നവന്‍ വന്‍കുറ്റം ചെയ്‌തവനാണ്‌. തൗഹീദ്‌ അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാരം നിലനിര്‍ത്തുന്നത്‌ കൊണ്ടോ ആ കുറ്റം മായ്‌ച്ചുകളയാന്‍ സാധ്യമല്ല.
ആരാധനയെ പട്ടാള ചിട്ടയാക്കുന്നു.ഈ ലക്ഷ്യത്തിന്‌ (മതരാഷ്‌ട്രം സ്ഥാപിക്കാന്‍) വേണ്ടിയാണ്‌ ഇസ്‌ലാമില്‍ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെട്ടത്‌. ഇവയെപറ്റി ഇബാദത്ത്‌ എന്ന്‌ പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്‌. ഇബാദത്ത്‌ എന്നല്ല അടിസ്ഥാന ഇബാദത്തിന്‌ വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന്‌ വേണ്ടിയുള്ള നിര്‍ബന്ധ ട്രൈനിംഗ്‌ കോഴ്‌സാണിത്‌ (ഇസ്‌ലാമി ജബാദത്ത്‌ പര്‍ തഹ്‌ഖി ഖി നസര്‍ പേ 12) ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തില്‍ എഴുതുന്നു. ചുരുക്കത്തില്‍ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയില്‍ വെച്ചും സംഘം ചേര്‍ന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ച്‌ കൊണ്ട്‌ സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്‌ നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയുക എന്നതാണ്‌(ശയശറ പേ 199) മൗദൂദി എഴുതുന്നു. മനുഷ്യാധിപത്യത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തില്‍ പ്രവേശിക്കലാണ്‌ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി ശരീരം അര്‍പ്പിക്കലും അത്യദ്ധ്വാനവുമാണ്‌ ജിഹാദ്‌. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പാണ്‌ (ഖുതുബാത്ത്‌ പേ 227)
ദൈവരാജ്യം കൂടാതെ ദീന്‍ സമ്പൂര്‍ണമാവില്ല.(!) ഇസ്‌ലാമിക ഭരണം അഥവാ ഹുക്കൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല. (ഹുക്കൂമത്തെ ഇലാഹിയ്യയും ഇസ്‌ലാമും. പ്രബോധനം 1955 ജൂലായ്‌ പു 8, ലക്കം11. പേ 266)
ദൈവരാജ്യം ഉട്ടോപ്യന്‍ രാജ്യമായി.നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാണ്‍ സ്ഥലത്ത്‌പോലും ഇന്നു ഫലത്തില്‍ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്‌.(പ്രബോധനം പു 7, ലക്കം 6) ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകാ യോഗ്യമായ ഇസ്‌ലാമിക ഭരണം ഇന്നു ലോകത്തെവിടെയുമില്ല. (പ്രബോധനം പ്രതിപക്ഷ പത്രം. പു 4, ലക്കം 8, 1952 ജനു 1, പേ 163)
ലക്ഷ്യം മാറ്റുന്നു. ഹുകൂമത്തെ ഇലാഹി(ദൈവീക ഭരണം) ആയിരുന്നു തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ജലഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ വിമര്‍ശനം ഏറ്റുമാങ്ങിയ ശേഷം 1956 ലാണ്‌ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ (മതസംസ്ഥാപനം) എന്നാക്കി മാറ്റുന്നത്‌.
ദീന്‍, ഇബാദത്ത്‌ മൗദൂദിയുടെ വീക്ഷണത്തില്‍ദൈവ രാജ്യത്തിനൊപ്പിച്ച്‌ മൗദൂദി ദീനിലും മറിമായം നടത്തി. ഭരണം,സ്റ്റേറ്റ്‌ എന്നൊക്കെയാണ്‌ മൗദൂദിയുടെ ഭാഷയില്‍ ദീന്‍. അദ്ദേഹം എഴുതുന്നു. ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത്‌ എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത്‌ എന്ന്‌ പറയപ്പെടുന്നതെന്നുമുള്ള വസ്‌തുത വ്യക്തമായത്തീരുന്നതാണ്‌.(ഖുത്‌ബാത്ത്‌ പേ:378)
മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയാജണ്ടകള്‍ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കലും വോട്ടവകാശം വിനിയോഗിക്കലും സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കലും ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിലക്കപ്പെട്ട കനികളായിരുന്നു. മാത്രമല്ല, ഭരണത്തിന്‌ കീഴ്‌പ്പെടലും തൗഹീദിന്‌ കടകവിരുദ്ധവുമായിരുന്നു. അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്‌ലാമിക ഭരണ വ്യവസ്ഥക്ക്‌ കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ്‌ സ്ഥാപിക്കാനാണെങ്കില്‍ അത്‌ നമ്മുടെ തൗഹീദ്‌ ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും (ചോദ്യേത്തരങ്ങള്‍ പേ 357) ജമാഅത്തെ ഇസ്‌ലാമി കേരളഘടകത്തിന്റെ മുഖപത്രം പ്രബോധനം പറയുന്നു. അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി വിശ്വാസിക്കുന്നു.(പ്രബോധനം.1970. ജൂലൈ) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നയുമോ നിവൃത്തിയില്ല. (പ്രബോധനം.1957 നവ.10) ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംബവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്‌.(ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത്‌ എന്തെല്ല. പേ. 24) നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരെഞ്ഞെടുപ്പില്‍ നിന്ന്‌ അവര്‍ തികച്ചും വിട്ട്‌ നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്‌ അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യുകയോ അരുത്‌. യഥാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌ (പ്രബോധനം 1956 പു 4. ലെക്കം 2 ജൂലൈ, പേ 35 മുസ്ലിംങ്ങളും വരാനിരിക്കുന്ന പോതുതെരെഞ്ഞെടുപ്പും: ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബൂ ലൈസ്‌ സാഹിബ്‌) തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദീനിയായും ദുന്‍യവിയായും മുസ്ലിംകള്‍ക്ക്‌ ആപല്‍ക്കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം( ശയശറ പേ:35)
തൗഹീദിന്‌ എതിരാകുന്നു.ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ്‌ റസുലുല്ല എന്ന്‌ അടിസ്ഥാന വാക്യത്തില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന്‌ സ്വാതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനേയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട്‌ അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമ നിര്‍മാണ സഭയില്‍ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സാഹായിക്കുകയോ ചെയ്യാന്‍ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കാതെ വോട്ട്‌ ഉപയോഗിക്കലും തെറ്റാണ്‌.( ശയശറ പേ.61,62)
തെരെഞ്ഞെടുപ്പ്‌ ജമാഅത്തിന്റെ അജണ്ടയല്ല.(?)ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ അബൂലൈസ്‌ നദ്‌വി 1952 ല്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ഇന്ത്യന്‍ മുസ്‌ലിംകളോട്‌ ആഹ്വാനം ചെയ്‌തു. ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റെ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല. (പ്രബോധനം പ്രതിപക്ഷം പു.4 ലക്കം8. പേ.163) പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ച്‌ കൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌.( പ്രബോധനം 1952 ഫെബ്രുവരി.) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. (പ്രബോധനം1954 നവംമ്പര്‍ 15) 1977വരെ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു.
ജമാഅത്തെ നിരോധിക്കപ്പെട്ടു.രണ്ട്‌ തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി.(1) അടിയന്തിരാവസ്ഥകാലത്ത്‌(1975). (2) ബാബരി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍(1992).
സര്‍ക്കാര്‍ ജോലി നിഷിദ്ധംജമഅത്തെ ഇസ്‌ലാമി ഭരണഘടന പറയുന്നു. ദൈവമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കൂഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമ നിര്‍മ്മാണ സഭയിലെ അംഗമോ അതിന്റെ കോടതിയിന്‍ കീഴില്‍ ന്യായാധിപ സ്ഥാനത്ത്‌ നിയമിക്കപ്പെടുന്നവനോ ആണെങ്കില്‍ ആസ്ഥാനം കയ്യൊഴിക്കുക. (ഭരണഘടണ ഖണ്ഡിക8,-ഇപ്പോഴും നിലവിലുണ്ട്‌.) ഇസ്‌ലാമികേതര ഭരണക്കൂടത്തില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുതിനെ പറ്റി മൗദൂദി സാഹിബ്‌ എഴുതുന്നു. ഇസ്‌ലാമികേതര വ്യവസ്ഥിതി നിലവില്‍ വരുന്നതിന്റെ ഉദ്ദേശ്യം ഇസ്‌ലാമിന്‌ പകരം ഇസ്‌ലാം അല്ലാത്തതിനെയും, അനുസരണത്തിന്‌ പകരം അനുസരണക്കേടിനേയും ദൈവപ്രാതിനിധ്യത്തിന്‌ പകരം ദൈവധിക്കാരത്തെയും മനുഷ്യജീവതത്തില്‍ ഊട്ടിയുറപ്പിക്കുകയാണ്‌. അതിന്റെ എല്ലാ പദ്ധതികളും സ്ഥലകാല വ്യത്യാസമന്യേ ഇതളൊടിഞ്ഞു കിടക്കുന്നു. ഇതെല്ലാം ഹറാമാണെന്ന്‌ മാത്രമല്ല, സകല ഹറാമുകളേക്കാളും വലിയ ഹറാമാണ്‌. (റസഇല്‍ വ മസാഇല്‍ ഭാഗം.1 പേ.353) താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെട്ടതാണ്‌. ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍ അദൈവിക കോടതികള്‍ നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ. (ഇസ്‌ലാമിലെ ഇബാദത്ത്‌. ടി. മുഹമ്മദ്‌ സാഹിബ്‌. പേ 67. 1979) ദീന്‍ എന്നതിന്റെ അര്‍ത്ഥം സ്റ്റേറ്റാണെന്ന്‌ സമര്‍ത്ഥിച്ച ശേഷം മൗദൂദി എഴുതുന്നു. എന്നാല്‍ മുസ്‌ലിംകളെന്നു വാദിച്ച്‌ കൊണ്ട്‌ ഇതര ദീനുകള്‍ക്ക്‌ സേവനം ചെയ്യുക. ഇസ്‌ലാമല്ലാതെ വല്ല ദീനുകളെയും (ഉദാഹരണം: ജനാധിപത്യ ദീന്‍) നടപ്പാല്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച്‌ ഞാന്‍ എന്തുപറയട്ടെ.(ഖുതുബാത്ത്‌ പേ. 405) അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ത്ഥിത്വവും ഒരു അനിങഉഉചാമിക ഗവണ്‍മെന്റെ്‌ ഉദ്യോഗത്തിന്‌ വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നതാണ്‌.(പ്രബോധനം 1951 ആഗസ്റ്റ്‌ 1, പു 4 ലക്കം3)
കമ്മ്യൂണിസം അന്യം മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തില്‍ നിന്ന്‌ തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, അവാന്തരവിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.(ഇബാദത്ത്‌ ഒരു സമഗ്രപഠനം. പേ335, പുതിയ പതിപ്പ്‌)
ഗവണ്‍മെന്റെ ഉദ്യോഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. മൗദൂദിപ്രസംഗക്കുന്നു: ഇസ്‌ലാമികമായ സാമൂഹിക ഘടനയില്‍ ഒരു പ്രവാസിയാകുന്നതാണ്‌ അല്ലാത്ത ഒരു സ്ഥലത്ത്‌ പ്രധാനമന്ത്രിയകുന്നതിനേക്കാള്‍ ഞാന്‍ ഇഷ്‌ടപ്പടുന്നത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2010 ജൂണ്‍ 13)
നയം മാറ്റവും കരണം മറിച്ചലും1941 മുതല്‍ 1956 വരെ ലക്ഷ്യമായി അംഗീകരിച്ച ഹുകൂമത്തെ ഇലാഹി ഇഖാമത്തുദ്ദീനാക്കി മാറ്റുന്നു. 1975 ഇന്ത്യന്‍ അടിയന്തരാവസ്ഥകാലത്ത്‌ നിരോധിക്കപ്പട്ടതിനെ തുടര്‍ന്ന്‌ ഒട്ടനവധി മാറ്റിത്തിരുത്തലുകള്‍ ലക്ഷ്യത്തിലും നയത്തിലും ജമാഅത്തെ ഇസാലാമി വരുത്താന്‍ നിര്‍ബന്ധിതരായി. ഹറാമും ശിര്‍ക്കുമായരുന്ന പലതു 1977ന്‌ ശേഷം ജമാഅത്തിന്‌ അനുവദനീയമായി. അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയതു. പിന്നീട്‌ വര്‍ഷങ്ങളുടെ ഇടവേളക്ക്‌ ശേഷമാണ്‌ വ്യക്തികളുടെ മൂല്യംനോക്കി രാഷ്‌ട്രിയം നോക്കാതെ വോട്ട്‌ ചെയ്യാന്‍ തീരുമാനമുണ്ടായത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ ഇടതുമുന്നണിക്ക്‌ അനുകൂലമായ തീരുമാനം (കമ്മ്യൂണിസത്തിന്‌) കൈകൊണ്ടു. ആദ്യകാലത്ത്‌ സര്‍ക്കാര്‍ ജോലികളില്‍ നിന്ന്‌ വിട്ട്‌നില്‍ക്കാന്‍ ആഹ്വാനവും പിന്നീട്‌ സര്‍ക്കാര്‍ ജോലിസ്വീകരിക്കാമെന്നുള്ള നിലപാടിലേക്ക്‌ മാറി. ജമാഅത്തെ ഇസ്‌ ലാമി കേരളഘടകം അമീറായിരുന്ന സിദ്ദീഖ്‌ ഹസന്‍ ഒരു ഗവണ്‍മെന്റ്‌ കോളേജ്‌ പ്രോഫസറായിരുന്നു.
മൗദൂദിയെ തള്ളുന്നു.മൗദൂദിയുടെ എല്ലാ ആശയങ്ങളും വീക്ഷണങ്ങളും ജമാഅത്ത്‌ ഒരിക്കലും അതിന്റെ ആശയങ്ങളും ആദര്‍ശവുമായി സ്വീകരച്ചിട്ടില്ല. (ടി. ആരിഫലി മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ . 2010ജൂണ്‍ 13 പേ 18)
ആദര്‍ശത്തിലെ വികലതകള്‍തവസ്സുല്‍ , ഇസ്‌തിഗാസ , അമ്പിയാ- ഔലിയാക്കന്മാരുടെ മാഹത്മ്യം എന്നിവ നിഷേധിക്കുന്നു. അല്ലാഹുവോടല്ലാതെ , മറ്റാരോടും പ്രാര്‍ത്ഥിക്കാതിരിക്കുക ,മറ്റാരോടും ആഭയം തേടാതിരക്കുക മറ്റാരേയം സഹായത്തിന്‌ വളിക്കാതിരിക്കുക. ശുപാര്‍ശ മുഖേന ദൈവവിധിയെ മാറ്റന്‍ കഴിയുന്ന വിധം ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക, കാരണം സകലരും മലക്കുകളോ അമ്പിയാ-ഔലിയാഓ ആരു തന്നെയായാലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു. (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഭരണഘടന ഖണ്ഡിക 3 വിശദീകരണം 4)
നമസ്‌ക്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന
ചുരുക്കത്തില്‍ നമസ്‌കാരനന്തര കൂട്ടപ്രര്‍ത്ഥന ഹറാമല്ല , സുന്നതുമല്ല ഒരനാവശ്യകാര്യമാണ്‌.(പ്രബോധനം വാരിക പ്രശ്‌നവും വീക്ഷണവും വാള്യം 46 ലക്കം 45) കൂട്ടുപ്രര്‍ത്ഥന അനഭിലഷണീയമാണെന്നും സുന്നത്താണെന്നും തികച്ചു ഹറാമാണെന്നും അഭിപ്രായമുണ്ട്‌. ഇതില്‍ അനഭിലഷണീയം എന്ന അഭിപ്രയമാണ്‌ ഈ ലേഖകന്‌ സ്വീകര്യമായി തോന്നുന്നത്‌. അനഭിലഷണീയമായകാര്യങ്ങള്‍ ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്ന്‌ വശേഷിച്ചു പറയേണ്ടതില്ലല്ലോ. താന്‍ നന്നല്ല എന്ന്‌ വിശ്വസിക്കുന്ന ഒരു കാര്യം വര്‍ജിക്കുന്നതില്‍ മറ്റുള്ളവരില്‍ നിന്ന്‌ ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല. (പ്രബോധനം വാള്യം 47 ലക്കം 25 പ്രശ്‌നവും വീക്ഷണവും പേ 30)
ഖുനൂത്ത്‌ഖുനൂത്ത്‌ ഓതുന്നത്‌ ശിക്ഷര്‍ഹമോ നമസ്‌ക്കാരം അസാധുവാക്കുന്നതോ ആയകാര്യമൊന്നുമല്ല. പ്രവാചക ചര്യയായി സ്ഥിരപ്പെട്ടതിനെ അനുധാവനം ചെയ്യന്നതാണ്‌ കൂടുതല്‍ ഉത്തമമെന്ന്‌ മാത്രം (പ്രബോധനം മാസിക പുസ്‌തകം 42 ലക്കം 6) ചുരുക്കത്തില്‍ വിത്‌റിലെ ഖുനൂത്തിനു പ്രാമാണികമായ അടിസ്ഥാനമില്ല( പ്രബോധനം വാരിക വാള്യം 49, ലക്കം 41 .വിത്‌റ്‌ നമസ്‌ക്കാരവും ഖുനൂത്തും പേ29)
തറാവീഹ്‌ നമസ്‌ക്കാരം ആഇശ (റ) യില്‍ നിന്ന്‌ ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) റമളാനിലോ അല്ലാത്ത പ്പോഴോ പതിനൊന്ന്‌ റക്‌അത്തിനെക്കാല്‍ ആധികരിപ്പിക്കറുണ്ടായിരുന്നില്ല ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നബിചര്യയനുസരിച്ച്‌ റമളാനിലെ ഖിയമുല്ലൈല്‍ (തറാവീഹ്‌ എട്ടും മൂന്നും അല്ലെങ്കില്‍ പത്തും ഒന്നും ആണ്‌). റക്‌അത്തുകളുടെ കാര്യത്തില്‍ ഏറ്റവും സ്ഥിരപ്പെട്ടനിവേദനം ഇതാണ്‌ ആ നിലക്ക്‌ എട്ടുകാരുടെ നിലപാടാണ്‌ ഏറ്റവും ശരിയായിട്ടുള്ളത്‌ (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും. വാള്യം 49ലക്കം 41)
മൗദൂദി ഇതിന്‌ എതിരാവുന്നു.മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന്‌ തോന്നിയ ചില കാര്യങ്ങള്‍ ഒഴിച്ച്‌ മറ്റെല്ലാറ്റിലും ഹനഫിമദ്‌ഹബ്‌ പിന്‍പറ്റിയആളായിരുന്നു.അത്‌ കൊണ്ട്‌ തറാവീഹ്‌ നമസ്‌ക്കാരം ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നര്‍വ്വഹിച്ചു. ജുമൂഅ ഖുത്‌ബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഹനഫീ മദ്‌ഹബുകാരായ ജമാഅത്തെ ഇസലാമിക്കരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫീ സംബ്രദായങ്ങളാരിക്കും നിലനില്‍ക്കുക (പ്രബോധനം വാരിക, ചോദ്യോത്തരം വാള്യം 53, ലക്കം47 പേ: 15)
തല്‍ഖീന്‍മരിച്ച്‌ മറമാടിയ ശേഷം മയ്യിത്തിനു വിശ്വാസ കാര്യങ്ങള്‍ പറഞ്ഞു പഠപ്പിക്കുകയാണ്‌ ഇന്നത്തെ കല്‍ഖീന്‍ക്കാര്‍ ചെയ്യുന്നത്‌. അത്‌ ജീവിതകാലത്താണെങ്കില്‍ നന്നായിരുന്നു. മരിച്ചശേഷം ഈ ഏര്‍പ്പാടിന്‌ ഇസ്‌ലാമില്‍ ഒടിസ്ഥാനവുമില്ല.
ജുമുഅയുടെ രണ്ടാംബാങ്ക്‌നബി(സ) മിമ്പറില്‍ കയറിയ ശേഷമായിരുന്നു ജുമുഅക്കു ബാങ്ക്‌ വിളിച്ചിരുന്നത്‌. ഇന്നുള്ള പോലെ മുന്‍കൂട്ടി ജനങ്ങളെ ഉണര്‍ത്താന്‍ വേണ്ടിയുള്ള ബാങ്കൊന്നും അന്നുണ്ടായിരുന്നില്ല. അതു ജനങ്ങള്‍ അധികമാവുകയും പല ഏര്‍പ്പാടുകളിലും കഴിയുന്നവര്‍ സമയമറിയാതെ അശ്രദ്ധയില്‍ പെട്ടുപോകുമെന്നു ഭയപ്പെടുകയും ചെയ്‌തപ്പോള്‍ ഉസ്‌മാന്‍ (റ) ഏര്‍പ്പെടുത്തിയ കേവലം ഒരറിയിപ്പാണെന്ന വസ്‌തുത പ്രസിദ്ധമാണ്‌ .അതിനാല്‍ അത്‌ പള്ളിയില്‍ നിന്നല്ല അങ്ങാടിയിലുള്ള ഒരു ഉയര്‍ന്ന സ്ഥാലത്ത്‌ നിന്നാണ്‌ നിര്‍വ്വഹിച്ചിരുന്നത്‌. കാലക്രമത്തില്‍ അതും പള്ളിയില്‍ തന്നെ കയറിക്കൂടുകയും വിവരമില്ലാത്തവര്‍ അതും ഇസ്‌ലാമിക ഒരു പ്രധാന സുന്നത്താണെന്ന്‌ ധരിച്ചുതുടങ്ങുകയും ചെയ്‌തു. (പ്രബോധനം മാസിക പു 34, ലക്കം7, പേ 31, പ്രശ്‌നവും വീക്ഷണവും)
ജമാഅത്തില്‍ പ്രവേശിക്കാന്‍ ശഹാദത്ത്‌ പുതുക്കണം!ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ അംഗത്വമെടുക്കാന്‍ വിവരിക്കുന്ന തിബന്ധനകളില്‍ പ്രഥമമായി ഭരണഘടന അനുശ്വാസിക്കുന്നത്‌ കാണുക: ലാ ഇലാഹ ഇല്ലള്ള എന്ന ആദര്‍ശം അതിന്റെ വിശദീകരണ സഹിതം (ഖണ്ഡിക 3ല്‍ പറഞ്ഞത്‌) ഗ്രഹിച്ചശേഷം അതുതന്നെയാണ്‌ തന്റെ ആദര്‍ശമെന്ന്‌ സാക്ഷ്യം വഹിക്കുക(ഖണ്ഡിക 6ല്‍ 1)
ജനാധിപത്യം, മതേതരത്വം, ദേശീയത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായവ ഇസ്‌ലാമിക വിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും ജമാഅത്തെ ഇസ്‌ലാമി ഫത്‌വയിറക്കി.
സ്‌ത്രീ രംഗപ്രവേശനത്തെ മൗദൂദി ശക്തമായി എതിര്‍ക്കുന്നു. തന്റെ പര്‍ദ്ദ എന്ന പുസ്‌തകത്തിലൂടെ അവളുടെ അവകാശത്തെയും അവുളുടെ രംഗപ്രവേശനത്തെയും ശരിയായരീതിയില്‍ വിലയിരുത്തുന്നുണ്ട്‌. പക്ഷേ ഈ പുസ്‌തകത്തെ ഇതുവരെ പുറത്തിറക്കാന്‍ ഐ.പി.എച്ച്‌ തയ്യാറായിട്ടില്ല. ജമാഅത്തുകാരന്റെ ആശയ പാപ്പരത്വം വിളിച്ചോതുന്ന ലേഖനം അവര്‍ തന്നെ എങ്ങനെ പുറത്തിറക്കും…. പിന്നെ എന്ത് ജമാഅത്തെ ഇസ്ലാമി…

ജമാഅത്ത് അമീറിന്റെ കല്ലു വെച്ച നുണ

മാഅത്ത് അമീറിന്റെ കല്ലു വെച്ച നുണ



'ജമാഅത്തെ ഇസ്‌ലാമി സര്‍ക്കാര്‍ ജോലി നിഷിദ്ധമാണെന്നു പറഞ്ഞിട്ടില്ല. ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിര്‍പ്പു കാരണം പ്രവര്‍ത്തകര്‍ അക്കാലത്ത് ജോലിയില്‍ നിന്നു വിട്ടു പോയിട്ടുണ്ട്' ജമാഅത്ത് അമീര്‍ സിദ്ധീഖ് ഹസന്റേതായി 01/01/2005 ഞായറാഴ്ച മാധ്യമം പത്രത്തില്‍ വന്ന ഒരു കുറിപ്പിലാണ് ഇങ്ങനെ വായിക്കാനിടയായത്. വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍ മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു പോലും! അന്നത്തെ ചന്ദ്രികയില്‍ അക്കാര്യവും റിപ്പോര്‍ട്ടു ചെയ്തു കാണുന്നു.
ജമാഅത്ത് അമീറിന്റെ ഈ പ്രസ്താവന കല്ലു വെച്ച നുണയാണെന്നതിന്ന് ജമാഅത്ത് സാഹിത്യങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഇസ്‌ലാമികമല്ലാത്ത സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ച് നീചാവസ്ഥയാണെന്നും അത്തരം സര്‍ക്കാറുകളുടെ കുഞ്ചികസ്ഥാനങ്ങളില്‍ ഒരു മുസ്‌ലിം ഉണ്ടായിരിക്കുന്നത് നിഷിദ്ധമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
'ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്' (പ്രബോധനം 1953 ഡിസ:15). 1950കളില്‍ ഏതായാലും ബ്രിട്ടീവുകാരോടുള്ള എതിര്‍പ്പു കൊണ്ടാണ് ഈ ഫത്ത്‌വ അവര്‍ പ്രസിദ്ധീകരിച്ചത് എന്ന് പറയുകയില്ലല്ലോ.
അത്തരം ഉദ്യോഗത്തിലൂടെ ലഭിക്കുമെന്ന് വരുമാനം പോലും അസഹ്യമെന്നാണ് ജമാഅത്തിന്റെ ആചാര്യന്‍ പറയുന്നത്. 'ജീവിതമാര്‍ഗം അനിസ്‌ലാമികമോ നിഷിദ്ധവ്യവസ്ഥകളോടു ബന്ധപ്പെട്ടതോ ആയിരുന്ന ജനങ്ങള്‍ അഭിവൃദ്ധിയെ സ്വപ്നം കാണുന്നതു പോകട്ടെ പ്രസ്തുത മാര്‍ഗങ്ങളില്‍ കൂടി കരസ്ഥമാക്കിയ ആഹാരം വായില്‍ വെക്കുന്നതു പോലും അസഹ്യമായിത്തോന്നിത്തുടങ്ങിയിരിക്കുന്നു' (ഇസ്‌ലാമിക പ്രസ്ഥാനം, മൗദൂദി, പേജ് 26).
ഇസ്‌ലാമികേതര സര്‍ക്കാരിനു കീഴില്‍ മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുകയെന്നത് തീര്‍ത്തും അസംഭവ്യമാണെന്നു വിശ്വസിക്കുന്നവര്‍ ആ സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതില്‍ ന്യായമില്ലല്ലോ. അതിനുള്ള കാരണവും അവര്‍ നിരത്തുന്നുണ്ട്. 'നേതൃത്വശക്തി അവരുടെ അധീനതയിലായിരിക്കുന്ന കാലത്തോളം ശാസ്ത്രം, സാഹിത്യം, കല, വിദ്യാഭ്യാസം, പ്രസിദ്ധീകരണം, നിയമനിര്‍മാണ നടത്തിപ്പ്, ധനകാര്യം അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സകലതിന്റേയും കടിഞ്ഞാണ്‍ ഇത്തരക്കാര്‍ കൈക്കലാക്കി കൊണ്ടിരിക്കുന്ന കാലത്തോളം ലോകത്ത് ഒരു യഥാര്‍ത്ഥ മുസ്‌ലിമെന്ന നിലക്ക് ജീവിക്കുകയും അല്ലാഹുവിന്റെ അടിമത്തത്തെ സ്വജീവിത വ്യവസ്ഥയാക്കിക്കൊണ്ട് നില കൊള്ളുകയും ചെയ്യുന്നത് പ്രയോഗത്തില്‍ തീരെ അസംഭവ്യമാണ്.' (അതേ പുസ്തകം, പേജ്:11).
വീണ്ടും കാണുക: 'നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്ര പോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതരദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍ നീട്ടി ഉറങ്ങുകയും ചെയ്യുന്നത്' (ഖുത്ത്വുബാത്ത്). ഇവിടെ ദീന്‍ വിശേഷിപ്പിച്ചത് ഇസ്‌ലാമികമല്ലാത്ത സര്‍ക്കാരിനെയാണെന്ന് കൂടി ഓര്‍ക്കുക. 'ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ആണെന്നും ശരീഅത്ത് എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീരുന്നതാണ്' (അതേ പുസ്തകം).
സിദ്ധിഖ് ഹസന്റെ പ്രസ്താവന സത്യമല്ലെന്നു വ്യക്തം. കൂടിയാല്‍ ഇപ്പോള്‍ തങ്ങള്‍ക്കങ്ങനെ വാദമില്ലെന്നു പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെയാണുദ്ദേശിച്ചതെങ്കില്‍ നമുക്കറിയേണ്ടത് എന്നു മുതലാണ് ഇന്ത്യരാജ്യത്തെ സര്‍ക്കാര്‍ ഇതര ദീനുകളുടെ ലിസ്റ്റില്‍ നിന്നും ഒഴിവായത്? ആരാണ് ഒഴിവാക്കിയത്? കാരണമെന്ത്?

ആ കാമ്പയിന്‍ മൗദൂദിസ്റ്റുകള്‍ക്കെതിരെയായിരിക്കട്ടെ 
രണ്ടാമത്തെ കാര്യം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ലെന്നാണ്. അങ്ങനെ പറയുന്നത് മനുഷ്യാവകാശലംഘനമാണത്രെ! എങ്കില്‍ ഈ മനുഷ്യാവകാശലംഘനം നടത്തിയത് മൗദൂദിസ്റ്റുകള്‍ തന്നെയാണ്. അവര്‍ക്കും അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കുമെതിരെയാണ് മനുഷ്യാവകാശ കാമ്പയിന്‍ പ്രധാനമായും കടന്നു ചെല്ലേണ്ടത്. ഭൗതികമായി നോക്കിയാലും മതപരമായി നോക്കിയാലും ആപല്‍ക്കരമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലെന്നാണ് അവര്‍ വാദിച്ചത്. ജമാഅത്ത് നേതാവായിരുന്ന അബുല്ലൈസ് പറയുന്നതു കാണുക: 'തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയ പക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതു കൊണ്ട് തടയപ്പെട്ടിരിക്കുകയാണ്. സാമുദായിക താല്‍പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പക്ഷം പ്രസ്തുത വടംവംി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധപൂര്‍വം വിട്ടു നില്‍ക്കുന്നതാണ് അവര്‍ക്കു നല്ലത്' (പ്രബോധനം പു.4, ല.2, ജൂലൈ, 1951 പേ.35). ഇപ്പോഴത്തെ കേരള അമീറിന് പഴയ ദേശീയ നേതാവിന്റെ ഈ ആശയം അറിയില്ലെന്നോ?! 'തെരഞ്ഞെടുപ്പും ജമാഅത്തും' എന്ന തലക്കെട്ടില്‍ പ്രബോധനം പറഞ്ഞത് ലീഗുള്‍പെടെ നിലവിലുള്ള ഒരുപാര്‍ട്ടിക്കും വോട്ടു ചെയ്യുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്നാണ്. 'ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഏകരാഷ്ട്രീയ സംഘടനയെന്നവകാശവാദം മുഴക്കുന്ന മുസ്‌ലിംലീഗു പോലും ഇസ്‌ലാമിന്റെ താല്‍പര്യത്തെയല്ല പ്രതിനിധാണ ചെയ്യുന്നത്. സ്വന്തം ഭാഷയില്‍ത്തന്നെ ന്യൂനപക്ഷത്തിന്റെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയാണത്. ആകയാല്‍ നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥിയേയോ വോട്ടു കൊടുത്ത് തെരഞ്ഞെടുക്കുകയെന്ന പ്രശ്‌നമേ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം ഉദ്ഭവിക്കുന്നില്ല' (പ്രബോധനം പു.26, ല.4).
വോട്ടിംഗ് ശിര്‍ക്കും ഹറാമുമാണെന്നും വാദിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലെന്നോ?! 'ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു' (ജ:ഇ:27 വര്‍ഷം/ഇലക്ഷന്‍ പ്രശ്‌നം). തൗഹീദിനു വിരുദ്ധം എന്നാല്‍ ശിര്‍ക്കാണെന്നും അനനുവദനീയമെന്നാല്‍ ഹറാമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. 'അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
എന്നാണ് ജമാഅത്തുകാരന് വോട്ടു ചെയ്യല്‍ അനുവദനീയമാവുകയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല' (പ്രബോധനം പു.4, 4.8 പേ.163). എന്നാണാവോ മറിച്ചൊരു തോന്നല്‍ ജമാഅത്തിനുണ്ടായത്? ആരാണാവോ ഇവിടുത്തെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് പ്രഖ്യാപിച്ചത്? ഏതു മാവിലായിയില്‍ വെച്ചാണാവോ ഇവിടെ ഭരണം ഇസ്‌ലാമികമാക്കാന്‍ വഴിയുണ്ടെന്ന് ജമാഅത്ത് സുന്നഹദോസിന് ബോധനം കിട്ടിയത്?
യഥാര്‍ത്ഥത്തില്‍ ജമാഅത്തിന്റെ ഈമാന്‍ തന്നെ ഇസ്‌ലാമികേതര ഭരണവ്യവസ്ഥയിലെ വോട്ടിംഗ് അനിസ്‌ലാമികവും ദീനിനു തീരെ വിരുദ്ധവുമാണെന്നുള്ളതാണ്. 'ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദ്ദേശങ്ങളേയും തിരസ്‌കരിച്ചു കൊണ്ടുള്ള ഒരു ഭൗതികരാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതു കൊണ്ടു മാത്രമാണ്' (പ്രബോധനം പു.4, ല.8, പേ.165). 'മുസ്‌ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത് പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞ മുസ്‌ലിമിന്നു വല്ല അനിസ്‌ലാമിക രാഷ്ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല. ഇന്നത്തെ മതേതര ഭൗതികരാഷ്ട്രീയത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിന്നായി പ്രവര്‍ത്തിക്കുവാനോ വോട്ടു രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്‌ലിം കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ അവന്നു സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍ നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരം മറ്റൊരാളെ ഭരമേല്‍പിക്കാന്‍ അവന്നു കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതൊരിക്കലും അനുയോജ്യമല്ല' (ഇസ്‌ലാമിക പാഠങ്ങള്‍, അബൂസലീം അബ്ദുല്‍ഹയ്യ്, 1955, പേ.135). സൗദി അറേബ്യയില്‍ പോലും ഇസ്‌ലാമിക ഭരണമില്ലെന്നു പ്രഖ്യാപിച്ചവര്‍ ഇന്ത്യയില്‍ ഏതായാലും ഇസ്‌ലാമിക ഭരണമാണെന്നു പറയില്ലല്ലോ. അപ്പോള്‍ ഇത്രയും ഗുരുതരമായ തെറ്റായിരുന്നിട്ടും വോട്ടിംഗ് പാടില്ലെന്നു പറയുന്നത് ന്യായമാണോ അമീര്‍ സാറേ! അതോ അനിസ്‌ലാമിക ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജോലി ചെയ്യുകയും ജീവിക്കുകയുമൊക്കെ ചെയ്ത യൂസുഫ്(അ)മും, മൂസാ(അ), ഈസാ(അ), ഇബ്‌റാഹിം(അ) തുടങ്ങി മുഹമ്മദ് നബി(സ)യോടു പോലും മാതൃകയാക്കാന്‍ പറഞ്ഞ പൂര്‍വ പ്രവാചകന്‍മാരും ആസിയാബീവിയുമൊക്കെ മൗദൂദിയുടെ ഈമാന്‍ കാര്യമനുസരിച്ച് ദീനില്‍ നിന്ന് പുറത്താകുമെന്ന തിരിച്ചറിവാണോ അമീറിനെക്കൊണ്ട് ഇതൊക്കെ പറയിച്ചത്! എങ്കില്‍ അങ്ങയുടെ പ്രസ്ഥാനം പഴയ സാഹ്യത്യങ്ങളോടുള്ള നിലപാടു വ്യക്തമാക്കുകയും നിരുപാധികം മുസ്‌ലിം ജനതയോടെങ്കിലും മാപ്പു പറയുകയും ചെയ്യുക. അതുമല്ലെങ്കില്‍ സലഫികള്‍ക്ക് ഹാകിമിയ്യത്തും സമഗ്ര ഇസ്‌ലാമും നമ്മ പണ്ടു പറഞ്ഞതും ഇപ്പം പറയുന്നതും വൈരുധ്യമില്ലെന്നു മനസ്സിലാക്കാനുമുള്ള വൈരുധ്യാധിഷ്ഠിത ബുദ്ധി ഇനിയും വളര്‍ന്നില്ലെന്നു സ്വയം ബുജി ചമഞ്ഞ് കാലയാപനം ചെയ്യുക.

ഇവര്‍ സ്വാതന്ത്ര്യപ്പോരാളികളും മതേതരത്വ സംരക്ഷകരുമോ?
മനുഷ്യന്റെ ഏത് അന്തസ്സാണ് ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്ട്രീയപ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു മനസ്സിലാക്കാന്‍ അവരെ അറിയാവുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരുപോലെ പ്രയാസമാണെന്ന് ബോധ്യമായല്ലോ. ഇനി ഈയിടെ അവര്‍ നടത്തിയ ക്യാമ്പയിനോടനുബന്ധിച്ച് അവര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കാണുന്ന ചില വരികള്‍ ശ്രദ്ധിക്കുക. 'അധിനിവേശ ശക്തികളും ഏകാധിപതികളായ രാജാക്കന്മാരും ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളും ഇന്ത്യാമഹാരാജ്യത്തെ അടക്കി ഭരിച്ച നാളുകളില്‍ കടുത്ത നീതിനിഷേധത്തിന്റേയും അവകാശ ധ്വംസനങ്ങളുടേയും ഭീകരമാതൃകകള്‍ നാം കണ്ടു, അനുഭവിച്ചു. ഇതിന്നെതിരായ അതിശക്തമായ പ്രതികരണം കൂടിയായിരുന്നല്ലോ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം. സാമൂഹികനീതിയും അവസരസമത്വവും സമാവകാശങ്ങളും പുലരുന്ന സ്വതന്ത്ര ഇന്ത്യക്കായി നവഭാരതശില്‍പികളുടെ പിന്നില്‍ അണിനിരന്ന ജനകോടികള്‍ വീറോടെ പൊരുതിയപ്പോള്‍ നമ്മുടെ സ്വപ്നത്തിന്റെ പ്രഥമഘട്ടം സാക്ഷാത്കരിക്കപ്പെട്ടു. രാജ്യം സ്വതന്ത്രമായി. സ്വതന്ത്ര ഇന്ത്യക്ക് സമ്പൂര്‍ണ മനുഷ്യാവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ശ്രേഷ്ഠമായ ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും നിലവില്‍ വന്നു'.
സംശയം വേണ്ട, മുസ്‌ലിം സമുദായത്തിന്റെ അന്തസ്സു കെടുത്തുന്ന നിരവധി ഹറാം കുഫ്ര്‍ ശിര്‍ക്ക് ഫത്ത്‌വകള്‍ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിക്കാരന്റേതു തന്നെ ഈ വരികള്‍. ഇതില്‍ നിന്ന് സോളിഡാരിറ്റിക്കുട്ടികള്‍ക്കു ലഭിക്കുന്ന ചില പുത്തനറിവുകളുണ്ട്.
1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ 'നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം' എന്നു വിശേഷിപ്പിക്കുക വഴി ജമാഅത്തെ ഇസ്‌ലാമി സജീവപങ്കാളിത്തം വഹിച്ചിരുന്നുവെന്ന് തങ്ങളുടെ പുത്തന്‍ കുഞ്ഞാടുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ഈ ലഘുലേഖ ശ്രമിക്കുന്നു. ബശീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍ത്തു പോയി. (യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോള്‍ ജമാഅത്തുകാര്‍ മുസ്‌ലിംകളെ മുഴുവന്‍ ഹറാം ഫത്ത്‌വയിറക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്).
2. നവഭാരതശില്‍പികളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്നായുള്ള പോരാട്ടം വീറോടെയുള്ളതും പ്രശംസനീയവുമായിരുന്നു.
3. ബ്രിട്ടീഷ് സാമ്രാജ്യശക്തി ഇന്ത്യ അടക്കി വാണപ്പോള്‍ ഇന്ത്യ കണ്ടതുപോലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ഇന്ത്യക്കാര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായപ്പോള്‍ മുസ്‌ലിംകളും അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു, ശാപം കൂറി വിമര്‍ശിക്കേണ്ടതായിരുന്നില്ല.
4. ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന സമ്പൂര്‍ണ മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നു
ഇനി നമുക്ക് അവരുടെ ആചാര്യന്റേയും സ്ഥാപക നേതാക്കളുടേയും നിലപാടുകള്‍ ശ്രദ്ധിച്ച് കേരള അമീറിന്റേയും സംഘത്തിന്റേയും അന്തസ്സെങ്കിലും തിരിച്ചു കിട്ടാനായി ആശംസകള്‍ നേരാം!

സ്വാതന്ത്ര്യസമരം അന്നത്തെ വീക്ഷണത്തില്‍
മൗദൂദി പറയുന്നു: 'ഇംഗ്‌ളീഷുകാരനായ അമുസ്‌ലിമില്‍ നിന്ന് ഇന്ത്യാക്കാരനായ അമുസ്‌ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്‌ലിമിനെ സംബത്തിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്‌ലിമിന് ഹറാമാണ്' (തഹ്‌രീക്കേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നുവെന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്‌ലിമാണ് ഇതിന്ന് സ്വാതന്ത്ര്യം എന്നു പറയുക?' (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97,98)
'പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാനെന്തു പറയാനാണ്?' (ഖുത്തുബാത്ത് പേ.140). മാത്രവുമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ അത് യാതൊരു നിലയും വിലയും അര്‍ഹിക്കാത്തതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നതും ജയിലില്‍ പോകുകയും ദണ്ഡനമേല്‍ക്കുകയും ചെയ്യുന്നതിന്ന് ആയിരം വട്ടം ശാപം എന്നുമാണ് മൗദൂദി പ്രഖ്യാപിച്ചത്.

ജനാധിപത്യം, സെക്യുലറിസം 
'ചുരുക്കത്തില്‍, താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടിലേതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ (പ്രബോധനം 1952, പു.5, ല.5).
'മുസല്‍മാന്മാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്' (മൗദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം പേ.35). 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും' (അതേ പുസ്തകം)
'പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകളവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ'. ഈ ശിര്‍ക്കിന്റെ ഭരണഘടന സമ്പൂര്‍ണമനുഷ്യാവകാശങ്ങള്‍ വക വച്ചു തരുന്നുവെന്നു പ്രഖ്യാപിക്കുന്ന പുത്തന്‍ ജമാഅത്തുകാരനെ കണ്ട് സഹതപിക്കുകയല്ലാതെ എന്താണു ചെയ്യുക?!
ആദര്‍ശത്തിന് നയം എന്ന പേരിട്ടു അതു മാറ്റിക്കൊണ്ടിരിക്കുകയും വൈരുധ്യങ്ങളില്‍ തല തല്ലുകയും രാഷ്ട്രീയത്തിന് ദീന്‍ എന്നു പേരിട്ടു സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഗോബാക്ക് വിളിച്ചാല്‍ നരകമോചനം ഉറപ്പു വരുത്തുന്ന ദഅ്‌വത്തായെന്നും ദീനീപ്രവര്‍ത്തനമായെന്നും കരുതുന്നവരെ സാധാരണക്കാര്‍ ഏതായാലും തിരിച്ചറിയേണ്ടതുണ്ട്. മറ്റു പ്രസ്ഥാനങ്ങളില്‍ വ്യത്യസ്തമായി പറഞ്ഞിരുന്ന ആദര്‍ശങ്ങളെല്ലാം പുതിയ പ്രസ്താവനകളിലൂടെയും  പ്രയോഗത്തിലൂടെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞ് ഏതൊരു രാഷ്ട്രീയ സാമൂഹിക സംഘടനകളും മാത്രം കൈകാര്യം ചെയ്യുന്ന അജണ്ടകളുമായി മുഷ്ടിയുയര്‍ത്തുകയും സംവദിക്കുകയും ചെയ്യുന്ന ജമാഅത്ത് പരിച്ചുവിട്ട് വല്ല അന്വേഷിയിലോ നിലവിലുള്ള അത്തരം മറ്റേതെങ്കിലും പ്രസ്ഥാനങ്ങളിലോ ലയിച്ചാല്‍ അതായിരിക്കും കൂടുതല്‍ നല്ലത്. ഇസ്‌ലാം എന്ന പേരിന് അത്രയെങ്കിലും അന്തസ്സ് കളയാതിരിക്കാമല്ലോ

മൌദൂദിസം മതത്തിനെതിര്; രാഷ്ട്രത്തിനെതിര്

മൌദൂദിസം മതത്തിനെതിര്; രാഷ്ട്രത്തിനെതിര്

ലോകത്ത് രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലിം ജനക്കൂട്ടം താമസിക്കുന്നത് ഇന്ത്യയിലാണ്. സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും സ്വയം തെറ്റായ വഴിയിലൂടെ നീങ്ങുകയും ചെയ്യുന്നു. മുസ്ലിംകള്‍ ഇന്ത്യാരാജ്യത്തെ നിര്‍ണായകസ്വാധീനമായി മാറിയതിനു പിന്നില്‍ ചില ചരിത്രപശ്ചാത്തലങ്ങളുണ്ട്. എ.ഡി. 711ല്‍ ഇന്ത്യയിലെത്തിയ മുഹമ്മദുബിനുല്‍ഖാസിം എന്ന മുസ്ലിം സൈനികന്‍ ഉത്തരേന്ത്യയില്‍ പടയോട്ടം നടത്തിയതായും ഇസ്ലാം പ്രചരിപ്പിച്ചതായും മതേതര ചരിത്രങ്ങളില്‍ തന്നെ നമുക്കു കാണാം. സിന്ധ്പ്രവിശ്യകള്‍ അദ്ദേഹത്തിന്റെ കീഴില്‍ വരികയുണ്ടായി. 1175ല്‍ മുഹമ്മദ് ഗോറിയുടെ ആക്രമണം തെക്കു ഭാഗത്തുകൂടി മുസ്ലിം ഭരണം എത്താന്‍ കാരണമായി. അദ്ദേഹമാണ് ഡല്‍ഹിയിലെ ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൌഹാനെ കീഴ്പെടുത്തിയത്.
1526ല്‍ മുഗള്‍ രാജാക്കള്‍ ഇന്ത്യന്‍ ഭരണം ഏറ്റെടുത്തു. 1757വരെ മുസ്ലിംകള്‍ ഭരണം നടത്തി. ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശങ്ങളില്‍ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന ഭരണം ഏകീകരിച്ചത് മുസ്ലിംകളായിരുന്നു. പിന്നീട് മുസ്ലിംകളുടെ കൈയില്‍ നിന്ന് സാമ്രാജ്യത്വവാദികളായ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തി. 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്യ്രസമരത്തോടെയാണ് മുസ്ലിംകളുടെ അധികാരം പറ്റെ നഷ്ടപ്പെട്ടത്. രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷുഭരണത്തില്‍ ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സന്ദര്‍ഭമായി. എങ്കിലും ഇന്ത്യന്‍ ജനതയില്‍നിന്ന് അവര്‍ വൈകാതെ ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതിലാണ് ഈ നേരം അവര്‍ ശ്രദ്ധയൂന്നിയത്.
ഈ സന്ദര്‍ഭത്തില്‍ സ്വാമി ശ്രദ്ധാനന്ദ് മുഹമ്മദ് നബി(സ)യെ അങ്ങേയറ്റം നിന്ദിച്ചുകൊണ്ട് ‘രംഗീലാ റസൂല്‍’ എന്നൊരു ക്ഷുദ്രകൃതി ഉര്‍ദു ഭാഷയില്‍ രചിക്കുകയുണ്ടായി. അവിവേകികളായ ചില മുസ്ലിംകള്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളെച്ചൊല്ലി ഇസ്ലാമിനേയും ഇസ്ലാമിലെ ജിഹാദിനേയും പ്രതിചേര്‍ത്തുകൊണ്ട് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ പോലും സംസാരിച്ചു. ഡല്‍ഹി ജുമാമസ്ജിദില്‍ ഒരു ജുമുഅക്കുശേഷം സംസാരിച്ച മൌലാനാ മുഹമ്മദലി ജൌഹര്‍ ഇതിന്ന് മറുപടിനല്‍കാന്‍ ആര്‍ക്ക് കഴിയും എന്ന് പരിതപിച്ചു. ഇതു കേള്‍ക്കാനിടവന്ന ചെറുപ്പക്കാരനായ മൌദൂദിയില്‍ ഇസ്ലാമിലെ ജിഹാദിനെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം ജനിപ്പിച്ചു.

ജമാഅത്ത് കേവലം ഒരു രാഷ്ട്രീയപ്പാര്‍ട്ടി
1930കളില്‍ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ഇങ്ങനെ വ്യാപകമായ ചര്‍ച്ചകള്‍ നടന്നു. ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ലെന്ന് ബോധ്യംവന്ന സമയമായിരുന്നു അത്. മുസ്ലിംകളുടെ കൈയില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തതെന്നതിനാല്‍ അടുത്ത ഭരണം മുസ്ലിംകള്‍ക്ക് തന്നെയായാരിക്കണമെന്നായിരുന്നു മൌദൂദിയുടെ അഭിപ്രായം. പക്ഷേ, മുസ്ലിംകള്‍ ആധിപത്യം കൈയാളാന്‍ മാത്രം ശക്തരായിരുന്നില്ല. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുമില്ല. അവരില്‍ ഒരു നവജാഗരണം നടത്താന്‍ വേണ്ടി മൌദൂദി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, ജനങ്ങളില്‍ വേണ്ടത്ര സ്വീകരണം നേടിയില്ല. ഈ രാഷ്ട്രീയ ചിന്തയില്‍നിന്നാണ് ജമാഅത്തെ ഇസ്ലാമി രൂപംകൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമി രൂപീകരിക്കാന്‍വേണ്ടി സ്വീകരിച്ച അടിസ്ഥാനപരമായ ആശയങ്ങള്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ സ്വീകരിച്ചതല്ല എന്നര്‍ഥം. 30കളില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് രൂപം കൊണ്ടതാണ് 1941ലെ ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണമെന്ന് അവരുടെ ബുദ്ധിജീവിയായ നജാത്തുല്ലാ സിദ്ധീഖി ‘ജമാഅത്തെ ഇസ്ലാമി മതേതരഭാരതത്തില്‍’ എന്ന തന്റെ ലഘുകൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകനു ശേഷം വിവിധകാലഘട്ടങ്ങളില്‍ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിരവധി പരിഷ്കര്‍ത്താക്കള്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ സയ്യിദ് മൌദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഇത്തരത്തിലൊരു പരിഷ്കരണസംരംഭമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രസ്താവിക്കുന്നതു കാണുക: ‘ഞാനൊരു പരിഷ്കരണവാദിയല്ല. മിനുക്കുപണികൊണ്ട് മതിയാക്കാനാഗ്രഹിക്കുന്നുമില്ല. പ്രത്യത പുനര്‍നിര്‍മാണവാദിയത്രെ” (തര്‍ജുമാനുല്‍ ഖുര്‍ആന്‍). തന്റെ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് പ്രവാചകന്മാരുടെ പ്രബോധനചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണ്. ഒരു പ്രവാചകന്റെ മാത്രമല്ല, മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനലക്ഷ്യം തന്നെ ഇപ്രകാരം അദ്ദേഹം തിരുത്തിയവതരിപ്പിച്ചു. അദ്ദേഹം എഴുതുന്നു: ‘ലോകത്തു വന്ന മുഴുവന്‍ പ്രവാചകരുടെയും പ്രബോധനത്തിന്റെ പരമമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു. ദൈവത്തിന്റെ അരികെനിന്ന് അവര്‍ കൊണ്ടുവന്ന ജീവിതവ്യവസ്ഥ നടപ്പിലാക്കുക എന്നതുമാണ്. അതുകൊണ്ടു തന്നെ ലോകചരിത്രത്തില്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും രാഷ്ട്രീയവിപ്ളവം നയിക്കുവാനാണ് പരിശ്രമിച്ചത്. ചിലരുടെ പരിശ്രമങ്ങള്‍ മണ്ണു പാകപ്പെടുത്തുന്നതിലേക്കു മാത്രമേ എത്തിയതുള്ളൂ, ഇബ്റാഹിം(അ)നെപ്പോലെ. മറ്റു ചിലര്‍ക്ക് രാഷ്ട്രീയ വിപ്ളവം തുടങ്ങാന്‍ സാധിക്കുക തന്നെ ചെയ്തു. പക്ഷേ, അവര്‍ക്കൊരു ഇസ്ലാമികഭരണം സ്ഥാപിക്കാന്‍ സാധിച്ചില്ല. അതിനു മുമ്പുതന്നെ അവരുടെ ദൌത്യം അവസാനിച്ചു പോയി, ഈസാ(അ)നെപ്പോലെ. എന്നാല്‍ മൂസാ(അ), യൂസുഫ്(അ), മുഹമ്മദ്(സ) തുടങ്ങിയ ചിലര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്നെ സാധിച്ചു”.
മൌദൂദിയുടെ ഈ വീക്ഷണം അറബ് ലോകത്തെ ചിലരെ സ്വാധീനിക്കുകയുണ്ടായി. ഭരണം ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് അബ്ദുല്‍ഖാദിര്‍ ഔദ തന്റെ ‘മതം ദുര്‍ബലഹസ്തങ്ങളില്‍’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തന്റെ വീക്ഷണം സ്ഥാപിക്കാന്‍ വേണ്ടി സയ്യിദ് മൌദൂദി ഇസ്ലാമിലെ അതിപ്രധാനമായ വിഷയങ്ങളില്‍ വരെ കൈയേറ്റം നടത്തി. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ണായകമായ സാങ്കേതികശബ്ദങ്ങളെക്കുറിച്ച് മുസ്ലിംലോകം മുഴുവന്‍ ഇരുട്ടിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇസ്ലാമിന് അന്യമായ വ്യാഖ്യാനങ്ങള്‍ തന്റെ പുത്തന്‍വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം വച്ചുകെട്ടുകയും ചെയ്തു. സ്വഹാബാക്കളുടെ കാലശേഷം അവയുടെ ശരിയായ അര്‍ഥം ചുരുങ്ങിച്ചുരുങ്ങിപ്പോയെന്ന് അദ്ദേഹം വാദിച്ചു. പതിമൂന്നു നൂറ്റാണ്ടുകാലം അത് മുസ്ലിം പണ്ഡിതന്മാരില്‍ പോലും അന്യമായിക്കിടക്കുകയായിരുന്നുവത്രെ! ‘എന്റെ സമുദായം ഒന്നടങ്കം വഴികേടില്‍ ഒരുമിക്കുകയില്ല’ എന്നും ഒരു ന്യൂനപക്ഷമെങ്കിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുമെന്നും തന്റെ സമുദായത്തിന്റെ പ്രത്യേകതയായി മുഹമ്മദ്നബി(സ)യില്‍ നിന്ന് വ്യക്തമായ അസംഖ്യം ഹദീഥുകള്‍ക്കെതിരായിരുന്നു മൌദൂദിയുടെ ഈ വീക്ഷണം. ഈ വാദമുന്നയിക്കുന്നതു വരെ ഇന്ത്യയിലെ തലയെടുപ്പുള്ള പല പണ്ഡിതരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അവരെല്ലാം രാജിവച്ചു. മന്‍ദൂര്‍ നുഅ്മാനി, അബുല്‍ഹസന്‍ അലിഹസന്‍ നദ്വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാനികളാണ്. പലരും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു.

ജമാഅത്തിന്റെ ദുര്‍ഗതി ചരിത്രത്തില്‍ തുല്യതയില്ലാത്തത്
‘മൌലാനാ മൌദൂദി കേ സാഥ്’ എന്ന പുസ്തകത്തില്‍ മന്‍ദൂര്‍ നുഅ്മാനി എഴുതി: ‘മൌദൂദി സാഹിബ് വഴി തെറ്റുന്നതായി കുറച്ചു കാലം മുതലേ ഞങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. ഭരണം നേടലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം’. ആ പുസ്തകത്തിന്റെ അവതാരികയില്‍ ജമാഅത്ത് സഹയാത്രികനായിരുന്ന അബുല്‍ഹസന്‍ അലി നദ്വി എഴുതി: ‘സംഘടനകളില്‍ ജനങ്ങള്‍ ചേരുന്നതും അതില്‍നിന്ന് പിരിഞ്ഞു പോകുന്നതും നമുക്ക് അറിയാവുന്നതും അനുഭവമുള്ളതുമാണ്. പിരിഞ്ഞുപോയവര്‍ ചിലപ്പോള്‍ സംഘടനയുടെ എതിരാളികളായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ സ്ഥാപകാംഗങ്ങളുടെ, വിശിഷ്യാ ക്വുര്‍ആനിലും സുന്നത്തിലും അഗാധപാണ്ഡിത്യമുള്ളവരുടെ തുടര്‍ച്ചയായ വന്‍തോതിലുള്ള ഒഴിഞ്ഞു പോക്കിന് സാക്ഷിയായ ജമാഅത്തെ ഇസ്ലാമിക്കു വന്ന ദുര്‍ഗതിക്ക് സംഘടനകളുടെ ചരിത്രത്തില്‍ ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്. ഒരു ഉദാഹരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വരാം’.

സ്വാതന്ത്യ്രസമരത്തിനെതിര്
യഥാര്‍ഥത്തില്‍ ഇബാദത്ത് എന്ന പദത്തെ ചുറ്റിപ്പറ്റി ചില അര്‍ഥപ്രശ്നങ്ങളില്‍ മാത്രമാണ് മറ്റു മുസ്ലിംകളില്‍ നിന്ന് തങ്ങളുടെ വ്യത്യാസമെന്ന് വരുത്താന്‍ വ്യാപകമായി അവര്‍ ശ്രമിക്കാറുണ്ട്. അതു ശരിയല്ല. മറിച്ച് ഇന്ത്യാരാജ്യവുമായി ഒരു നിലക്കും മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൌദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്യ്ര സമരത്തില്‍ നിന്നു വിട്ടുനിന്നു. മൌദൂദിയും കുറച്ചാളുകളും വിട്ടുനിന്നതു കൊണ്ട് കാര്യമായി പ്രതികരണമുണ്ടായില്ല എന്നതു ശരി തന്നെ. എന്തിന്റെ പേരിലാണ് വിട്ടുനിന്നത് എന്നതാണ് പ്രശ്നം. സ്വാതന്ത്യ്രത്തിനു ശേഷം ഇസ്ലാമികഭരണം നടത്താന്‍ അവസരമുണ്ടാവില്ലെങ്കില്‍ അത്തരം സ്വാതന്ത്യ്രസമരത്തിന് ആയിരംവട്ടം ശാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമം പോലും ഹറാമാണെന്ന് അദ്ദേഹം വിധിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത വന്നു’ എന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മൌദൂദി എഴുതി: ‘സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98) ‘ഇംഗ്ളീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്യ്രസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ, മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അതു മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്ലിമിന്ന് ഹറാമാണ്’. (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ.81) ‘പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്തു പറയാനാണ്?’ എന്നാണ് മൌദൂദി ചോദിച്ചത്. (ഖുത്തുബാത്ത് പേ.140) സ്വാതന്ത്യ്രാനന്തരം അദ്ദേഹം പാക്കിസ്താനിലേക്ക് കൂടുമാറിയപ്പോള്‍ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് അത്യാപത്കരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ പാക്കിസ്താനെ അപകപ്പെടുത്തുന്ന യാതൊന്നും ചെയ്തു കൂടെന്നാണ് അദ്ദേഹം ജസ്റിസ് മുനീര്‍ കമ്മീഷന് മുമ്പാകെ പറയുകയുണ്ടായത്. ഇന്ന് ജമാഅത്തുകാര്‍ മാതൃരാജ്യ സ്നേഹം പറയുന്നത് കാപട്യമല്ലാതെ മറ്റൊന്നുമല്ല.

ആരാധനകള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കുന്നു
ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ഒരാള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ഇതിനു വേണ്ടി അദ്ദേഹം ഇസ്ലാമിലെ ഇബാദത്തുകളെ ദുര്‍വ്യാഖ്യാനിച്ചു. നമസ്കാരം സൈനികപരിശീലനവും പാര്‍ട്ടിയോഗവും ആരാധനകള്‍ ഭരണപരിശീലനവും തഖ്വ ദേശസ്നേഹവും മിഅ്റാജ് ഭരണത്തിനുള്ള മാനിഫെസ്റോ വാങ്ങാനുള്ള യാത്രയുമാണ് മൌദൂദിക്ക്. എല്ലാറ്റിനും രാഷ്ട്രീയ വ്യാഖ്യാനം. മൌദൂദി നിരീക്ഷിക്കുന്നതു കാണുക: ‘നമസ്കാരം,നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയതില്‍ ഇതേ ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് ആദ്യമായി ഒരു തരം പരിശീലനം നല്‍കുകയും അനന്തരം അവരെ അതാത് ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നുഃ പോലെ ഇസ്ലാമും അതിലെ നാനാവിധ ഉദ്ദേശ്യങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നല്‍കുകയും പിന്നീട് അവരെക്കൊണ്ട് സമരത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കാനുദ്ദേശിക്കുകയാണ് ചെയ്യുന്നത്’ (മൌദൂദി, ഖുത്തുബാത്ത് പേ.388) ‘സഹോദരങ്ങളേ, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ കര്‍മങ്ങളുടെ ഉദ്ദേശ്യം ഇപ്പോള്‍ നല്ല പോലെ ഗ്രഹിച്ചു കഴിഞ്ഞിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ആരാധനാ കര്‍മങ്ങളെല്ലാം വെറും ചില പൂജകള്‍ മാത്രമാണെന്നാണ് നിങ്ങള്‍ ഇതുവരെ വിചാരിച്ചു പോന്നിട്ടുള്ളത്. അതോ നിരവധി കാലമായി ഇതേ തെറ്റിദ്ധാരണയിലാണ് നിങ്ങള്‍ പെട്ടു കിടന്നിരുന്നത്. എത്രയും മഹത്തരവും ത്യാഗസമ്പൂര്‍ണ്ണവുമായ ഒരു സേവനത്തിനുള്ള പരിശീലനമാണീ കര്‍മങ്ങളെന്ന പരമാര്‍ത്ഥം നിങ്ങളെ ഇതേവരെ ആരും പഠിപ്പിച്ചിട്ടില്ല.’ (ഖുത്തബാത്ത് പേ.393) നോക്കൂ, എത്ര ധിക്കാരപരമായ പരാമര്‍ശങ്ങളാണിത്. നൂറ്റാണ്ടുകളായി പടുക്കളായ പണ്ഡിതര്‍ പോലും നമസ്കാരത്തിന്റെ ലക്ഷ്യം അറിയുമായിരുന്നില്ലെന്ന്! മൌദൂദിക്ക് മുമ്പ് നമസ്കാരത്തെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞവരായി ആരും ഉണ്ടായിരുന്നില്ലെന്ന്! അറബിഭാഷയില്‍ മൌലികമായി ഒരു കൃതി പോയിട്ട് ലഘുലേഖ പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, അറബിയില്‍ ഒരു ലഘുപ്രഭാഷണം നടത്താന്‍ പോലും അറിഞ്ഞു കൂടാതിരുന്ന, അറിയപ്പെട്ട ഏതെങ്കിലുമൊരു പണ്ഡിതനില്‍ നിന്ന് ദീനിന്റെ അടിസ്ഥാനങ്ങള്‍ പഠിക്കാനവസരം കിട്ടിയില്ലാത്ത മൌദൂദി തന്നെ ഇതു സ്വയം കണ്ടെത്തിയെന്ന്! ശിയാആശയങ്ങള്‍ക്കനുകൂലമായി അദ്ദേഹം മുന്നോട്ടു വെക്കുന്ന ഇത്തരം ആശയങ്ങളെല്ലാം വിശുദ്ധ ഖുര്‍ആനിനു വിരുദ്ധമായതു മാത്രമാണ്. ഭൂമിയില്‍ ആധിപത്യം കിട്ടിയാല്‍ ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കുന്നവരാണ് മുസ്ലിംകള്‍ എന്നതാണ് ഖുര്‍ആനിക വീക്ഷണം. അല്ലാതെ ആരാധനകള്‍ ഭരണത്തിനുള്ള ഉപാധികളാണ് എന്നതല്ല. ‘ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍. കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു’ (വിശുദ്ധ ക്വുര്‍ആന്‍ 22:41) പണ്ഡിതലോകത്ത് ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങള്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ മുസ്ലിംലോകത്തിന്റെ ആദിമധ്യാന്തകാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൌഹീദിനെക്കുറിച്ച വിശദമായ അപഗ്രഥനങ്ങള്‍ നടന്നിട്ടുണ്ട്. തൌഹീദിനെ ഉലൂഹിയത്ത്, റുബൂബിയത്ത് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. മൌദൂദിക്കു മുമ്പ് ആരെങ്കിലും തൌഹീദിന്റെ വിഭജനത്തില്‍ ഹാകിമിയ്യത്ത് ഉള്‍പ്പെടുത്തിയിട്ടല്ല. ഈ കാര്യം ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൌലവി തന്റെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് പുതിയ ആശയമാണങ്കിലും ഖുര്‍ആനിലും ഹദീസിലും തെളിവുണ്ടെന്നാണ് കെ.സി. സ്ഥാപിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഇതിനു പ്രമാണങ്ങളില്‍ യാതൊരു അംഗീകാരവുമില്ല, കേട്ടറിവു പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയില്‍ ഇസ്ലാം ജലരേഖയോ?
മൌദൂദി ജനാധിപത്യ മതേതര വിരുദ്ധനായിരുന്നു. മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ പോയിന്റുമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. എങ്കില്‍ ഇന്ത്യരാജ്യത്തെ മുസ്ലിംകളുടെ ഇസ്ലാമിനെക്കുറിച്ച്, ചുരുങ്ങിയത് തങ്ങളുടെ ഇസ്ലാമിനെക്കുറിച്ചെങ്കിലും മൌദൂദിസ്റ്റുകള്‍ക്ക് എന്താണു പറയാനുള്ളത്? അത് വെറും ജലരേഖയാണോ? മൌദൂദി എഴുതുകയും ജമാഅത്തുകാര്‍ ഈ വിഷയകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തെന്ന് കാണുക: ‘ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പരവിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ’. (പ്രബോധനം പു.5, ലക്കം5, 1952) ‘മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ക്വുര്‍ആനിനെ പുറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍ സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ ഇസ്ാലമിയുടെ സന്ദേശം പേ.32) അതാണ് ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും വാദം. അവര്‍ എഴുതുന്നു: ‘പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ ബഹുദൈവത്വം). ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍ ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം മാത്രമല്ല, 1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും’എന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു: ‘ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍ വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക് ജനാധിപത്യമാണത്രെ’. ഈജിപ്തിന്റെ ആധിപത്യം മുഴുവന്‍ എനിക്കാണെന്ന് വാദിച്ച ഫിര്‍ഔന്റെ പ്രജയും ഭാര്യയുമായി ജീവിച്ച ആസിയാ ബീവിയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരമൊരു ജീവിതം നയിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വാദിച്ച് മൌദൂദി ഖുര്‍ആനിന് എതിരാവുന്നു. യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, തന്റെ ആദര്‍ശത്തിന് കോട്ടം പറ്റാതെ തന്നെ മന്ത്രിസ്ഥാനംചോദിച്ചു വാങ്ങിയ ചരിത്രവും വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ നജ്ജാശിയുടെ കീഴില്‍ അച്ചടക്കം പുലര്‍ത്തി അബ്സീനിയയില്‍ കഴിച്ചു കൂട്ടിയ സ്വഹാബത്തിന്റെ മാതൃകയും മൌദൂദിക്കും മൌദൂദിസ്റ്റുകള്‍ക്കും അന്യമാണ്. ഇന്ത്യാരാജ്യത്ത് മതന്യൂനപക്ഷമായ മുസ്ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് ജനാധിപത്യത്തെ വേണ്ടെന്നു വെക്കുകയും ഹൈന്ദവ ഭരണത്തിന് സൌകര്യം ചെയ്തു കൊടുക്കുകയും ചെയ്യണമെന്നത്രെ മൌദൂദി വ്യക്തമാക്കുന്നത്. 1951ല്‍ പോലും റാംപൂരിലെ പ്രസംഗത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീര്‍ അബുല്ലൈസ് ഇതേ കാര്യം വ്യക്തമാക്കി. വാജ്പേയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആദ്യമായി അനുമോദന സന്ദേശമയച്ചത് പാക്കിസ്താനിലെ ജമാഅത്ത് അമീറായിരുന്നുവെന്നത് യാദൃച്ഛികമായിരിക്കില്ലെന്നു കരുതാം. ഇന്ത്യരാജ്യത്ത് ജനസംഘത്തെയും ബി.ജെ.പിയെയും മാലയിട്ടു സ്വീകരിച്ചത് ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ ആയിരുന്നുവല്ലോ. മൌദൂദി സാഹിബ് ന്യൂനപക്ഷങ്ങളോട് ചെയ്തത് കടുത്ത വഞ്ചനയായിരുന്നു.

വട്ടപ്പൂജ്യത്തിന്റെ മൂല്യോമീറ്റര്‍
ഇങ്ങനെ 1977വരെ ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ സംവിധാനങ്ങളോടും എതിര്‍ നിലപാട് കാണിക്കുകയാണുണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടപ്പോഴാണ് അവര്‍ വോട്ടിംഗ് എന്ന ശിര്‍ക്ക് അണികള്‍ക്ക് ഹലാലായി പ്രഖ്യാപിച്ചത്. പിന്നീടത് വാജിബായും വിധിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി തോറ്റ് മൊറാര്‍ജി ജയിച്ചപ്പോള്‍ ‘സത്യം പുലര്‍ന്നു. അസത്യം തകര്‍ന്നു’ എന്ന അര്‍ഥംവരുന്ന ഖുര്‍ആന്‍ ആയത്ത് മുദ്രാവാക്യമാക്കി അവര്‍! 1989ല്‍ ജമാഅത്തിന്റെ പോഷകസംഘടനകള്‍ എഴുതിവച്ചു: ‘ഈ രാഷ്ട്രീയക്കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്’. പക്ഷേ, അതേ വര്‍ഷം തന്നെയാണ് മൂല്യം നോക്കി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് അതേ കുളിമുറിയില്‍ അവരും നഗ്നരായി പ്രവേശിക്കുന്ന തമാശയുമുണ്ടായത്. അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് വോട്ടു ചെയ്യുന്നത് ഹറാമായി വിധിച്ചവര്‍ തന്നെ അതിനെ പാവനകര്‍മമായും അമാനത്തായും പ്രഖ്യാപിച്ചു. ജമാഅത്ത് അമരക്കാരനായിരുന്ന കെ.സി. തന്നെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന തന്റെ പുസ്തകത്തില്‍ ഏറ്റവും വലിയ ത്വാഗൂത്തായി വ്യക്തമാക്കിയ കമ്യൂണിസ്റു പാര്‍ട്ടിക്കു പോലും അവര്‍ മൂല്യം കണ്ടു. എന്തൊരു വൈരുധ്യം! അവര്‍ മറുപടി പറഞ്ഞത് തകരുന്ന കമ്യൂണിസമല്ല വളരുന്ന ഫാസിസമാണ് പ്രശ്നം എന്നായിരുന്നു. എന്നാല്‍ അതേ സമയം തന്നെ ഫാസിസത്തിന്റെ അപ്പോസ്തലനായ അദ്വാനിക്ക് അനുകൂലമായ നിലപാട് അവര്‍ ഡല്‍ഹിയില്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി മതേതരനായ രാജേഷ്ഖന്നയായിരുന്നു. രാജേഷ് ഖന്ന സിനിമാക്കാരനായതുകൊണ്ടാണത്രെ വോട്ടു നല്‍കാതിരുന്നത്! എന്നാല്‍ ജമാഅത്തിന്റെ ആലയില്‍ വളര്‍ന്നുവന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുവായൂരില്‍ മൂല്യംകണ്ടത് ഒരു സിനിമാക്കാരനായിരുന്നു താനും! മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് മൂല്യബോധമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു. മൌലാനാ അബുല്‍ കലാം ആസാദിനെപ്പോലെയുള്ള മുസ്ലിം നേതാക്കളും നെഹ്റുവിനെപ്പോലെയുള്ള അമുസ്ലിം നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം. അന്ന് ജമാഅത്തെ ഇസ്ലാമി നല്ല ആളുകളെ നോക്കി വോട്ടു നല്‍കാന്‍ കൂട്ടാക്കിയില്ല. അന്നവര്‍ പ്രബോധനത്തില്‍ എഴുതി: ‘പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളുമാണ് ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അതിനാല്‍ ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുക എന്നു പറഞ്ഞാല്‍ അതിന്നര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമികസിദ്ധാങ്ങള്‍ക്ക് ബൈഅത്ത് നല്‍കുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ഥ മുസല്‍മാന് അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്’. രാജീവ് ഗാന്ധി കൊണ്ടുവന്ന കൂറുമാറ്റ നിരോധനബില്‍ പാര്‍ലമെന്റില്‍ പാസ്സായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു പ്രവണത വന്നു. വ്യക്തികളല്ല, പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിയുടെ തീരുമാനം മറികടക്കാന്‍ വ്യക്തികള്‍ക്ക് കാര്യമായ സ്വാധീനമില്ല. കോടതി പിരിഞ്ഞപ്പോഴാണ് ജമാഅത്തിന് ബോധോദയമായത്. എന്നിട്ടോ എല്ലാ പാര്‍ട്ടിക്കും വോട്ടു കൊടുത്തു. അവര്‍ തന്നെ ഒരിക്കലെഴുതി: ‘മൂന്നു വലതു പക്ഷക്കാരും മൂന്ന് ഇടതുപക്ഷക്കാരും ഞങ്ങളുടെ വോട്ടു കൊണ്ടാണ് ജയിച്ചത്’. ഫലമോ? വട്ടപ്പൂജ്യം.

തീവ്രവാദത്തിന്റെ ഉസ്താദ്
ഇസ്ലാം എന്നാല്‍ സമാധാനം, സമര്‍പ്പണം എന്നൊക്കെയാണ് വിവക്ഷ. എന്നാല്‍ മൌദൂദിയുടെ വീക്ഷണത്തില്‍ ഇസ്ലാം എന്നാല്‍ സമാധാനമല്ല, തീവ്രവാദമാണെന്നു കാണാം. നിലവിലുള്ള ഭരണമേതായാലും അതിനെ തച്ചു തകര്‍ത്ത് തല്‍സ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രാന്തരീയ വിപ്ളവ സംഘടനയാണ് മുസ്ലിം എന്നത്രെ അദ്ദേഹം വിലയിരുത്തിയത്. പള്ളികളില്‍ മുഴങ്ങുന്ന ബാങ്കൊലിയുടെ അര്‍ഥം അറിയുമായിരുന്നെങ്കില്‍ അമുസ്ലിംകള്‍ മുസ്ലിംകളോട് പോരാടാന്‍ വരുമെന്ന് അദ്ദേഹമെഴുതി. കാരണം ബാങ്കിന്റെ വിവക്ഷ അമുസ്ലിംകള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തണമെന്നാണത്രെ. ‘…..മനഃപൂര്‍വമാണ് അതു (ബാങ്ക്) പ്രഖ്യാപിക്കുന്നതെങ്കില്‍ ഈ ദുഷിച്ച ലോകം ഒരിക്കലും ഈ ശബ്ദത്തെ സമാധാനത്തോടെ ശ്രവിക്കുകയില്ല. നിങ്ങള്‍ അങ്ങോട്ടു ശണ്ഠക്കു പോവുന്നില്ലെങ്കിലും ലോകം സ്വയം തന്നെ നിങ്ങളോടു ശണ്ഠക്കു വരുന്നതായിരിക്കും. ഈ ശബ്ദം ഉയര്‍ത്തുന്നതോടെ ലോകം നിങ്ങളുടെ ശത്രുവായി പരിണമിച്ചതായും നിങ്ങളുടെ ചുറ്റുപാടും സര്‍പ്പങ്ങളും തേളുകളും നിറഞ്ഞതായും നിങ്ങള്‍ക്കനുഭവപ്പെടുന്നതായിരിക്കും’ (പേ.11,12; സിയാസീ കശ്മകശ് 3/175,176, പ്രബോധനം 1959, ഫെബ്രുവരി 1). കാരണം ആരുടേയും നിയമം തനിക്കു നിയമമല്ല എന്നാണത്രെ ബാങ്കു വിളിക്കുന്നവന്റെ പ്രഖ്യാപനം! ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെ മുസ്ലിം ലോകത്ത് ഉയര്‍ന്നു വന്ന മുഴുവന്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ഊര്‍ജം നല്‍കിയത് മൌദൂദിയുടെ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തമാണെന്ന് ഫഹ്മീ ഹുവൈദിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ് (അല്‍ഖുര്‍ആനു വസ്സ്വുല്‍ത്വാന്‍). മൌദൂദിയുടെ വാദങ്ങള്‍ തിരുത്താതെ ഇന്നും ന്യായീകരിക്കുക തന്നെയാണെങ്കില്‍ അപകടമാണ്. ജമാഅത്ത് 50ാം വാര്‍ഷികത്തിന്റെ പ്രബോധനം സ്പെഷല്‍ പതിപ്പില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ അവര്‍ അഭിമാന പൂര്‍വം അവതരിപ്പിക്കുന്ന ചില സവിശേഷതകള്‍ കാണുക: ‘താഴ്വരയില്‍ തീവ്രവാദം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്’. ‘വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്യ്ര പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്കു രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുല്‍ക്വയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപംനല്‍കിയ മുത്തഹിദ് ജിഹാദ് കൌണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളാണ്’ (പേ.145).

കാഫിറാക്കല്‍ പ്രസ്ഥാനം
അദ്ദേഹം ചെയ്ത മറ്റൊരു കാര്യം തങ്ങളടക്കം മുസ്ലിം സമുദായമൊന്നടങ്കം കാഫിറാണെന്ന് വാദിക്കുകയാണ്. ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കാത്തിടത്ത് ജീവിക്കുന്ന മുസ്ലിംകളെല്ലാം കാഫിറാണെന്ന് അദ്ദേഹം വിധിച്ചു. ഡോ. മുഹമ്മദ് അമ്മാറ എഴുതി: ‘ഇന്നത്തെ മുസ്ലിംകളുടേയും സമൂഹത്തിന്റേയും അവസ്ഥ ജാഹിലിയ്യ: എന്നു വിശേഷിപ്പിച്ചതു കൊണ്ടും എല്ലാവരും കുഫ്റില്‍ പതിച്ചു എന്ന് വിധി പ്രസ്താവിച്ചതു കൊണ്ടും പൂര്‍വികചിന്തകരില്‍ നിന്നും ഗവേഷകരില്‍ നിന്നും പരിഷ്കര്‍ത്താക്കളില്‍ നിന്നും ഇസ്ലാമികലോകത്തെ പടുക്കളായ പണ്ഡിതരില്‍ നിന്നും മൌദൂദി ഒറ്റപ്പെട്ടിരിക്കുന്നു’ (അബുല്‍ അഅ്ലാ മൌദൂദി വ സ്വഹ്വത്തുല്‍ ഇസ്ലാമിയ്യ). തങ്ങളടക്കം കാഫിറാണെന്ന് സമ്മതിച്ച വേറൊരു കൂട്ടര്‍ ലോകത്തുണ്ടാവില്ല. അബൂജഹ്ലടക്കമുള്ള മക്കാമുശ്രിക്കുകള്‍ പോലും തങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നുവെന്ന് അംകീകരിച്ചിട്ടില്ല. ‘അല്ലാഹു സത്യം! ഞങ്ങള്‍ മുശ്രിക്കുകളായിരുന്നില്ല’ എന്നാണ് കള്ളം പറയാന്‍ സാധിക്കാത്ത നാളില്‍, മഹ്ശറില്‍ വച്ച് അവര്‍ പറയുകയെന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശിര്‍ക്കു ചെയ്യുകയാണെന്ന പതിത്വത്തോടുകൂടി നിര്‍ബന്ധ സാഹചര്യമെന്ന് വിധിച്ച് ശിര്‍ക്ക് ചെയ്യാന്‍ ഇക്കൂട്ടര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് നബി(സ)യുടെ സദസ്സില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലിമായതിനു ശേഷവും മോഷണത്തിനും വ്യഭിചാരത്തിനും ശിക്ഷിക്കപ്പെട്ടവര്‍ ആ സദസ്സിലുണ്ടായിരുന്നില്ലേ? ജമാഅത്തുകാരന്റെ സവിശേഷത തന്നെ മറിച്ചുള്ളൊരു സ്വഭാവമാണെന്നാണ് അവര്‍ പറയുന്നത്. ശിര്‍ക്കു ചെയ്യുന്നവര്‍ക്കവിടെ സ്ഥാനമുണ്ട്. ‘ഞങ്ങളില്‍ ബറേല്‍വികളും ദയൂബന്തികളും സലഫികളുമുണ്ട്….’എന്ന് അഭിമാനപൂര്‍വമാണ് അവരെഴുതുന്നത്. മുഖവും രണ്ടും കൈപത്തികളും കാല്‍മുട്ടുകളും നിലത്തു പതിച്ച് ദര്‍ഗകള്‍ക്കു മുന്നില്‍ സുജൂദ് ചെയ്യുന്നവരാണ് ബറേല്‍വികളെന്നത് മറക്കാതിരിക്കുക.

ശിയാബാന്ധവം
ജമാഅത്തെ ഇസ്ലാമിക്ക് ശിയാക്കളുമായുള്ള ആത്മബന്ധത്തിനു കൂടുതല്‍ തെളിവുകള്‍ വേണ്ട. ശിയാക്കളുടെ അടിസ്ഥാനവിശ്വാസപ്രമാണമാണ് ഇമാമത്ത്. അതായത് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു ശേഷം അലി(റ) മുതല്‍ പന്ത്രണ്ടു ഇമാമുകള്‍ക്കു മാത്രമേ ലോകം ഭരിക്കാന്‍ അവകാശമുള്ളൂവെന്ന വിശ്വാസം. ഇമാമിനു വേണ്ടി ഭരണം നടത്തേണ്ടത് ആത്മീയനേതാക്കളായ പണ്ഡിതരാണ് എന്ന ‘വിലായത്തെ ഫക്വീഹ്’ വാദം. അതു തന്നെയാണ് മൌദൂദിയുടെ ഹാകിമിയ്യത്തുല്ലാഹ് സിദ്ധാന്തത്തിന്റേയും ആധാരം. ശിയാക്കളുടെ ഇഥ്നാ അശരി വിശ്വാസത്തെ തങ്ങളുടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ച ഇറാനിലെ 1979ലെ ഖുമൈനിയന്‍ ശീഈ വിപ്ളവത്തെ പ്രശംസിച്ചു കൊണ്ട് മൌദൂദി എഴുതി: ‘ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിനു നേതൃത്വം നല്‍കുന്നത് ഇസ്ലാമിക(?)സംഘടനയും അവരില്‍ നിന്നു പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകള്‍ പൊതുവിലും സംഘടനകള്‍ പ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്’ (മജല്ലത്തുദ്ദഅ്വ, 1979 ആഗസ്ത്, കൈറോ). സ്വഹാബികള്‍ കാഫിറാണെന്നു പ്രചരിപ്പിച്ച, യഥാര്‍ത്ഥ ക്വുര്‍ആനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഖുമൈനിയുടെ വിയോഗം തീരാ നഷ്ടമാണെന്നാണ് ജമാഅത്ത് അഖിലേന്ത്യാ അമീര്‍ വിലയിരുത്തിയത്! അഗാധദു:ഖം രേഖപ്പെടുത്താനും അയാളുടെ പരലോകശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നതുമില്ല. (പ്രബോധനം 1989 ജൂണ്‍ 24). മൌദൂദിയുടെ മരണത്തില്‍ ശിയാക്കളും അങ്ങേയറ്റത്തെ ദു:ഖം പ്രകടിപ്പിക്കുകയുണ്ടായി. ‘ഉസ്താദ് മൌദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ്ലിം പണ്ഡിതരെല്ലാം അസാധാരണമായ ദു:ഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിക്കുകയും ചെയ്തു. പരേതന്‍ മുസ്ലിംകളുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സത്യം തുറന്നു പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. തന്റെ പ്രസിദ്ധമായ അല്‍ഖിലാഫത്തു വല്‍ മുല്‍ക്ക് എന്ന കൃതി കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തെക്കുറിച്ച് നല്ല ഓര്‍മ്മ നിലനിറുത്തും. മൂന്നു ഖലീഫമാരേയും അദ്ദേഹം ആ ഗ്രന്ഥത്തില്‍ നിശിതമായി നിരൂപണം നടത്തിയിട്ടുണ്ട്’ (മജല്ലത്തുശീഅ: 1979 ഒക്ടോബര്‍). ആദ്യത്തെ മൂന്നു ഖലീഫമാരും ഖിലാഫത്ത് അലി(റ)വില്‍ നിന്ന് അന്യായമായി തട്ടിപ്പറിച്ചെടുത്തതാണെന്നു വിശ്വസിക്കുന്ന ശിയാക്കള്‍ക്ക് മൌദൂദിയുടെ സ്വഹാബീ നിരൂപണങ്ങളും വിമര്‍ശനങ്ങളും സ്വീകാര്യമാവുന്നത് സ്വാഭാവികം മാത്രമാണ്. ശിയാക്കള്‍ സ്വഹാബികളെക്കുറിച്ച് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ പോലും മൌദൂദിസ്റ്റുകള്‍ യാതൊരു മന:പ്രയാസവുമില്ലാതെ പ്രചരിപ്പിക്കുന്നുമുണ്ട്. ഉഥ്മാന്‍(റ)വിനെക്കുറിച്ച് ജാഹിലിയ്യത്തും കുഫ്റും ആരോപിക്കുന്ന ഗ്രന്ഥങ്ങള്‍ വരെ അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് ഇമാമത്തു വാദം മാത്രമല്ല, സിനിമയും മ്യൂസിക്കും തീവ്രവാദവും സമാസമം ഇറക്കുമതി ചെയ്ത് നാവികനില്ലാത്ത കപ്പലില്‍ യാത്ര ചെയ്യുന്നു ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് കുട്ടികള്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ നടത്തലും ഫിലിം സ്റ്റാറുകള്‍ക്ക് ഇഫ്ത്വാര്‍ വിരുന്നൊരുക്കലും അമീറുമാരെക്കൊണ്ട് സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കിക്കലുമൊക്കെയാണ് ഇപ്പോള്‍ പ്രബോധനം! അതേ സമയം മൌദൂദിയന്‍ വാദങ്ങളുടെ ചൂടേറ്റു വളരാന്‍ ശ്രമിക്കുന്ന തീവ്രവാദചലനങ്ങളുടെ സംഘങ്ങളെക്കണ്ട് പകച്ചു നില്‍ക്കുകയും ചെയ്യുന്നു ഇക്കൂട്ടര്‍.

സലഫീ ആദര്‍ശത്തിനെതിര്
പൂര്‍വികരായ സലഫുകളുടെ മാര്‍ഗത്തില്‍ കലര്‍പ്പില്ലാത്ത ഇസ്ലാമിനെ സുതാര്യമായി ദഅ്വത്ത് ചെയ്ത് യഥാര്‍ഥധര്‍മം നിര്‍വഹിക്കാന്‍ എന്നാണവര്‍ക്ക് രംഗത്തു വരാന്‍ കഴിയുക? ഭൌതിമായ നിസ്സാര അജണ്ടകള്‍ പ്രസ്ഥാനത്തിന്റെ മുഖ്യഅജണ്ടയായി കാണുന്ന ഗതികേടില്‍ നിന്ന് പുറത്തുവന്ന് ഇസ്ലാം മുഖ്യ അജണ്ടയായി നിശ്ചയിച്ച പരലോക മോക്ഷത്തിന്റെ അജണ്ടകളെ പ്രാധാന്യ പൂര്‍വം പരിഗണിക്കാനും ഇറാനിന്റെയും ശീഇസത്തിന്റെയും അടിമവൃത്തിയില്‍ നിന്ന് കരകയറാനും ഇവര്‍ക്കെന്നാണ് കഴിയുക? ആഗോള സലഫീ പണ്ഡിതന്മാരെക്കുറിച്ച് ഇവര്‍ക്കുള്ള മതിപ്പു നോക്കൂ: ‘മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനിസ്കര്‍ട്ടും ഒരു കാലത്തും ബാര്‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളില്‍ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍തിരിച്ചു നിറുത്തുന്നു. സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ശത്രുക്കളായ ഈ സലഫി മുതശദ്ദിദുകള്‍ ഏറ്റവുമൊടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നമസ്കാരത്തിന്റെ തശഹ്ഹുദില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിറുത്തിയാല്‍ മതിയോ എന്ന വിവാദത്തിലാണ്. നമസ്കാരത്തില്‍ കൈ നെഞ്ചിനുമീതെ തന്നെ വേണമെന്നതും അലംഘനീയമാണ്’(പ്രബോധനം, 92 ജൂണ്‍ 27). യഥാര്‍ത്ഥത്തില്‍ പ്രവാചകനേയും സ്വഹാബത്തിനേയുമാണ് ഇവര്‍ പരിഹസിക്കുന്നതെന്ന് സലഫീ വിരോധത്തിന്റെ അന്ധതയില്‍ ഇവര്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം. സ്വഹാബികള്‍ ദീനാറുവാങ്ങി വ്യാജഹദീഥുണ്ടാക്കുന്നവരാണെന്നും ഉഥ്മാന്‍(റ) അഴിമതിക്കാരനും ഇസ്ലാമിനും ജാഹിലിയ്യത്തിനും ഇടയിലെ ഇടക്കണ്ണിയായിരുന്നെന്നും പറയാനും എഴുതി വിതരണം ചെയ്യാനും മടയില്ലാത്ത മൌദൂദിസ്റ്റുകള്‍ എന്നിട്ടും പറയുന്നു, ഞങ്ങളും ആഗോള സലഫികളും ഒന്നു തന്നെയെന്ന്! അതേസമയം ശൈഖ് ഇബ്നുബാസ് അടക്കമുള്ള പ്രമുഖ സലഫീ പണ്ഡിതര്‍ മൌൌദൂദിയുടെ ഇബാദത്ത് വീക്ഷണം തെറ്റാണെന്നും ഇഖ്വാനിസവും മൌദൂദിസവും പിഴച്ച മാര്‍ഗത്തിലാണെന്നും സലഫീ മാര്‍ഗത്തിലേക്ക് അവര്‍ മടങ്ങേണ്ടതുണ്ടെന്നും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. മൌദൂദി പ്രണേതാക്കള്‍ ആ നിരീക്ഷണങ്ങളൊന്ന് ഹൃദയം തുറന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍! കാലവും സന്ദര്‍ഭവും അനുസരിച്ച് സ്വന്തം ആശയങ്ങള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രം വെളിപ്പെടുത്തുകയും വേണ്ടിവന്നാല്‍ അവ്യക്തസുന്ദരമായി സംസാരിക്കുകയും ചെയ്യുന്ന ശിയാക്കളുടെ നയമാണ് തക്വിയ്യത്ത്. അത് ദീനിന്റെ അടിസ്ഥാനമാണെന്നും അവര്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രചനകളും ആധുനിക കുമ്പസാരങ്ങളും തങ്ങള്‍ ശിര്‍ക്കും കുഫ്റും താഗൂത്തുമെന്നെല്ലാം പരിചയപ്പെടുത്തിയ കാര്യങ്ങളോട് ഇപ്പോള്‍ അറപ്പില്ലാതെ ഇടപെടുന്നതും തക്വിയ്യയുടെ ഭാഗമാണെന്നു ഗ്രഹിക്കാന്‍ അതിബുദ്ധി വേണ്ട. ജമാഅത്തെ ഇസ്ലാമിയുടേയും ജമാഅത്തിന്റെ പോറ്റുപുത്രനായ സിമിയുടെ വകഭേദങ്ങളായ മൌദൂദിയന്‍ തീവ്രവാദി ഗ്രൂപ്പുകളുടേയും ഹിഡന്‍ അജണ്ടയെ സംബന്ധിച്ച് രാഷ്ട്രം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ. പൊതുപ്രവര്‍ത്തനത്തിന്റേയും സാമൂഹ്യ അജണ്ടകളുടേയും മുഖംമൂടിയണിഞ്ഞുള്ള ഇസ്ലാം നാട്യം തനിച്ച കാപട്യം മാത്രമാണ്. രാഷ്ട്രീയ ദുര്‍മോഹങ്ങളുടെ പേരില്‍ മതത്തെ ദുരുപയോഗപ്പെടുത്തിയ ശിയാക്കളും ഖവാരിജുകളും ക്വര്‍മത്തികളുമുള്‍പ്പെടെയുള്ള ഇസ്ലാമിക ചരിത്രത്തില്‍ കടന്നുപോയ മതരാഷ്ട്രസംഘങ്ങളുടെ ദുര്‍ഗതി തന്നെയാണ് ജമാഅത്തെ ഇസ്ലാമിയേയും മറ്റ് ഇഖ്വാനീ പ്രസ്ഥാനങ്ങളേയും കാത്തിരിക്കുന്നതെന്നു തിരിച്ചറിഞ്ഞ്, സമാധാനമാര്‍ഗത്തിലൂടെ പ്രവാചകന്‍(സ)യും സംഘവും നിര്‍വഹിച്ച ഇസ്ലാമിക പ്രബോധനം എന്ന മഹത്തായ ദൌത്യത്തിലേക്ക് തിരിച്ചു വന്നാല്‍ അവര്‍ക്കു നന്ന്. പ്രമാണത്തിന്റെ പിന്‍ബലത്തില്‍ സമാധാനത്തിന്റെ ആദര്‍ശമായ ഇസ്ലാമിനെ സുതാര്യമായി പരിചയപ്പെടുത്തുക എന്ന സലഫികള്‍ ലോകത്തുടനീളം പിന്തുടര്‍ന്നു പോരുന്ന മാതൃകാ പ്രവര്‍ത്തനമാണത്.