2014 ഓഗസ്റ്റ് 27, ബുധനാഴ്‌ച

വാറ് പൊട്ടിയ ബാറ് .

സംസ്ഥാന  സര്ക്കാരിന്റെ  മദ്യ നയം ഇന്ന് കേരളത്തിൽ  സജീവ ചർചാ വിഷയമായി നില നിർത്തുന്നതിൽ  ഒരു  വലിയ പങ്കു വഹിച്ചത്  ഭരണ കക്ഷികല്ക്കിടയിലും  പ്രത്യേകിച്ച്  ഭരണ പക്ഷത്തെ മുഖ്യ പാർട്ടിയിൽ ഉണ്ടായ  വിഴുപ്പല്ക്കലുകളും ആണ് . നിലവാരമില്ലാത്ത ബാറുകളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപെട്ട വിഷയമാണ് വലിയ ഒച്ചപ്പാടുകൾക്ക്  കാരണമായി തീര്ന്നത് .

മദ്യവ്യവസായം  സംസ്ഥാന ഖജനാവിന് ഒരു വലിയ മുതൽക്കൂട്ടയതിനാൽ മദ്യ നയ രൂപീകരണം എന്നത് വലിയ പ്രാധാന്യമുള്ളത് തന്നെയാണ്  . പക്ഷെ സത്യത്തിൽ അങ്ങനെ ഒരു നയം വേണോ എന്ന് ചിന്തിക്കേണ്ടാതിന്റെ  സമയം  അതിക്രമിച്ചിരിക്കുന്നു എന്നതല്ലേ  വാസ്തവം .എങ്ങനെ  ചിന്തിച്ചാലും മദ്യം   
 എന്നത് ഒരു വിഷം തന്നെയാണ് . വിഷത്തെകാൾ  ഉപരി  അത്  ഒരു  സാമൂഹിക വിപത്ത്  തന്നെയാണ്  .


മാറി മാറി വരുന്ന  സർക്കാരുകൾക്ക്  മദ്യ വ്യവസായം എന്നത്ഒഴിച്ചുകൂടാൻ  കഴിയാത്ത ഒന്നാണ്  . സർക്കാരിന് വരുമാനം എന്നതിനേക്കാൾ ഉപരി അത് ഓരോ പാര്ട്ടികളുടെയും അല്ലെങ്കിൽ വകുപ്പ് മന്ത്രിമാരുടെയും കീശ വീര്ർപ്പിക്കുന്ന ഒന്നാണ്  . അത് കൊണ്ട് തന്നെയാണ്  അവര്ക്ക് അതിനെ എതിര്ക്കാൻ കഴിയാതെ വരുന്നതും . എന്നിരുന്നാലും  അവർ അതിനെ ന്യായീകരിക്കാൻ പരയുന്ന ഒരു കാരണം  ഒരു പാട് ആളുകളുടെ തൊഴിലിന്റെ പ്രശ്നമാണ്  എന്ന് .



അത് തന്നെയാണ് പ്രശ്നവും  കുടി തന്നെ തൊഴിലാക്കി കൊണ്ട് നടക്കുന്നവർ ജീവിക്കുന്ന ഈ ലോകത്ത്  , ഇത്തരം കാര്യങ്ങൾ നിസ്സാരവൽകരിക്കുമ്പോൾ നഷ്ട്ടപെടുന്ന ഒന്നുണ്ട് , അത് നമ്മുടെ  കുടുംബങ്ങളുടെയും  അതിലുപരി സമൂഹത്തിന്റെയും കെട്ടുറപ്പിനെയും  തന്നെ തകർത്ത് കളയുന്ന ഒന്നാകും മദ്യം . 


മദ്യം    നിരോധനം  കൊണ്ട് മാത്രം മദ്യപാനം കുറക്കാൻ കഴിയില്ല , അതിനു ആദ്യം വേണ്ടത്  ബോധാവൽക്കരനത്തിലൂടെ ആളുകളുടെ മദ്യാസക്തി കുറച്ചു കൊണ്ട് വരിക  , അത് പോലെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക ,എന്നാലെ മദ്യ നിരോധനം എന്ന ലക്‌ഷ്യം  പൂര്തീകരിക്കാൻ കഴിയൂ .






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ