2017 ജനുവരി 3, ചൊവ്വാഴ്ച

റേഷൻ കടയിൽ എന്താണു പ്രശ്നം ?


Anish Shamsudheen

റേഷൻ കടയിൽ എന്താണു പ്രശ്നം ?
ഇപ്പോൾ റേഷൻ കടയിലുള്ള വിഷയം താൽക്കാലികമാണു . കേരളത്തിലെ 22 ഓളം FCI ( Food corporation of india ) ഗോഡൗണുകളിൽ നിന്ന് അരി കേരളത്തിലെ 330 ഓളം വരുന്ന സ്വകാര്യ മൊത്ത വിതരണക്കാരാണു എടുത്ത്‌ റേഷൻ കടകളിൽ എത്തിക്കുന്നത്‌ . ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട്‌ FCI ഗോഡൗണുകളിൽ നിന്ന് അരി എടുത്ത്‌ വിതരണം നടത്തണം . മൊത്തവിതരണക്കാർ ഇത്രനാളും ലോഡ്‌ കയറ്റുന്ന തൊഴിലാളികൾക്ക്‌ " ചായ ക്കാശ്‌ " എന്ന പേരിൽ ഒരു തുക നൽകുമായിരുന്നു . 50 രൂപയിൽ നിന്ന് തുടങ്ങി ഇപ്പോൾ ശരാശരി ഒരു ലോഡിനു 1000 രൂപ വരെ ആയിട്ടുണ്ട്‌ ഈ ചായക്കാശ്‌ ( കൊള്ളയടി)
സർക്കാർ നേരിട്ട്‌ അരിയെടുക്കാൻ വരുംബോൾ ബില്ല് ഇല്ലാത്ത തുക കൊടുക്കാൻ വകുപ്പില്ലല്ലൊ .
അതോടെ FCI ശംബളം കൊടുക്കുന്ന തൊഴിലാളികൾ മെല്ലെപ്പോക്ക്‌ സമരം തുടങ്ങി . അങ്ങനെയാണു കേരളത്തിലെ റേഷൻ കടയിൽ അരി ലഭ്യമല്ലാതെ വന്നത്.
‌ ജനങ്ങളെ ബാധിച്‌ തുടങ്ങിയത്‌ മനസിലാക്കിയ സർക്കാർ , കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭ യോഗത്തിൽ ലോഡ്‌ ഒന്നിന്‌ 750 രൂപ വീതം കൈക്കൂലി ( അട്ടിക്കൂലി ) FCI ഗോഡൗണിലെ തിഴിലാളികൾക്ക്‌ നൽകാൻ തീരുമാനം എടുത്തു .
ഓർക്കണം , കേന്ദ്ര സർക്കാരിന്റെ ഫുഡ്‌ കോർപ്പറേഷന്റെ നേരിട്ട്‌ ശംബളം വാങ്ങുന്ന തൊഴിലാളികളാണു ഇവർ . പൈസ അടച്‌ അരി എടുക്കാൻ ചെല്ലുന്ന സിവിൽ സപ്ലേസിനു അരി ലോഡ്‌ ചെയ്ത്‌ കൊടുക്കേണ്ട ഉത്തരവാദിത്തം ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യക്കാണു . എന്നിട്ടും കൈക്കൂലി കൊടുക്കേണ്ട ഗതിലേടിലാണു കേരളം !!
( അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിക്കേണ്ട തൊഴിലാളികൾ , പിടിച്‌ പറിച്‌ കിട്ടുന്ന പൈസക്ക്‌ വേണ്ടി പാവപ്പെട്ടവരുടെ റേഷൻ അരി മുടക്കി . അതാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന റേഷൻ അരി ക്ഷാമം . രാഷ്ട്രീയ ഭേദമന്യേ എല്ലാ തൊഴിലാളികളും ഇതിൽ ഉണ്ട്‌ )
സർക്കാർ കൈക്കൂലി ഒഫീഷ്യലി നൽകാൻ തീരുമാനിച്‌ കഴിഞ്ഞു . വേറെ വഴി ഇല്ലല്ലൊ
എന്തുകൊണ്ട്‌ ഭക്ഷ്യ സുരക്ഷാ നിയമം ഉമ്മൻ ചാണ്ടി നടപ്പാക്കിയില്ല ?
================
2007 ൽ നൽകിയ റേഷൻ കാർഡുകളാണു കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നത്‌ . സാധാരണ ഗതിയിൽ അഞ്ജ്‌ വർഷം കൂടുംബോൾ ആണു റേഷൻ കാർഡ്‌ പുതുക്കേണ്ടത്‌ . 2012 ൽ റേഷൻ കാർഡ്‌ പുതുക്കണമായിരുന്നു . ഉമ്മൻ ചാണ്ടിയും അനൂബ്‌ ജേക്കബും അത്‌ ചെയ്തില്ല .
2013ൽ UPA സർക്കാർ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കി . മലയാളിയായ കേന്ദ്ര മന്ത്രി KV തോമസായിരുന്നു അന്ന് ഭക്ഷ്യ സഹമന്ത്രി . കേരളത്തിന്റെ അത്രയും ജനഖ്യയുള്ള ആസാമിലും , അതിൽ കുറവുള്ള ജാർഖണ്ടിലും കിട്ടുന്നതിൽ കുറവ്‌ അരിവിഹിതമാണു KV തോമസ്‌ കേരളത്തിന്‌ നൽകിയത്‌ !! വെറും 14.25 ലക്ഷം മെട്രിക്‌ ടൺ !! അത്‌ കൂട്ടി വാങ്ങാൻ ഉമ്മൻ ചാണ്ടിക്കും അനൂബിനും നേരം ഉണ്ടായിരുന്നില്ല .
ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനൂബും ചാണ്ടിയ്യം തയാറായില്ല . കാരണം എന്താന്നല്ലെ . അത്‌ നടപ്പിലായാൽ 320 ഓളം സ്വകാര്യ മൊത്ത‌ വിതരണക്കാർ ഒഴിവാക്കപ്പെടും . 320 മൊത്ത വിതരണക്കാരെ രണ്ട്‌ വർഷം സംരക്ഷിചതിന്‌ എത്ര കോടി ആരുടെ ഒക്കെ കയിൽ എത്തിയട്ടുണ്ടാകും എന്ന് നിങ്ങൾക്ക്‌ ഊഹിക്കാവുന്നതേ ഒള്ളു .
2013 ജൂണിലാണു ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയത്‌ . ഈ നീയം അന്നേ കേരളത്തിൽ നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ കിലോക്ക്‌ 8 രൂപക്ക്‌ കിട്ടുന്ന അരി 3 രൂപക്കും , 6 രൂപക്ക്‌ കിട്ടുന്ന ഗോതംബ്‌ 2 രൂപക്കും കിട്ടുമായിരുന്നു !!
ഓർക്കണം , രണ്ട്‌ വർഷം ഒരു കിലോ അരിക്ക്‌ 5 രൂപയും ഗോതംബിന്‌ 4 രൂപയും കേരളം കൂടുതൽ കൊടുത്തത്‌ 320 റേഷൻ മൊത്ത വിതരണക്കാരെ ഒഴിവാക്കാതിരിക്കാൻ മാത്രമായിരുന്നു . അഴിമതി നടത്താൻ ആയിരക്കണക്കിന്‌ കോടി രൂപ കേരളത്തിന്‌ നഷ്ടപ്പെടുത്തി UDF സർക്കാർ !!
2016 മാർച്ചോടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാതെ ഇനി റേഷൻ ഇല്ല എന്ന് കേന്ദ്രം കർശ്ശനമായി പറഞ്ഞു. അപ്പോഴും 2012 ൽ വിതരണം ചെയേണ്ട പുതിയ റേഷൻ കാർഡ്‌ കേരളത്തിൽ അപേക്ഷ പൂരിപിച്‌ തുടങ്ങിയട്ടേ ഒള്ളു .
ഇത്രയും വലിയ കെടുകാര്യസ്ഥതയും അഴിമതിയും നടത്തിയ UDF കാർ ചോദിക്കുന്നത്‌ അരി എവിടെ എന്ന് !!
കേന്ദ്ര സർക്കാർ വകുപ്പായ FCI നേരിട്ട്‌ ശംബളം കൊടുക്കുന്ന തൊഴിലാളികൾ അരി ലോഡ്‌ ചെയാൻ തയാറാകാഞ്ഞിട്ടും അതിൽ ഇടപെടാത്ത കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാരും ചോദിക്കുന്നു അരി എവിടെ എന്ന് !!
750 രൂപ ഒരു ലോഡിന്‌ കൈക്കൂലി നൽകാൻ കേരള സർക്കാർ അവസാനം തീരുമാനിക്കേണ്ടി വന്നു റേഷൻ അരി കിട്ടാൻ . കാരണം ഞങ്ങൾക്ക്‌ പ്രതിബദ്ധത കേരളത്തിലെ ജനങ്ങളോടാണല്ലൊ .
ഭക്ഷ്യ സുരക്ഷാ നിയമം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ വരുന്ന മാർച്ച്‌ വരെ സമയം നൽകണം എന്ന് കേരള സർക്കാർ ആവശ്യപെട്ടിട്ടും കേന്ദ്ര സർക്കാർ സമ്മതിചില്ല . ഉമ്മൻ ചാണ്ടിയും അനുബ്‌ ജേക്കബും നടത്തിയ കെടുകാര്യസ്ഥതക്ക്‌ ഈ സർക്കാർ വില കൊടുക്കേണ്ടി വരുന്ന കാഴ്‌ചയാണു ഇപ്പോൾ കണ്ടുവരുന്നത്‌ .
ചാണ്ടി ഭക്തർ ഈ കാര്യത്തിലെങ്കിലും മറുപടി പറയണം .
2013 ജൂണിൽ നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ നിയമം നിങ്ങൾ എന്തുകൊണ്ട്‌ കേരളത്തിൽ നടപ്പാക്കിയില്ല ?
എന്തുകൊണ്ട്‌ കഴിഞ്ഞ അഞ്ജ്‌ വർഷത്തിൽ പുതിയ റേഷൻ കാർഡ്‌ കൊടുത്തില്ല ?
എന്തുകൊണ്ട്‌ കിലോക്ക്‌ 5 ഉം 4 ഉം രൂപ കൂടുതൽ കൊടുത്ത്‌ അരിയും ഗോതംബും വാങ്ങി ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ