എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?
എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?
എന്താണ് മൗദൂദിസം.? 1941-ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപം നല്‍കിയ മതപരിഷ്‌കരണ രാഷ്‌ട്രീയ പ്രസ്ഥാനമാണ് ജാമാഅത്തെ ഇസ്‌ലാമി.(മൗദൂദിസം)
സ്ഥാപിത പാശ്ചാത്തലം. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പ്രധാനമായും 3 ആശയധാരകള്‍ വലയം ചെയ്‌തു. അബുല്‍ കലാം ആസാദിന്റെ തേതൃത്വത്തില്‍ ദേശീയ വാദികളായ നേതാക്കള്‍ മുസ്ലിംകളെ പൊതു ദേശീയ ധാരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പാടുപെട്ടു. മസ്‌ലിംകള്‍ക്ക് സ്വന്തം രാഷ്‌ട്രീയം വേണമെന്ന് മുസ്‌ലിം ലീഗിന്റെ ആവശ്യത്തോട് ദേശീയ വാദികളായ മുസ്‌ലിം നേതാക്കല്‍ യോജിച്ചില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നലനിന്ന ആശയപരമായ ഈ ചേരിതിരിവിനിടയിലേക്കാണ് ഒരു മൂന്നാം ആശയധാരയായ ഹുക്കൂമത്തേ ഇലാഹി (ദൈവിക ഭരണം) എന്ന വ്യതിരക്ത മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്ന് വരുന്നത്.
ഇന്ത്യന്‍ വിഭജനാന്തരം ജമാഅത്ത്. 1947 വരെയുള്ള കാലയളവില്‍ ആകെ 625 പേര്‍ മാത്രമാണ് ജമാഅത്തിന്റെ അംഗബലം. വിഭചനത്തെ തുടര്‍ന്ന് ഇതില്‍ 385 പേര്‍ പാക്കിസ്ഥാനിലും 240പേര്‍ ഇന്ത്യയിലുമായി. തുടര്‍ന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ജമാഅത്തെ ഇസ്‌ലാമി രൂപം പ്രാപിച്ചു.
പാക്കിസ്ഥാനില്‍പാക്കിസ്ഥാനില്‍, രൂപികരണത്തെ തന്നെ അബുല്‍ അഅ്‌ലാ മൗദൂദി എതിര്‍ത്തു. രാഷ്‌ട്രം യാഥാത്ഥ്യമായതോടെ നയത്തില്‍ മാറ്റം വരുത്തി അനുകൂല നിലപാട് സ്വീകരിച്ചു. പാക്കിസ്ഥാനെ ഇസ്‌ലാമീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക് ജാമാഅത്ത് പ്രവര്‍ത്തച്ചു. ഖാദിയാനി പ്രശ്‌നങ്ങളില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിനു പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധനം ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്ത ഒരു കേവല രാഷ്‌ട്രീയ പാര്‍ട്ടിയായി ജമാഅത്ത് ചുരുങ്ങി. സിയാവുല്‍ഹഖിനോട് സഹകരിച്ച് പാക്കിസ്ഥാന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലവത്തായില്ല. തര്‍ബിയ്യത്തും തസ്‌കിയത്തുമില്ലാത്ത, ജനസ്വാധീനമില്ലാത്ത കേവല ആള്‍ക്കൂട്ടമായി ഈ രാഷ്‌ട്രീയ സംഘടന വഴിമാറി സഞ്ചരിക്കുയാണിപ്പോള്‍ (രിസാല വാരിക 2005 മാര്‍ച്ച് 11 പേ 38,39)
അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലനാ അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ് 1903 സെപ്‌ത: 25 ന് ഔറംഗാബാദില്‍ ഭൂജാതനായി. പ്രഥാമിക പഠനം 9-ാം വയസ്സ് വരെ പിതാവില്‍ നിന്ന്. ശേഷം ഫൗഖാനിയ്യ സ്‌ക്കൂളില്‍ ചേര്‍ന്നു. ചെറുപ്രായത്തില്‍ വിദ്യഭ്യാസ പരാജയം. അദ്ദേഹം തന്റെ ആത്മകഥയില്‍ (പേ 7)ല്‍ എഴുതുന്നു. ഞാന്‍ ഒന്നാമതായി ചേര്‍ന്നത് റുസ്‌ദിയ്യ ക്ലാസിലാണ്. 6 മാസത്തിന് ശേഷം പരീക്ഷ എഴുതി. ഗണിത ശാസ്‌ത്രത്തില്‍ കൂടുതല്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ പരീക്ഷയില്‍ തോറ്റു. തുടര്‍വിദ്യാഭ്യാസത്തിന് ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും മരണവും കാരണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ജീവിതത്തിലെ അപചയങ്ങള്‍ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ പരിഹസിച്ചതിനാല്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്ത് പോയതായി പണ്‌ഢിതലോകം വിധി എഴുതിയ നിരീശ്വര വാദിയായ പ്രമുഖ ഉറുദു സാഹിത്യകാരന്‍ നിയാസ് ഫത്‌ഹ് പൂരിയുമായി അദ്ദേഹത്തന് ഒന്നര വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് മൗദൂദി സാഹിബിന് സാഹിത്യ പ്രചോദനം ഉണ്ടായത്. ഇദ്ദേഹവുമായുള്ള ആത്മ ബന്ധം തൂലികയെ ഉപജീവന മാര്‍ഗമായി സ്വീകരിക്കാന്‍ (കൂലി എഴുത്ത്) ഞാന്‍ തീരുമാനിച്ചു (ആത്മകഥ പേ 18)
സേവന പാതയില്‍ 1920 ല്‍ താജ് ഉറുദു വാരികയുടെയും മുസ്‌ലിം പത്രത്തിന്റെയും പത്രാധിപരായി സേവനമനുഷഠിച്ചു. 1925 ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ അല്‍ ജംഇയ്യയുടെ എഡിറ്ററായി. 1933 ല്‍ ഹൈദരാബാദില്‍ വെച്ച് തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക ഏറ്റെടുത്ത് നടത്തി. ഇതിലൂടെയാണദ്ദേഹം തന്റെ ദുശിച്ച ചിന്തകളും ആശയങ്ങളും പറത്ത് കൊണ്ടുവന്നത്. 1920 ല്‍ ഖിലാഫത്ത് പ്രക്ഷോഭത്തിലും തുടര്‍ന്ന് നിസഹകരണ പ്രസ്ഥാനങ്ങളിലും താത്‌പര്യപൂര്‍വ്വം സ്‌ഹകരിച്ച് സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
ജമാഅത്ത് രൂപീകരിക്കുന്നു. ലാഹോറലേക്ക് തിരിച്ച മൗദൂദി സാഹിബാ 1941 ആഗസ്റ്റ് 21 തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഓഫീസില്‍ വെച്ച് ജമാഅത്തേ ഇസ്‌ലാമിക്ക് രൂപംനല്‍കി. ശേഷം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പശ്ചാത്തലം വിവരിച്ച് മൗദൂദി ഇങ്ങനെ പ്രസംഗിച്ചു. ഒരു കാലത്ത് ഞാനും പാരമ്പര്യ വാദിയായിരുന്നു.ദേശീയ മതത്തിന്റെ അനുയായിയായി ബോധോദയം തെളിഞ്ഞപ്പോള്‍ ആ നിലക്കുള്ള മതാനുകമനം നിരര്‍ത്ഥകമാണെന്ന് എനിക്ക് ബോധ്യമായി. മരണം വരെ ലാഹോറില്‍ ജീവിതം ചിലവഴിച്ച അദ്ദേഹം 1979 സെപ്‌തമ്പര്‍ 22ന് അമേരിക്കയിലെ ആശുപത്രയില്‍ മരണപ്പെട്ടു. കമ്യൂണിസം, പാശ്ചാത്യവല്‍ക്കരണം, പലിശ, മദ്യപാനം, തുടങ്ങിയവയെ എതിര്‍ത്ത് എഴുതിയ ലേഖനങ്ങള്‍ അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കി. അറബിയിലോ ഇംഗ്ലീഷിലോ വേണ്ടത്ര പരിജ്ഞാനമില്ലാത്ത അദ്ദേഹത്തിന്റെ കൃതികളെല്ലാം മസ്‌ഊദ് ആലം നദ്‌വിയും ശിഷ്യരും ഉറുദുവില്‍ നിന്ന് അറബിയലേക്ക് വിവര്‍ത്തനം ചെയ്‌തതാണ്. ഡമസ്‌ക്കസില്‍ അവതരിപ്പിച്ച ഉറുദു പ്രബന്ധം ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി അബുല്‍ ഹസ്സന്‍ നദ്‌വി അറബിയിലേക്ക് മൊഴിമാറ്റം നടത്തി.
വിഷലിപ്‌ത രചനകള്‍തഫ്‌ഹീമാത്ത്, ഖുതുബാത്ത്,റസാഇല്‍ വ മസാഇല്‍, തഫ്‌ഹീമുല്‍ ഖുര്‍ആന്‍, ഖിലാഫത്ത് വ മുലൂക്കിയത്ത്, തന്‍ഫീഖാത് തുടങ്ങിയ മൗദൂദിയുടെ പിഴച ചിന്താഗതികളുടെ ബഹിര്‍സ്‌ഫുരികങ്ങളാണ്.
മൗദൂദിക്കെതിരെ അബുല്‍ അസന്‍ അലി നദ്‌വി. പ്രഥമഘട്ടങ്ങളില്‍ ജമാഅത്തിനെ കുറിച്ചറഞ്ഞ നദ്‌വി സാഹിബ് ലഖ്‌നൗവില്‍ വെച്ച് കലിമ പുതുക്കി നിയമപ്രകാരം അജമാഅത്ത് വെമ്പര്‍ഷിപ്പ് സ്വീകരിച്ചവരാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മജ്‌ലിസ് ലാഹോറില്‍ വിളിച്ച് കൂട്ടിയതിലും ഇദ്ദേഹം പങ്കെടുത്തു. ഈ ശൂറയില്‍ വെച്ച് മൗദൂദിയുടെ സാന്നിധ്യത്തില്‍ വെച്ച് തന്നെ ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ആസ്ഥാനം ലോഹോറില്‍ നിന്ന് മാറ്റാനും ഈ യോഗത്തില്‍ തീരുമാനമായി. ഇസ്‌ലാമിക അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഒരുമാതൃകാ ഗ്രാമമായിരുന്നു അന്ന് സംഘടനയുടെ ലക്ഷ്യം.
വിമര്‍ശനാത്മകമായി സൂചിപ്പിക്കുന്നു. ഇത്തരം ചിന്തകളുടെയും ആശയങ്ങളുടെയും തണലില്‍ വളര്‍ന്ന, ജമാഅത്ത് സാഹിത്യങ്ങള്‍ മാത്ര വായിക്കുന്ന, മറ്റൊരു പരിതസ്ഥിതിയമായി മാനസിക ബന്ധമില്ലാത്ത ഒരു നിഷ്‌കളങ്ക തലമുറയില്‍ പുതിയൊരു അന്തരീക്ഷം സംജാതമാകും. പ്രവാചക ശിക്ഷണത്തിലൂടെ,സ്വഹാബികളെ പിന്‍പറ്റുന്നതലൂടെ പരമ്പരാഗതമായി ലഭിച്ച, ഇന്നുവരെ നിലവിലുളള സാഹചര്യത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കും ആ അന്തരീക്ഷം. പ്രവാചകരും സ്വഹാബികളും താബിഉകളും സഞ്ചരിച്ച പാതയില്‍നിന്ന് തെറ്റി മറ്റൊരു പാതയിലൂടെയാവും ഇവരുടെ അധ്വാനവും ചിന്തയും. (അണിയറക്കു പന്നിലെ ജമാഅത്തെ ഇസ്ലാമി: അബ്‌ദുള്ള ഫൈസി വേളം.)
ഹുക്കൂമത്തെ ഇലാഹി (മതരാഷ്‌ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്‌ട്രനിര്‍മാണത്തെ ജമാഅത്തെ ഇസ്‌ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ് റപ്പോര്‍ട്ട് പുസ്‌തകം റുദാദേ ജമാഅത്തെ ഇസലമിയില്‍ പറയുന്നു. മതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നല്ല ഭരണമാണ്. ഈ ലക്ഷ്യത്തില്‍ അശ്രദ്ധ വരുത്തിയാല്‍ അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതില്‍ വീഴ്‌ച വരുത്തുന്നവന്‍ വന്‍കുറ്റം ചെയ്‌തവനാണ്. തൗഹീദ് അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാരം നിലനിര്‍ത്തുന്നത് കൊണ്ടോ ആ കുറ്റം മായ്‌ച്ചുകളയാന്‍ സാധ്യമല്ല.
ആരാധനയെ പട്ടാള ചിട്ടയാക്കുന്നു.ഈ ലക്ഷ്യത്തിന് (മതരാഷ്‌ട്രം സ്ഥാപിക്കാന്‍) വേണ്ടിയാണ് ഇസ്‌ലാമില്‍ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെട്ടത്. ഇവയെപറ്റി ഇബാദത്ത് എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്. ഇബാദത്ത് എന്നല്ല അടിസ്ഥാന ഇബാദത്തിന് വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന് വേണ്ടിയുള്ള നിര്‍ബന്ധ ട്രൈനിംഗ് കോഴ്‌സാണിത് (ഇസ്‌ലാമി ജബാദത്ത് പര്‍ തഹ്‌ഖി ഖി നസര്‍ പേ 12) ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തില്‍ എഴുതുന്നു. ചുരുക്കത്തില്‍ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയില്‍ വെച്ചും സംഘം ചേര്‍ന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ച് കൊണ്ട് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയുക എന്നതാണ്(ശയശറ പേ 199) മൗദൂദി എഴുതുന്നു. മനുഷ്യാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തില്‍ പ്രവേശിക്കലാണ് പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി ശരീരം അര്‍പ്പിക്കലും അത്യദ്ധ്വാനവുമാണ് ജിഹാദ്. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് (ഖുതുബാത്ത് പേ 227)
ദൈവരാജ്യം കൂടാതെ ദീന്‍ സമ്പൂര്‍ണമാവില്ല.(!) ഇസ്‌ലാമിക ഭരണം അഥവാ ഹുക്കൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല. (ഹുക്കൂമത്തെ ഇലാഹിയ്യയും ഇസ്‌ലാമും. പ്രബോധനം 1955 ജൂലായ് പു 8, ലക്കം11. പേ 266)
ദൈവരാജ്യം ഉട്ടോപ്യന്‍ രാജ്യമായി.നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത് ഒരു ചാണ്‍ സ്ഥലത്ത്‌പോലും ഇന്നു ഫലത്തില്‍ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്.(പ്രബോധനം പു 7, ലക്കം 6) ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകാ യോഗ്യമായ ഇസ്‌ലാമിക ഭരണം ഇന്നു ലോകത്തെവിടെയുമില്ല. (പ്രബോധനം പ്രതിപക്ഷ പത്രം. പു 4, ലക്കം 8, 1952 ജനു 1, പേ 163)
ലക്ഷ്യം മാറ്റുന്നു. ഹുകൂമത്തെ ഇലാഹി(ദൈവീക ഭരണം) ആയിരുന്നു തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ജലഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ വിമര്‍ശനം ഏറ്റുമാങ്ങിയ ശേഷം 1956 ലാണ് ലക്ഷ്യം ഇഖാമത്തുദ്ദീന്‍ (മതസംസ്ഥാപനം) എന്നാക്കി മാറ്റുന്നത്.
ദീന്‍, ഇബാദത്ത് മൗദൂദിയുടെ വീക്ഷണത്തില്‍ദൈവ രാജ്യത്തിനൊപ്പിച്ച് മൗദൂദി ദീനിലും മറിമായം നടത്തി. ഭരണം,സ്റ്റേറ്റ് എന്നൊക്കെയാണ് മൗദൂദിയുടെ ഭാഷയില്‍ ദീന്‍. അദ്ദേഹം എഴുതുന്നു. ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത് എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയപ്പെടുന്നതെന്നുമുള്ള വസ്‌തുത വ്യക്തമായത്തീരുന്നതാണ്.(ഖുത്‌ബാത്ത് പേ:378)
മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയാജണ്ടകള്‍ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കലും വോട്ടവകാശം വിനിയോഗിക്കലും സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കലും ജമാഅത്തെ ഇസ്‌ലാമിക്ക് വിലക്കപ്പെട്ട കനികളായിരുന്നു. മാത്രമല്ല, ഭരണത്തിന് കീഴ്‌പ്പെടലും തൗഹീദിന് കടകവിരുദ്ധവുമായിരുന്നു. അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്‌ലാമിക ഭരണ വ്യവസ്ഥക്ക് കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ് സ്ഥാപിക്കാനാണെങ്കില്‍ അത് നമ്മുടെ തൗഹീദ് ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും (ചോദ്യേത്തരങ്ങള്‍ പേ 357) ജമാഅത്തെ ഇസ്‌ലാമി കേരളഘടകത്തിന്റെ മുഖപത്രം പ്രബോധനം പറയുന്നു. അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി വിശ്വാസിക്കുന്നു.(പ്രബോധനം.1970. ജൂലൈ) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട് രേഖപ്പെടുത്താന്‍ തന്നയുമോ നിവൃത്തിയില്ല. (പ്രബോധനം.1957 നവ.10) ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംബവവുമില്ല. അതിന്ന് അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്.(ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത് എന്തെല്ല. പേ. 24) നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരെഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ട് നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത് അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയോ അരുത്. യഥാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത് (പ്രബോധനം 1956 പു 4. ലെക്കം 2 ജൂലൈ, പേ 35 മുസ്ലിംങ്ങളും വരാനിരിക്കുന്ന പോതുതെരെഞ്ഞെടുപ്പും: ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബൂ ലൈസ് സാഹിബ്) തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദീനിയായും ദുന്‍യവിയായും മുസ്ലിംകള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം( ശയശറ പേ:35)
തൗഹീദിന് എതിരാകുന്നു.ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് റസുലുല്ല എന്ന് അടിസ്ഥാന വാക്യത്തില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന് സ്വാതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനേയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട് അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമ നിര്‍മാണ സഭയില്‍ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സാഹായിക്കുകയോ ചെയ്യാന്‍ ഒരു മുസ്‌ലിമിന് നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കാതെ വോട്ട് ഉപയോഗിക്കലും തെറ്റാണ്.( ശയശറ പേ.61,62)
തെരെഞ്ഞെടുപ്പ് ജമാഅത്തിന്റെ അജണ്ടയല്ല.(?)ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബൂലൈസ് നദ്‌വി 1952 ല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്‌തു. ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റെ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല. (പ്രബോധനം പ്രതിപക്ഷം പു.4 ലക്കം8. പേ.163) പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ച് കൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട് സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന് തികച്ചും കടകവിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്.( പ്രബോധനം 1952 ഫെബ്രുവരി.) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട് രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന് നിവൃത്തിയില്ല. (പ്രബോധനം1954 നവംമ്പര്‍ 15) 1977വരെ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ജമാഅത്തെ നിരോധിക്കപ്പെട്ടു.രണ്ട് തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി.(1) അടിയന്തിരാവസ്ഥകാലത്ത്(1975). (2) ബാബരി മസ്‌ജിദ് തകര്‍ത്തപ്പോള്‍(1992).
സര്‍ക്കാര്‍ ജോലി നിഷിദ്ധംജമഅത്തെ ഇസ്‌ലാമി ഭരണഘടന പറയുന്നു. ദൈവമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കൂഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമ നിര്‍മ്മാണ സഭയിലെ അംഗമോ അതിന്റെ കോടതിയിന്‍ കീഴില്‍ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെടുന്നവനോ ആണെങ്കില്‍ ആസ്ഥാനം കയ്യൊഴിക്കുക. (ഭരണഘടണ ഖണ്ഡിക8,-ഇപ്പോഴും നിലവിലുണ്ട്.) ഇസ്‌ലാമികേതര ഭരണക്കൂടത്തില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുതിനെ പറ്റി മൗദൂദി സാഹിബ് എഴുതുന്നു. ഇസ്‌ലാമികേതര വ്യവസ്ഥിതി നിലവില്‍ വരുന്നതിന്റെ ഉദ്ദേശ്യം ഇസ്‌ലാമിന് പകരം ഇസ്‌ലാം അല്ലാത്തതിനെയും, അനുസരണത്തിന് പകരം അനുസരണക്കേടിനേയും ദൈവപ്രാതിനിധ്യത്തിന് പകരം ദൈവധിക്കാരത്തെയും മനുഷ്യജീവതത്തില്‍ ഊട്ടിയുറപ്പിക്കുകയാണ്. അതിന്റെ എല്ലാ പദ്ധതികളും സ്ഥലകാല വ്യത്യാസമന്യേ ഇതളൊടിഞ്ഞു കിടക്കുന്നു. ഇതെല്ലാം ഹറാമാണെന്ന് മാത്രമല്ല, സകല ഹറാമുകളേക്കാളും വലിയ ഹറാമാണ്. (റസഇല്‍ വ മസാഇല്‍ ഭാഗം.1 പേ.353) താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെട്ടതാണ്. ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍ അദൈവിക കോടതികള്‍ നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ. (ഇസ്‌ലാമിലെ ഇബാദത്ത്. ടി. മുഹമ്മദ് സാഹിബ്. പേ 67. 1979) ദീന്‍ എന്നതിന്റെ അര്‍ത്ഥം സ്റ്റേറ്റാണെന്ന് സമര്‍ത്ഥിച്ച ശേഷം മൗദൂദി എഴുതുന്നു. എന്നാല്‍ മുസ്‌ലിംകളെന്നു വാദിച്ച് കൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക. ഇസ്‌ലാമല്ലാതെ വല്ല ദീനുകളെയും (ഉദാഹരണം: ജനാധിപത്യ ദീന്‍) നടപ്പാല്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാന്‍ എന്തുപറയട്ടെ.(ഖുതുബാത്ത് പേ. 405) അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ത്ഥിത്വവും ഒരു അനിങഉഉചാമിക ഗവണ്‍മെന്റെ് ഉദ്യോഗത്തിന് വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നതാണ്.(പ്രബോധനം 1951 ആഗസ്റ്റ് 1, പു 4 ലക്കം3)
കമ്മ്യൂണിസം അന്യം മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തില്‍ നിന്ന് തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അവാന്തരവിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.(ഇബാദത്ത് ഒരു സമഗ്രപഠനം. പേ335, പുതിയ പതിപ്പ്)
ഗവണ്‍മെന്റെ ഉദ്യോഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. മൗദൂദിപ്രസംഗക്കുന്നു: ഇസ്‌ലാമികമായ സാമൂഹിക ഘടനയില്‍ ഒരു പ്രവാസിയാകുന്നതാണ് അല്ലാത്ത ഒരു സ്ഥലത്ത് പ്രധാനമന്ത്രിയകുന്നതിനേക്കാള്‍ ഞാന്‍ ഇഷ്‌ടപ്പടുന്നത്. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ് 2010 ജൂണ്‍ 13)
നയം മാറ്റവും കരണം മറിച്ചലും1941 മുതല്‍ 1956 വരെ ലക്ഷ്യമായി അംഗീകരിച്ച ഹുകൂമത്തെ ഇലാഹി ഇഖാമത്തുദ്ദീനാക്കി മാറ്റുന്നു. 1975 ഇന്ത്യന്‍ അടിയന്തരാവസ്ഥകാലത്ത് നിരോധിക്കപ്പട്ടതിനെ തുടര്‍ന്ന് ഒട്ടനവധി മാറ്റിത്തിരുത്തലുകള്‍ ലക്ഷ്യത്തിലും നയത്തിലും ജമാഅത്തെ ഇസാലാമി വരുത്താന്‍ നിര്‍ബന്ധിതരായി. ഹറാമും ശിര്‍ക്കുമായരുന്ന പലതു 1977ന് ശേഷം ജമാഅത്തിന് അനുവദനീയമായി. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയതു. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് വ്യക്തികളുടെ മൂല്യംനോക്കി രാഷ്‌ട്രിയം നോക്കാതെ വോട്ട് ചെയ്യാന്‍ തീരുമാനമുണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ തീരുമാനം (കമ്മ്യൂണിസത്തിന്) കൈകൊണ്ടു. ആദ്യകാലത്ത് സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ ആഹ്വാനവും പിന്നീട് സര്‍ക്കാര്‍ ജോലിസ്വീകരിക്കാമെന്നുള്ള നിലപാടിലേക്ക് മാറി. ജമാഅത്തെ ഇസ് ലാമി കേരളഘടകം അമീറായിരുന്ന സിദ്ദീഖ് ഹസന്‍ ഒരു ഗവണ്‍മെന്റ് കോളേജ് പ്രോഫസറായിരുന്നു.
മൗദൂദിയെ തള്ളുന്നു.മൗദൂദിയുടെ എല്ലാ ആശയങ്ങളും വീക്ഷണങ്ങളും ജമാഅത്ത് ഒരിക്കലും അതിന്റെ ആശയങ്ങളും ആദര്‍ശവുമായി സ്വീകരച്ചിട്ടില്ല. (ടി. ആരിഫലി മാതൃഭൂമി ആഴ്‌ചപ്പതിപ്പ് . 2010ജൂണ്‍ 13 പേ 18)
ആദര്‍ശത്തിലെ വികലതകള്‍തവസ്സുല്‍ , ഇസ്‌തിഗാസ , അമ്പിയാ- ഔലിയാക്കന്മാരുടെ മാഹത്മ്യം എന്നിവ നിഷേധിക്കുന്നു. അല്ലാഹുവോടല്ലാതെ , മറ്റാരോടും പ്രാര്‍ത്ഥിക്കാതിരിക്കുക ,മറ്റാരോടും ആഭയം തേടാതിരക്കുക മറ്റാരേയം സഹായത്തിന് വളിക്കാതിരിക്കുക. ശുപാര്‍ശ മുഖേന ദൈവവിധിയെ മാറ്റന്‍ കഴിയുന്ന വിധം ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക, കാരണം സകലരും മലക്കുകളോ അമ്പിയാ-ഔലിയാഓ ആരു തന്നെയായാലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു. (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഭരണഘടന ഖണ്ഡിക 3 വിശദീകരണം 4)
നമസ്‌ക്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന
ചുരുക്കത്തില്‍ നമസ്‌കാരനന്തര കൂട്ടപ്രര്‍ത്ഥന ഹറാമല്ല , സുന്നതുമല്ല ഒരനാവശ്യകാര്യമാണ്.(പ്രബോധനം വാരിക പ്രശ്‌നവും വീക്ഷണവും വാള്യം 46 ലക്കം 45) കൂട്ടുപ്രര്‍ത്ഥന അനഭിലഷണീയമാണെന്നും സുന്നത്താണെന്നും തികച്ചു ഹറാമാണെന്നും അഭിപ്രായമുണ്ട്. ഇതില്‍ അനഭിലഷണീയം എന്ന അഭിപ്രയമാണ് ഈ ലേഖകന് സ്വീകര്യമായി തോന്നുന്നത്. അനഭിലഷണീയമായകാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് വശേഷിച്ചു പറയേണ്ടതില്ലല്ലോ. താന്‍ നന്നല്ല എന്ന് വിശ്വസിക്കുന്ന ഒരു കാര്യം വര്‍ജിക്കുന്നതില്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല. (പ്രബോധനം വാള്യം 47 ലക്കം 25 പ്രശ്‌നവും വീക്ഷണവും പേ 30)
ഖുനൂത്ത്‌ഖുനൂത്ത് ഓതുന്നത് ശിക്ഷര്‍ഹമോ നമസ്‌ക്കാരം അസാധുവാക്കുന്നതോ ആയകാര്യമൊന്നുമല്ല. പ്രവാചക ചര്യയായി സ്ഥിരപ്പെട്ടതിനെ അനുധാവനം ചെയ്യന്നതാണ് കൂടുതല്‍ ഉത്തമമെന്ന് മാത്രം (പ്രബോധനം മാസിക പുസ്‌തകം 42 ലക്കം 6) ചുരുക്കത്തില്‍ വിത്‌റിലെ ഖുനൂത്തിനു പ്രാമാണികമായ അടിസ്ഥാനമില്ല( പ്രബോധനം വാരിക വാള്യം 49, ലക്കം 41 .വിത്‌റ് നമസ്‌ക്കാരവും ഖുനൂത്തും പേ29)
തറാവീഹ് നമസ്‌ക്കാരം ആഇശ (റ) യില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) റമളാനിലോ അല്ലാത്ത പ്പോഴോ പതിനൊന്ന് റക്‌അത്തിനെക്കാല്‍ ആധികരിപ്പിക്കറുണ്ടായിരുന്നില്ല ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നബിചര്യയനുസരിച്ച് റമളാനിലെ ഖിയമുല്ലൈല്‍ (തറാവീഹ് എട്ടും മൂന്നും അല്ലെങ്കില്‍ പത്തും ഒന്നും ആണ്). റക്‌അത്തുകളുടെ കാര്യത്തില്‍ ഏറ്റവും സ്ഥിരപ്പെട്ടനിവേദനം ഇതാണ് ആ നിലക്ക് എട്ടുകാരുടെ നിലപാടാണ് ഏറ്റവും ശരിയായിട്ടുള്ളത് (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും. വാള്യം 49ലക്കം 41)
മൗദൂദി ഇതിന് എതിരാവുന്നു.മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന് തോന്നിയ ചില കാര്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാറ്റിലും ഹനഫിമദ്‌ഹബ് പിന്‍പറ്റിയആളായിരുന്നു.അത് കൊണ്ട് തറാവീഹ് നമസ്‌ക്കാരം ഇരുപത്തിമൂന്ന് റക്‌അത്ത് നര്‍വ്വഹിച്ചു. ജുമൂഅ ഖുത്‌ബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഹനഫീ മദ്‌ഹബുകാരായ ജമാഅത്തെ ഇസലാമിക്കരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫീ സംബ്രദായങ്ങളാരിക്കും നിലനില്‍ക്കുക (പ്രബോധനം വാരിക, ചോദ്യോത്തരം വാള്യം 53, ലക്കം47 പേ: 15)
തല്‍ഖീന്‍മരിച്ച് മറമാടിയ ശേഷം മയ്യിത്തിനു വിശ്വാസ കാര്യങ്ങള്‍ പറഞ്ഞു പഠപ്പിക്കുകയാണ് ഇന്നത്തെ കല്‍ഖീന്‍ക്കാര്‍ ചെയ്യുന്നത്. അത് ജീവിതകാലത്താണെങ്കില്‍ നന്നായിരുന്നു. മരിച്ചശേഷം ഈ ഏര്‍പ്പാടിന് ഇസ്‌ലാമില്‍ ഒടിസ്ഥാനവുമില്ല.
ജുമുഅയുടെ രണ്ടാംബാങ്ക്‌നബി(സ) മിമ്പറില്‍ കയറിയ ശേഷമായിരുന്നു ജുമുഅക്കു ബാങ്ക് വിളിച്ചിരുന്നത്. ഇന്നുള്ള പോലെ മുന്‍കൂട്ടി ജനങ്ങളെ ഉണര്‍ത്താന്‍ വേണ്ടിയുള്ള ബാങ്കൊന്നും അന്നുണ്ടായിരുന്നില്ല. അതു ജനങ്ങള്‍ അധികമാവുകയും പല ഏര്‍പ്പാടുകളിലും കഴിയുന്നവര്‍ സമയമറിയാതെ അശ്രദ്ധയില്‍ പെട്ടുപോകുമെന്നു ഭയപ്പെടുകയും ചെയ്‌തപ്പോള്‍ ഉസ്‌മാന്‍ (റ) ഏര്‍പ്പെടുത്തിയ കേവലം ഒരറിയിപ്പാണെന്ന വസ്‌തുത പ്രസിദ്ധമാണ് .അതിനാല്‍ അത് പള്ളിയില്‍ നിന്നല്ല അങ്ങാടിയിലുള്ള ഒരു ഉയര്‍ന്ന സ്ഥാലത്ത് നിന്നാണ് നിര്‍വ്വഹിച്ചിരുന്നത്. കാലക്രമത്തില്‍ അതും പള്ളിയില്‍ തന്നെ കയറിക്കൂടുകയും വിവരമില്ലാത്തവര്‍ അതും ഇസ്‌ലാമിക ഒരു പ്രധാന സുന്നത്താണെന്ന് ധരിച്ചുതുടങ്ങുകയും ചെയ്‌തു. (പ്രബോധനം മാസിക പു 34, ലക്കം7, പേ 31, പ്രശ്‌നവും വീക്ഷണവും)
ജമാഅത്തില്‍ പ്രവേശിക്കാന്‍ ശഹാദത്ത് പുതുക്കണം!ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ അംഗത്വമെടുക്കാന്‍ വിവരിക്കുന്ന തിബന്ധനകളില്‍ പ്രഥമമായി ഭരണഘടന അനുശ്വാസിക്കുന്നത് കാണുക: ലാ ഇലാഹ ഇല്ലള്ള എന്ന ആദര്‍ശം അതിന്റെ വിശദീകരണ സഹിതം (ഖണ്ഡിക 3ല്‍ പറഞ്ഞത്) ഗ്രഹിച്ചശേഷം അതുതന്നെയാണ് തന്റെ ആദര്‍ശമെന്ന് സാക്ഷ്യം വഹിക്കുക(ഖണ്ഡിക 6ല്‍ 1)
ജനാധിപത്യം, മതേതരത്വം, ദേശീയത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായവ ഇസ്‌ലാമിക വിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും ജമാഅത്തെ ഇസ്‌ലാമി ഫത്‌വയിറക്കി.
സ്‌ത്രീ രംഗപ്രവേശനത്തെ മൗദൂദി ശക്തമായി എതിര്‍ക്കുന്നു. തന്റെ പര്‍ദ്ദ എന്ന പുസ്‌തകത്തിലൂടെ അവളുടെ അവകാശത്തെയും അവുളുടെ രംഗപ്രവേശനത്തെയും ശരിയായരീതിയില്‍ വിലയിരുത്തുന്നുണ്ട്. പക്ഷേ ഈ പുസ്‌തകത്തെ ഇതുവരെ പുറത്തിറക്കാന്‍ ഐ.പി.എച്ച് തയ്യാറായിട്ടില്ല. ജമാഅത്തുകാരന്റെ ആശയ പാപ്പരത്വം വിളിച്ചോതുന്ന ലേഖനം അവര്‍ തന്നെ എങ്ങനെ പുറത്തിറക്കും…. പിന്നെ എന്ത് ജമാഅത്തെ ഇസ്ലാമി…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ