2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

`ധാർമികത `യുടെ പുതിയ മാനങ്ങൾ

ഈ  അടുത്ത കാലത്തായി കേരള രാഷ്ട്രീയത്തിൽ  ഏറ്റവും കൂടുതൽ  ഉപയോഗിച്ച  വാചകം ഒരു പക്ഷെ  " ധാർമികതയുണ്ടങ്കിൽ  മുഖ്യമന്ത്രി രാജിവെയ്ക്കുക  " എന്നതായിരിക്കും . പക്ഷെ അങ്ങനെ ഒരു സാധനം കണ്ടിട്ടുപോലും ഇല്ല  എന്നരീതിയിൽ ആണ്  നമ്മുടെ മുഖ്യന്റെ  പ്രവര്ത്തനം .
നൂല് പൊട്ടിയ  മുത്ത്‌ മലയിൽ നിന്ന് മുത്തുകൾ കൊഴിയുന്നത് പോലെ ആണ്  നമ്മുടെ  മുഖ്യന് എതിരായി  വാർത്തകൾ വന്നു കൊണ്ടിരിക്കുന്നത് .

സോളാർ തട്ടിപ്പുമായി  ബന്ധപെട്ടാണ് ആദ്യം മുഖ്യ മന്ത്രിക്കെതിരായി  വാര്ത്ത വരുന്നത് . ജനോപകാര പ്രവർത്തനങ്ങൾക്ക് മാതൃകയാകേണ്ട മുഖ്യ മന്ത്രിയുടെ  ഓഫീസ് കേന്ദ്രീകരിച്ചാണ് വാൻ തട്ടിപ്പിന് കളമൊരുങ്ങിയത്‌ . അതിൽ മുഖ്യ മന്ത്രിയുടെ പേർസണൽ  സ്റ്റാഫിൽ  പെട്ട ആളുകളുടെ പങ്കു വളരെ വ്യക്തമായി പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടെണ്ടിയും വന്നു . പക്ഷെ സ്റ്റാഫുമായി മാത്രമായിരുന്നില്ല , സോളാർ കേസിലെ  മുഖ്യ പ്രതികളിൽ ഒരാളായ  സരിത നായർക്ക്  ബന്ധ മുണ്ടയിരുന്നത്  , ശരി ഉമ്മൻ ചാണ്ടിയുമായും  അത് പോലെ തന്നെ ആ മന്ത്രി സഭയിലെ പല മന്ത്രിമാരുമായും ഉണ്ടായിരുന്നു എന്നത് പകല പോലെ വ്യക്തമായിട്ടും  ആ കേസിന്റെ ഇന്നത്തെ ഗതി എന്താണെന്നു എല്ലാവര്ക്കും അറിയാം  ."ധാർമികത  ഉണ്ടങ്കിൽ മുഖ്യ മന്ത്രി രാജി വെക്കുക " എന്ന പ്രസ്താവനയിൽ ഒതുങ്ങി പോയി പ്രതി പക്ഷം . സക്രറെരിയീറ്റ്  വളയൽ സമരം  ഒരു പാട് ജനങ്ങളെ ആകര്ഷിച്ചു എങ്കിലും എന്ത് കൊണ്ടോ സമരം പിൻവലിക്കേണ്ടി വന്നു !!!  പക്ഷെ  ശക്തമായ  ഒരു പ്രതി പക്ഷത്തിന്റെ കുറവ് ഒന്ന് കൊണ്ട് മാത്രമാണ് ഉമ്മൻ ചാണ്ടി അതിനെ  അതിജീവിച്ചത് .

ലാവ്‌ലിൻ  കേസിൽ  സ : പിണറായി വിജയിനെതിരെ  ആരോപണം  വന്നപ്പോൾ ധര്മികത്യുടെ പേരിൽ  പാര്ടി സക്രട്ടറി  സ്ഥാനം രാജിവെയ്ക്കണം എന്ന്  മുറവിളി കൂട്ടിയ ഉമ്മൻ ചാണ്ടിക്ക്  സ്വന്തം കാര്യം വന്നപ്പോൾ ധാരമികത  എന്നത് ഇത്വര ജനിച്ചിട്ട്‌ കണ്ടിട്ട് പോലും ഇല്ല എന്നാ ഭാവത്തിലായിരുന്നു കുഞ്ഞൂഞ്ഞു  .അടുത്തതായി  വന്നത് പഴയ പാമോയിൽ കേസ് ആയിരുന്നു , അതിലും ഉമ്മൻ ചാണ്ടിയുടെ  പങ്കു അനിഷേധ്യമാണ് എന്ന വസ്തുത നില നില്ക്കെ  , ഉമ്മൻ ചാണ്ടിയുടെ രാജിക്ക് മുറവിളി  കൂട്ടിയ ആളുകള്ൾക്ക് മുന്നില് കാണ്ടാമൃഗത്തെ ( ക്ഷമിക്കുക കണ്ടാമൃഗമേ ) പോലും വെല്ലുന്ന തൊലി കട്ടിയോടെ ആാനു ഉമ്മൻ ചാണ്ടി അത്തിനെ നേരിട്ടത് .

ഒരു പക്ഷെ കേരള ഹൈ കോടതിയുടെയും , സുപ്രിം കോടതിയുടെയും  വിമർശനം ഏറ്റവും കൂടുതൽ കേട്ട മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആയിരിക്കും .പ്ലസ് ടു  അനുവദിച്ചതിൽ ക്രമക്കേട് ഉണ്ട് എന്ന് കണ്ടത്തിയാണ് ഏറ്റവും ഒടുവിൽ കേരള ഹൈ  കോടതിയിൽ നിന്ന്  ഉമ്മൻ ചാണ്ടിക്ക് വിമർശനം കേള്ക്കേണ്ടി വന്നു എന്ന് മാത്രമല്ല  സര്ക്കാരിന്റെ തീരുമാനത്തെ സ്റ്റേ ചെയ്യുകയും ചെയ്തു  .  എത്ര കേട്ടാലും  ശരി  എന്ത് അപമാനം സഹിച്ചും മുഖ്യ മന്ത്രി സ്ഥാനത്ത് തുടരും എന്ന്  ഒടുവിൽ  ചാണ്ടിക്ക് പറയേണ്ടി വന്നു . പണ്ട്  കെ കരുണാകരനെ  ചാര കേസിൽ പെടുത്തി  ധര്മികതയുടെ പേരില് രാജി വെപ്പിക്കാൻ ഉമ്മൻ ചാണ്ടി കളിച്ച കളി  നാം ആരും മറന്നിട്ടില്ല  .അത് പോലെ തന്നെ യാണ്  ഒരു പ്രസ്താവനയുടെ പേരിൽ  ശ്രിമാൻ  ആന്റണിയെയും  രയ്ക്കി രാമാനം  ഡൽഹിയിലേക്കു കെട്ടു കെട്ടിച്ചതും  ഈ കുഞ്ഞൂഞ്ഞു ആയിരുന്നു . അത് പക്ഷെ ആന്റണിയുടെ നല്ല കാലത്തിനുള്ള ഒരു തുടക്കം ആയിരുന്നു  . എന്നാൽ താൻ രാജിവെച്ചാൽ  തന്റെ രാഷ്ട്രീയ ഭാവി അതോടെ തീരും എന്ന ഭോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്  ഉമ്മൻ ചാണ്ടി കാനഡ മൃഗത്തെ പോലും നാണിപ്പിക്കുന്ന  തൊലി കട്ടി ആണ് തനിക്കു എന്ന് നമുക്ക് കാണിച്ചു തരുന്നു  .

ഒടുവിൽ ഇപ്പോൾ ഇതാ  റ്റൈട്ടാനിയും അഴിമതി കേസിൽ ഉമ്മൻ ചാണ്ടിയെ മുഖ്യ പ്രതിയാക്കി അന്വേഷണം നടത്താൻ  കേരള ഹൈ  കോടതി ഉത്തരവിറക്കിയിരിക്കുന്നു , അതോടപ്പം  സുപ്രിം കോടതിയും  പഴയ പാമോയിൽ കേസ് പിന്വലിച്ചതിനെതിരെ  സ : വി എസ്  സമര്പ്പിച്ച ഹരജിയിൽ ഉമ്മൻ ചാണ്ടിയെ വീണ്ടും പ്രതി പട്ടികയിൽ നിർത്തിയിരിക്കുന്നു .

വാൽകഷ്ണം :

നിങ്ങൾ ആരും തന്നെ എന്ത് പറഞ്ഞിട്ടുo  ഒരു കാര്യവുമില്ല  , അഞ്ചു വര്ഷം കഴിയാതെ ഞാൻ മുഖ്യ മന്ത്രി  കസേര താഴെ വയ്ക്കൂല .





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ