2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

വേട്ടയാടിക്കൊന്നു; ഒരു ഗുരുവിനെക്കൂടി



ഓരോ ആത്മഹത്യയും സ്റ്റേറ്റ് നടത്തുന്ന കൊലപാതകമാണെന്ന വാചകത്തിന്റെ ആഴവും അര്ഥവ്യാപ്തിയും വ്യക്തമാക്കുന്നതാണ് മലപ്പുറം ജില്ലയിലെ മൂന്നിയൂര്ഹയര്സെക്കന്ഡറി സ്കൂളില്നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകന്കെ കെ അനീഷിന്റെ മരണം. ഒരു മനുഷ്യന്, അതിലുപരി ഒരധ്യാപകന്സമൂഹത്തിന് അര്പ്പിക്കേണ്ട സംഭാവനകള്ഏറ്റവും ജ്വലിച്ചുനില്ക്കേണ്ട മുപ്പതുകളുടെ മധ്യത്തിലാണ് സാമൂഹ്യശാസ്ത്ര അധ്യാപകന്റെ ദാരുണ മരണം.

മരണം ഒരിക്കലും ഒരു ആത്മഹത്യയായി തള്ളിക്കളയേണ്ട ഒന്നല്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്തിമിര്ത്താടുന്ന അരാജകത്വത്തിന്റെയും മാടമ്പിവാഴ്ചയുടെയും ധനാര്ത്തിയുടെയും നിദര്ശനമാണ് സംഭവം. വിദ്യാര്ഥിനിയായ ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ മാത്രം ദുഃഖമായല്ല ദാരുണഹത്യയെ സമീപിക്കേണ്ടത്. പൊതുവിദ്യാഭ്യാസമേഖലയെ ആര്ത്തിയും ദുരയും മൂത്ത കച്ചവടക്കാര്ക്ക് തീറെഴുതിക്കൊടുത്ത ഉമ്മന്ചാണ്ടി സര്ക്കാരിനെതിരെ മനുഷ്യത്വത്തെയും സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും വിലമതിക്കുന്ന ഓരോ മനുഷ്യനും ഓരോ തീപ്പന്തമായി ജ്വലിക്കണമെന്നാണ് മലമ്പുഴയിലെ ലോഡ്ജില്വീണ ചോരത്തുള്ളികള്നമ്മോട് പറയുന്നത്.

ലീഗിലെയും കോണ്ഗ്രസിലെയും വിദ്യാഭ്യാസക്കച്ചവടക്കാര്ക്ക് മുമ്പില്നട്ടെല്ല് ഏതുവിധവും വളയ്ക്കാന്വെമ്പല്കാട്ടുന്ന വിദ്യാഭ്യാസമന്ത്രിയുടെ ബന്ധുകൂടിയാണ് സ്കൂള്മാനേജരുടെ ചുമതലയുള്ള വി പി സെയ്തലവി (മാനേജര്ഇയാളുടെ ഉമ്മയാണ്). ലീഗ് നേതാവും മൂന്നിയൂര്പഞ്ചായത്ത് പ്രസിഡന്റുമായ ഇയാള് മരണത്തില്സഹതപിച്ചില്ലെന്നതു പോകട്ടെ, മൃതദേഹം സ്കൂളില്പൊതുദര്ശനത്തിന് വയ്ക്കുന്നതിനെപ്പോലും വിലക്കി. ജീവിക്കുന്ന മനുഷ്യരോട് മാന്യത കാട്ടാത്ത മനുഷ്യര്മൃതദേഹത്തെ ബഹുമാനിക്കുമെന്നു കരുതുന്നതുതന്നെ വലിയ അതിക്രമം. സമര്ഥനായ അധ്യാപകനും പൊതുപ്രവര്ത്തകനുമായ അനീഷിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്കേരളം എക്കാലവും ഉയര്ത്തിപ്പിടിച്ച പൊതുവിദ്യാഭ്യാസത്തിന്റെ മികവിനുമേല്കളങ്കംചാര്ത്തുന്നു എന്ന കാര്യത്തില്തര്ക്കമില്ല. മാനേജ്മെന്റ്- ലീഗ്- ഉദ്യോഗസ്ഥ അച്ചുതണ്ട് അധ്യാപകനെ വേട്ടയാടി കൊല്ലുകയായിരുന്നു എന്നതാണ് വാസ്തവം.

തങ്ങളുടെ വരുതിക്ക് നില്ക്കാത്തവരെ മാനസികമായി പീഡിപ്പിക്കുന്നതില്മാനേജരും ഇയാളുടെ സില്ബന്ധികളായ അധ്യാപകരും ജീവനക്കാരും ആനന്ദം കണ്ടെത്തിയിരുന്നു. അധ്യാപകന്റെ ഭാര്യയുടെ വെളിപ്പെടുത്തലില്ഇത് വ്യക്തം. വെളിപ്പെടുത്തല്ആധാരമാക്കി ആത്മഹത്യാപ്രേരണയ്ക്ക്കുറ്റം ചുമത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പങ്കാളിത്ത പെന്ഷന്നടപ്പാക്കുന്നതിനെതിരെ 2013ല്അധ്യാപകരും ജീവനക്കാരും നടത്തിയ സമരത്തിന് സഹാധ്യാപകരെ അണിനിരത്തിയതാണ് കെഎസ്ടിഎ പ്രവര്ത്തകനായ അനീഷിനെ മാനേജ്മെന്റിന്റെ ശത്രുവാക്കിയത്. അതിനുശേഷം കള്ളക്കേസ് ചുമത്തുകയും അതിന്റെ പേരില്പീഡിപ്പിക്കുകയുമായിരുന്നു.

രാഷ്ട്രീയതലത്തിലും സംഘടനാതലത്തിലും നടന്ന മധ്യസ്ഥശ്രമങ്ങളെയെല്ലാം സ്കൂള്അധികൃതര്പുച്ഛിച്ചുതള്ളി. താമസസ്ഥലത്തു നിന്നുപോലും പുറത്താക്കി. മാനേജ്മെന്റുകള്വച്ചുനീട്ടുന്ന പിച്ചക്കാശിനു കാത്തുനില്ക്കേണ്ടിവരുന്ന അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ അധ്യാപകരുടെ ദുരിതങ്ങള്വരച്ചുകാട്ടുന്ന കാരൂരിന്റെ കഥയെക്കുറിച്ച് കേട്ടവരാകും അധ്യാപകരില്പലരും. ഇത്തരം ദുരവസ്ഥയില്നിന്ന് അധ്യാപകര്മോചിതരാകുന്നത് ദീര്ഘവും യാതനാപൂര്ണവുമായ സമരങ്ങളിലൂടെയാണ്.

വേതനത്തിനായി സ്കൂള്മാനേജര്മാര്ക്കു മുന്നില്ഓച്ഛാനിച്ചുനിന്ന അധ്യാപകര്ക്ക് നട്ടെല്ലുയര്ത്തി നില്ക്കാന്സഹായിച്ചത് 1957ലെ എം എസ് മന്ത്രിസഭ നടത്തിയ ഐതിഹാസികവും വിപ്ലവകരവുമായ ഇടപെടലുകളാണെന്ന് ചരിത്രബോധമുള്ള എല്ലാവര്ക്കുമറിയാം. കൂട്ടായി വിലപേശാനും ചൂഷണങ്ങള്ക്കെതിരെ സംഘടിച്ച് സമരം നടത്താനും കഴിവുള്ളവരായി അധ്യാപകര്മാറിയതിനെ കേരളീയസമൂഹം ആര്ജിച്ച രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങളുമായി കൂട്ടിവായിക്കേണ്ടതുണ്ട്. അതിന് കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളുമായി നാഭീനാള ബന്ധവുമുണ്ട്. വിദ്യാഭ്യാസരംഗത്ത് ഇടതുപക്ഷ സര്ക്കാര്നടത്തിയ പുരോഗമനപരമായ ഇടപെടലുകള്നിര്വീര്യമാക്കാന്എക്കാലവും വലതുപക്ഷ സര്ക്കാരുകള്ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്പലയാവര്ത്തി കോടതിയുടെ വിമര്ശത്തിനു പാത്രമായ പ്ലസ്ടു വിതരണം വെറും ധനസമ്പാദനത്തിനുമാത്രമല്ല, വിശാലമായ അര്ഥത്തില്പൊതുവിദ്യാഭ്യാസത്തിന്റെ കഴുത്തില്കത്തിവയ്ക്കാന്ലക്ഷ്യമിട്ടുള്ളതാണെന്ന മുന്നറിയിപ്പുകള്ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്.


അധ്യാപകരെ വേട്ടയാടിക്കൊല്ലുന്നത് കേരളത്തില്ആദ്യമല്ല. 2008 ജൂലൈയില്മതമില്ലാത്ത ജീവന്എന്ന പാഠഭാഗത്തിന്റെ പേരില്കലാപം നടത്തിയ ലീഗുകാര്പാഠപുസ്തകം കത്തിക്കുകമാത്രമല്ല ചെയ്തത്. ക്ലസ്റ്റര്യോഗത്തില്പങ്കെടുക്കാനെത്തിയ അരീക്കോട് വാലില്ലാപ്പുഴ എംഎല്പി സ്കൂളിലെ പ്രധാനാധ്യാപകന്ജെയിംസ് അഗസ്റ്റിനെ ക്രൂരമായി കല്ലെറിഞ്ഞും തല്ലിയും കൊലപ്പെടുത്തുകയായിരുന്നു. 2010 ജൂലൈയില്മൂവാറ്റുപുഴ നിര്മല കോളേജിലെ മലയാളം അധ്യാപകന്പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയാണ് വര്ഗീയവാദികള്അഴിഞ്ഞാടിയത്. മലയാളം പരീക്ഷാ പേപ്പറിലെ ചോദ്യത്തില്പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ഇത്. എന്നാല്, അതിലും ക്രൂരമായാണ് കോളേജ് മാനേജ്മെന്റ് പ്രൊഫ. ജോസഫിനോട് പെരുമാറിയത്. വിരമിക്കുന്നതിന് ദിവസങ്ങള്ക്കുമുമ്പ് അദ്ദേഹത്തെ തിരിച്ചെടുക്കാന്ഭാര്യ സലോമിക്ക് സ്വജീവന്ത്യജിക്കേണ്ടിവന്നു. പറഞ്ഞിരുന്നെങ്കില്തിരിച്ചെടുക്കാമായിരുന്നു എന്നാണ് അന്ന് നിര്മല കോളേജ് അധികൃതര്പറഞ്ഞത്. അനീഷ് മരിച്ചശേഷം മൂന്നിയൂര്എച്ച്എസ്എസ് മാനേജ്മെന്റ പറഞ്ഞതും തിരിച്ചെടുക്കാന്തയ്യാറായിരുന്നു എന്നാണ്. മതമേതായാലും ജാതിയേതായാലും വിദ്യാഭ്യാസക്കച്ചവടക്കാര്ക്ക് ഒരേ മുഖമാണെന്ന് സംഭവം തെളിയിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ