2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

മൌദൂദിസത്തിന്റെ പിഴവുകള്‍

ജമാഅത്തെ ഇസ്‌ലാമി: പിഴവുകള്‍ പേറുന്ന പ്രസ്ഥാനം

മൌദൂദിസത്തിന്റെ പിഴവുകള്‍

ആമുഖം:
ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണ പാശ്ചാത്തലം 1930കളിലുണ്ടായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യമാണെന്ന്  'ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തില്‍'  എന്ന ലഘുപുസ്തകത്തില്‍ നജാത്തുല്ലാ സിദ്ധീഖി പറയുന്നു. അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യാരാജ്യം വിട്ടാല്‍ ഇനിയാര് ഇന്ത്യ ഭരിക്കണം?   അബുല്‍അഅ്ലാ മൌദൂദി എന്ന യുവാവിന് സംശയമുണ്ടായിരുന്നില്ല,  ഏഴു നൂറ്റാണ്ട് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഭരണം നടത്തിയ മുസ്ലിംകള്‍ക്കു തന്നെ ഭരണം തിരിച്ചു കിട്ടണം. പ്രത്യക്ഷത്തില്‍ അപകടം തോന്നാത്തതും ചിലര്‍ക്കെങ്കിലും ന്യായമായിത്തോന്നുന്നതുമായ ഈയൊരു രാഷ്ട്രീയപ്രമേയം പിന്നീട് മതപരിവേഷവുമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ആപത്തുകള്‍ വമ്പിച്ചതായിരുന്നു.

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശത്തില്‍ നിന്ന് മൂന്നു ഖലീഫമാരുള്‍പ്പെടെയുള്ള മിക്കവാറും എല്ലാ സ്വഹാബികളും പിഴച്ചവരും കുഫ്റിലകപ്പെട്ടവരുമെന്ന വാദവുമായി പുറത്തു പോയ ശിയാക്കളുടെ ഇമാമത്ത് വാദത്തിനു തുല്യമായ ഹാകിമിയ്യത്ത് വാദം തൌഹീദിന്റെ ഭാഗമായി അവതരിപ്പിച്ചു കൊണ്ട് ഇസ്‌ലാമിനെ കേവലം ഒരു രാഷ്ട്രീയ വിപ്ളവ പ്രസ്ഥാനമായി അവതരിപ്പിക്കുകയും ഇസ്ലാമിന്റെ ആധാരമായ ഏകദൈവാരാധയും പ്രവാചകചര്യയോടുള്ള കൂറും അങ്ങേയറ്റം നിസ്സാരവല്‍ക്കരിക്കുകയും ചെയ്ത മഹാ അപകടത്തിലേക്ക് മുസ്ലിം സമുദായത്തെ നയിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. മുജാഹിദുകളില്‍ രാഷ്ട്രീയ ശിര്‍ക്കുണ്ടെന്ന് വാദിച്ച് 1942ല്‍ പിരിഞ്ഞു പോയ ജമാഅത്തിന്റെ പ്രധാനപ്പെട്ട ആ വിപത്തുകള്‍ നമുക്ക് വിലയിരുത്താം.

1. ഏറ്റവും പ്രധാനം ഭരണം എന്നു വാദിച്ചു

ഇസ്ലാമിന്റെ ഏറ്റവും പ്രധാപ്പെട്ട ലക്ഷ്യം ഭരണമാണെന്നും ഒരു മുസ്ലിമിന്റെ ഒന്നാമത്തെ ദൌത്യം ഇസ്ലാമിക ഭരണത്തിനു വേണ്ടി പരിശ്രമിക്കലാണെന്നും വാദിച്ചു കൊണ്ട് ഇസ്ലാമിക പ്രബോധത്തിന്റെ മുന്‍ഗണാക്രമം മാറ്റിമറിച്ചു.
മൌദൂദി പറയുന്നു: 'ചുരുക്കത്തില്‍ ദിനം പ്രതി അഞ്ചു തവണ ഓരോ പള്ളിയില്‍ വച്ചും സംഘം ചേര്‍ന്നുള്ള നമസ്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ചു കൊണ്ട് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്ന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ്' (ഖുത്തുബാത്ത് പേ.199)
'സ്വന്തം ഭരണമില്ലാത്ത ദീിനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പവീടു പോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ളാനുണ്ടായിരിക്കുന്നുഃ കൊണ്ട് എന്തു പ്രയോജമാണുള്ളത്?' (ഖുത്തുബാത്ത് പേ.398)

സയ്യിദ് ക്വുത്വുബ് എഴുതി: 'മക്കയിലെ ഗോത്രപ്രഭുക്കന്മാരും താഇഫിലെ ഭൂപ്രഭുക്കളും അര്‍ഹമായി കൈയടക്കി വെച്ച അധികാരം അല്ലാഹുവിങ്കലേക്ക് തിരിച്ചടക്കുക എന്നതാണ് ലാഇലാഹ ഇല്ലല്ലാഹു എന്നതിന്റെ ആശയമെന്ന് ഒരു സാധാരണ അറബിക്ക് അറിയാമായിരുന്നു' (വഴിയടയാളങ്ങള്‍).

പ്രബോധനം വാരിക പറയുന്നതു കാണുക: 'ഭരണം ലഭിച്ചപ്പോള്‍ ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്തതെന്നും സത്യവിശ്വാസികള്‍ അതാണ് ചെയ്യേണ്ടതെന്നും ഇതൊക്കെ സംശയരഹിതമായി തെളിയിക്കുന്നു' (1988 ഒക്ടോ. 17 പേ.35).






നബി(സ) വ്യക്തമാക്കിയത് ഏകദൈവാരാധയാണ് ഏറ്റവും പ്രധാനം എന്നാണ്. അദ്ദേഹം പറഞ്ഞു: 'ഞാനും എന്റെ പൂര്‍വികരായ നബിമാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യം അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന വചനമത്രെ!'
വിശുദ്ധ ക്വുര്‍ആിന്റെ മുഖ്യപ്രതിപാദ്യവും ഇതു തന്നെ. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതില്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്കു മുമ്പ് ഒരു പ്രവാചകനെയും അയച്ചിട്ടില്ല' (വി:ക്വു: 21:25)
വീണ്ടും അല്ലാഹു പ്രഖ്യാപിച്ചു: '(നബിയേ) അതിനാല്‍ നീ ഉദ്ബോധനം നടത്തുക. നീ ഒരു ഉദ്ബോധകന്‍ മാത്രമാകുന്നു; അധികാരം ചെലുത്തേണ്ടവനല്ല' (88:21,22)


2. തൌഹീദില്‍ മാറ്റം വരുത്തി

മൌദൂദിയുടെ ഇബാദത്തിന് രണ്ടു ഘടകങ്ങളാണ്. 1) അടിമത്തം 2) ആരാധന. ഈ രണ്ടു കാര്യത്തില്‍ പങ്കു ചേര്‍ത്താലും അതു തൌഹീദിന്നു വിരുദ്ധമാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ശിര്‍ക്ക് സംഭവിക്കുന്നത് സര്‍ക്കാരിനു അടിമവേല ചെയ്യുന്ന വിഷയത്തിലാണ്. അല്ലാഹുവിന് മാത്രം അനുസരിക്കല്‍ (അഥവാ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ച് അതിനെ അനുസരിക്കല്‍) എന്നത് തൌഹീദിന്റെ അടിത്തറയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയെന്നത് തൌഹീദിന്റെ മേല്‍പുരയുമാകുന്നുവെന്ന് അദ്ദേഹം വാദിച്ചു. അടിത്തറയില്ലാതെ മേല്‍പുരയുണ്ടാകില്ലല്ലോ. ഭരണം സ്ഥാപിക്കാതെ ആരാധന അല്ലാഹുവിനു മാത്രം നല്‍കുന്നതില്‍ പ്രസക്തിയില്ലെന്നര്‍ത്ഥം.

അദ്ദേഹം പറയുന്നു: 'നിശ്ചയമായും ഇബാദത്തിന്റെ സങ്കല്‍പം സമഗ്രമാവുന്നത് അതില്‍ രണ്ട് രൂപകല്‍പനകള്‍ ഉള്‍ചേര്‍ന്നു വരുമ്പോഴാണ്. 1) അടിമത്തം അഥവാ അനുസരണം 2) ആരാധന. എന്നാല്‍ അടിമത്തം കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്‍ ഉന്നതമായ ഒരു ശക്തിയിലെ പരമാധികാരവും മഹത്വവും അംഗീകരിക്കുകയും എന്നിട്ട് ആ ശക്തിയെ മാത്രം അനുസരിക്കുകയും അവന്റെ നേതൃത്വത്തിനു മാത്രം വഴങ്ങുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ആരാധന കൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യന്‍ ഒരു ഉന്നതശക്തിയില്‍ പരിശുദ്ധിയും പവിത്രതയും പാപസുരക്ഷിതത്വവും വകവെച്ചു കൊടുക്കലും തന്റെ ശിരസ്സ് അവന്റെ മുന്നില്‍ മാത്രം നമിക്കലും ആചാരാനുഷ്ഠാങ്ങള്‍ അവന്നു വേണ്ടി മാത്രം നിര്‍വഹിക്കലും ബലികളും നേര്‍ച്ചവഴിപാടുകളും അവന്നു മാത്രം സമര്‍പിക്കലുമാണ്. അങ്ങനെ വരുമ്പോള്‍ ഒന്നാമത്തെ കാര്യം (അടിമത്തം) ഇബാദത്തിന്റെ അടിസ്ഥാനപരവും പ്രാഥമികവുമായ രൂപകല്‍പനയാണെന്നും രണ്ടാമത്തേത് (ആരാധന) പൂര്‍ണതയേകുന്ന അന്തിമമായുണ്ടാകേണ്ട രൂപകല്‍പനയാണെന്നും കാണാം. അതായത് ആദ്യത്തേതിന് അടിത്തറയുടേയും തൂണിന്റേയും സ്ഥാനവും രണ്ടാമത്തേതിന് അതിനു മുകളിലുള്ള മേല്‍പുരയുടെ സ്ഥാനവുമാണുണ്ടാവുക' (മൌദൂദി/മഫാഹീമുല്‍ ഇസ്ലാമിയ്യ: ഹൌലദ്ദീിനി വദ്ദൌല:, പേ.12).

അടിത്തറയില്ലാതെ മേല്‍പുരയുണ്ടാവില്ല എന്നതുപോലെ ഭരണമില്ലാതെ ആരാധനയുമുണ്ടാവില്ല എന്നര്‍ത്ഥം.
തുടര്‍ന്ന് ഇക്കാര്യം അദ്ദേഹം ഒന്നുകൂടി വിശദമാക്കുന്നു: '(ഇബാദത്തില്‍ പരിഗണിക്കപ്പെടേണ്ട) ഈ അടിമത്തത്തിന്റെ ലഘു രൂപമാണ് ഭൃത്യുനും യജമാനനും തമ്മില്‍ നാം കാണുന്നത്. പക്ഷേ ഈ അടിമത്തത്തിന്റെ എല്ലാ വശങ്ങളേയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണവും വ്യക്തവുമായ ഒരു മാതൃക ഓരോ നാട്ടിലെ ഭരണകൂടങ്ങളോടും പ്രജകള്‍ പാലിക്കുന്ന അനുസരണമാണ്........ അപ്പോള്‍ ഏതു രാഷ്ട്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ജീവിക്കുന്നവനും ആ രാഷ്ട്രത്തിന്റെ ഭരണത്തേയും ഭരണനിയമങ്ങളേയും അനുസരിക്കുന്നുവെന്നര്‍ത്ഥം. ഇങ്ങനെ പറയുന്നതിനു പകരം ഇതേ കാര്യം തന്നെ ദീിനിന്റെ സാങ്കേതിക ശബ്ദമുപയോഗിച്ച് നാം പറയുകയാണെങ്കില്‍ അവന്‍ ആ ഭരണകൂടത്തിന് ഇബാദത്ത് ചെയ്യുന്നു എന്നാണ് പറയേണ്ടത്' (അതേ പുസ്തകം പേ.12,13).

എന്നാൽ  നബി(സ) പഠിപ്പിച്ചു: 'പ്രാര്‍ത്ഥന, അതു തന്നെയാണ് ആരാധന'. ഇതിന്നു തെളിവായി നബി(സ) ക്വുര്‍ആിലെ 40:60 സൂക്തം ഉദ്ധരിക്കുകയും ചെയ്തു.

തൌഹീദിനെ വിഭജിച്ചവര്‍ വി:ക്വു; 19:75 ആയത്തിന്റെ അടിസ്ഥാനത്തില്‍ ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത്, അസ്മാഅ് വസ്സ്വിഫാത്ത് എന്നീ മൂന്നിനങ്ങളായി തൌഹീദ് വിഭജിക്കപ്പെട്ടു. പക്ഷേ പൂര്‍വികര്‍ വിഭജിച്ചതിനു വിരുദ്ധമായി പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ഹാകിമിയ്യത്ത് എന്ന ഒരു നാലാംപത്തി ചേര്‍ത്തു കൊണ്ട് മൌദൂദി തൌഹീദിനെ സങ്കീര്‍ണമാക്കുകയും യഥാര്‍ത്ഥ തൌഹീദിനെ അഗണ്യകോടിയില്‍ തള്ളുകയും ചെയ്തു. ഹാകിമിയ്യത്ത് തൌഹീദിന്റെ ഇനമായി ചേര്‍ത്ത ഈ നടപടി ബിദ്അത്തായ നടപടിയാണെന്ന് പ്രമുഖരായ പണ്ഡിതര്‍ ഫത്ത്വ നല്‍കിയിട്ടുണ്ട്.

3. പ്രവാചകന്മാരുടെ ദൌത്യം തിരുത്തി

പ്രവാചകന്മാരഖിലവും രാഷ്ട്രീയ വിപ്ളവം നയിക്കാന്‍ വന്നവരാണെന്നും മിക്കവര്‍ക്കും തങ്ങളുടെ ദൌത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നുമുള്ള ഗുരുതരമായ ആരോപണം മൌദൂദി ഉന്നയിച്ചു. 'കരാര്‍ പൂര്‍ത്തീകരിച്ചവന്‍' എന്ന് ക്വുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്റാഹിം(അ)യെപ്പോലും ദൌത്യം പൂര്‍ത്തീകരിക്കാത്തവരുടെ ഗണത്തിലാണ് മൌദൂദി ഉള്‍പ്പെടുത്തിയത്. മുഴുവന്‍ പ്രവാചകന്മാരുടെയും ലക്ഷ്യം ഭരണസ്ഥാപമായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി വാദിക്കുന്നു.
മൌദൂദി പറയുന്നു: 'ചുരുക്കത്തില്‍ ഈ ലോകത്ത് പ്രവാചകന്മാര്‍ക്കെല്ലാം നിര്‍വഹിക്കാനുണ്ടായിരുന്ന ദൌത്യത്തിന്റെ പരമവും ആത്യന്തികവുമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു, ദൈവം നല്‍കിയ ജീവിതവ്യവസ്ഥ! അതിനാല്‍ അഖില പ്രവാചകന്മാരും രാഷ്ട്രീയ വിപ്ളവം നടത്താന്‍ വേണ്ടി പരിശ്രമിച്ചു. ചിലരുടെ ശ്രമങ്ങള്‍ മണ്ണു പാകപ്പെടുന്നിടത്തോളം മാത്രമേ എത്തിയുള്ളൂ. ഇബ്റാഹിം(അ) പോലെയുള്ളവര്‍ ഉദാഹരണം. മറ്റു ചിലര്‍ യഥാര്‍ത്ഥത്തില്‍ വിപ്ളവത്തിന് തുടക്കം കുറിക്കുക തന്നെ ചെയ്തു. പക്ഷേ അവര്‍ക്കും ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനു മുമ്പു തന്നെ അവരുടെ ശ്രമങ്ങള്‍ അവസാനിച്ചു പോയി. ഈസാ(അ)നെപ്പോലുള്ളവർ ഉദാഹരണം. എന്നാല്‍ വേറെ ചിലര്‍, യൂസുഫ്, മൂസാ, മുഹമ്മദ്(സ) പോലുള്ള പ്രവാചകന്മാര്‍ ഈ പ്രസ്ഥാനത്തെ വിജയത്തിലെത്തിക്കുക തന്നെ ചെയ്തു' (തജ്ദീദേ ഇഹ്യാ ഓ ദീന്‍ പേ. 32,33)

ലൂത്ത്(അ)യെക്കുറിച്ച് ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് എഴുതുന്നു: 'അദ്ദേഹത്തിന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു കാണുന്നത് ആരാധനാ കാര്യങ്ങളിലല്ല. അദ്ദേഹം ആരാധനാപരമായ പ്രശ്നങ്ങൾ പരാമര്‍ശിച്ചതായി ക്വുര്‍ആന്‍ എടുത്തു പറഞ്ഞിട്ടില്ല' (പ്രവാചകന്മാരുടെ പ്രബോധനം പേ.76).
മൂസാനബിയും ആരാധനാകാര്യങ്ങളിലെ സംസ്കരണം വേണ്ടത്ര ശ്രദ്ധിച്ചില്ലത്രെ!
'അതിക്രൂരനും അഹങ്കാരിയും നിര്‍ദ്ദയനും മര്‍ദ്ദകുനുമായിരുന്ന ഫിര്‍ഔനിന്റെ പിടുത്തത്തില്‍ നിന്ന് ഇസ്റാഈല്‍ സന്തതികളെ മോചിപ്പിച്ച മൂസാ(അ)ക്ക് ഏറെ ശ്രമകരമായ ആ ജോലികള്‍ക്കിടയില്‍ അവരെ വേണ്ടവിധം സംസ്കരിക്കാന്‍ സാധിച്ചിരുന്നില്ല. ഈജിപ്തിലെ സാഹചര്യം അതിന്ന് അനുയോജ്യവുമായിരുന്നില്ല. അതിനാലവരില്‍ ഏകദൈവവിശ്വാസം ശരിയാംവിധം വേരുറച്ചിരുന്നില്ല. അവരുടെ രാഷ്ട്രീയ മോചനത്തിനാണല്ലോ മൂസാനബി കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്' (അതേ പുസ്തകം പേ.129).

എന്നാൽ അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതിനാല്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്ക് മുമ്പ് ഒരു പ്രവാചകനെയും അയച്ചിട്ടില്ല' (വി:ക്വു:21:25 )
'അല്ലാഹുവെ മാത്രം ആരാധിക്കുക ത്വാഗൂത്തിനെ വര്‍ജിക്കുക എന്ന സന്ദേശവുമായി എല്ലാ സമൂഹത്തിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.' (വി:ക്വു:16:36).


4. ഖുർആനിലെ സാങ്കേതിക ശബ്ദങ്ങള്‍ മാറ്റി മറിച്ചു.

ഇസ്ലാമിന്റെ ഏറ്റവും നിര്‍ണായകമായ സാങ്കേതിക ശബ്ദങ്ങള്‍ക്ക് പ്രമാണവിരുദ്ധമായ പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി. 'എന്റെ സമുദായം പിഴവില്‍ യോജിക്കുകയില്ലെന്നും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും' മറ്റുമുള്ള പ്രവാചകന്റെ വചങ്ങളെ നിരാകരിച്ചു കൊണ്ട് റബ്ബ്, ഇബാദത്ത്, ഇലാഹ്, ദീന്‍ തുടങ്ങി ഇസ്ലാമിലെ സാങ്കേതികപദങ്ങള്‍ നൂറ്റാണ്ടുകളോളം ഇസ്ലാമിക ലോകത്ത് മറഞ്ഞുകിടക്കുകയായിരുന്നുവെന്ന് ജല്‍പിക്കുകയും അവക്ക് തികച്ചും രാഷ്ട്രീയമായ പുത്തന്‍ വ്യാഖ്യാനങ്ങള്‍ കല്‍പിക്കുകയും ചെയ്തു.
മൌദൂദി പറയുന്നു: 'ദീന്‍ എന്നതിന്റെ ശരിയായ അര്‍ത്ഥം സ്റ്റേറ്റ് എന്നാണ്. ആ നിയമ വ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്നു പറയുന്നത്' (ഖുത്തുബാത്ത് പേ.395)



ഈ പുത്തന്‍ വ്യാഖ്യാനങ്ങള്‍ വിശകലനം ചെയ്യാനായി 'ക്വുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്വ്ത്വിലാഹേന്‍' (ക്വുര്‍ആിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍) എന്നൊരു പുസ്തകം തന്നെ അദ്ദേഹം രചിച്ചു.
അതില്‍ അദ്ദേഹം പറയുന്നു: 'നൂറ്റാണ്ടുകളോളം ഈ പദങ്ങളുടെ ശരിയായ അര്‍ത്ഥം മസ്സിലാക്കാന്‍ കഴിയാതെ പോയതിനാല്‍ പില്‍ക്കാലത്തു വന്ന ഭാഷാകൃതികളും വ്യാഖ്യാഗ്രന്ഥങ്ങളും മിക്ക ക്വുര്‍ആന്‍ പദങ്ങളേയും അവയുടെ മൌലികമായ ഭാഷാര്‍ത്ഥങ്ങള്‍ക്കു പകരം അന്ന് മുസ്ലിംകള്‍ മനസ്സിലാക്കിയിരുന്ന അര്‍ത്ഥങ്ങളില്‍ വിശദീകരിച്ചു തുടങ്ങി' (പേജ് 14).
അതുകൊണ്ട് ഈ സാങ്കേതികശബ്ദങ്ങള്‍ പരിമിതമായ ആശയങ്ങള്‍ക്കായി മാത്രമാണത്രെ പില്‍ക്കാലത്ത് ഉപയോഗിക്കപ്പെട്ടതും ക്വുര്‍ആനിന്റെ സാക്ഷാല്‍ ചൈതന്യം നഷ്ടപ്പെട്ടതും!
അദ്ദേഹം വീണ്ടും പറയുന്നു: 'മൌലിക പ്രാധാന്യമുള്ള ഈ നാലു സാങ്കേതിക പദങ്ങളുടെ മേല്‍ മറ വീണതിന്റെ ഫലമായി ക്വുര്‍ആന്റെ മുക്കാല്‍ ഭാഗം അധ്യാപനം എന്നല്ല, അതിന്റെ സാക്ഷാല്‍ ചൈതന്യം ദൃഷ്ടികള്‍ക്ക് ഗോചരമല്ലാതായി എന്നതാണ് സത്യം' (പേജ് 15).



ഇക്കാലമത്രയും മറ വീണു കിടന്ന പദങ്ങളുടെ സാക്ഷാല്‍ അര്‍ത്ഥം മതവിജ്ഞാത്തില്‍ അവഗാഹ പണ്ഡിതന്‍ പോലുമല്ലാത്ത മൌദൂദിക്ക് എവിടെ നിന്നു കിട്ടി? ഹസുല്‍ ബന്നക്കു ശേഷം ഇഖ് വാുല്‍ മുസ്ലിമൂന്റെ മുര്‍ശിദുല്‍ ആം ആയി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട ഹസനുല്‍ ഹുദൈബി മൌദൂദിസം വിട്ട ശേഷം എഴുതിയതു കാണുക:
'ക്വുര്‍ആനിന്റെ അവതരണത്തിനു മുമ്പ് ജീവിച്ചവര്‍ക്ക് ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ ഇവയുടെ അര്‍ത്ഥം അറിയാമായിരുന്നു. എന്നാല്‍ ഇസ് ലാമിക സമൂഹത്തില്‍ ജീവിച്ചു വളര്‍ന്നവര്‍ക്ക് അതിന്റെ ആശയം നഷ്ടപ്പെട്ടുപോയി എന്ന മൌദൂദിയുടെ വാചകം അടിസ്ഥാനരഹിതമാണ്. അതൊരു പാഴ്വാക്കു മാത്രം. തെളിവില്ല. അത് അംഗീകരിക്കുവാനോ ഈ അടിസ്ഥാത്തില്‍ ഏതെങ്കിലുമൊരു തീരുമാമെടുക്കുവാനോ പാടില്ല. ക്വുര്‍ആനിലെ നിരവധി സൂക്തങ്ങള്‍ ഇലാഹിന്റേയും റബ്ബിന്റേയും ആശയം വിശദീകരിക്കുന്നുണ്ട്. കൂടാതെ മുഫസ്സിറുകള്‍ സന്ദര്‍ഭം മനസ്സിലാക്കി വളരെ വിശദമായി ഓരോ സ്ഥലത്തും ആശയം വിശദീകരിക്കുന്നതില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല' (ദുആത്തുന്‍ ലാ ക്വുദാത്തുന്‍).

പ്രമുഖ പണ്ഡിതനും ആദ്യ കാല ജമാഅത്ത് നേതാവുമായിരുന്ന അബുല്‍ഹസന്‍ അലി നദ് വി എഴുതി:
'ക്വുര്‍ആനിന്റെയോ ഹദീസിന്റെയോ ഏതെങ്കിലും ഖണ്ഡിതമായ ആശയം മസ്സിലാക്കുന്നതില്‍ എല്ലാവര്‍ക്കും പിഴവു പറ്റിയെന്നും ദീര്‍ഘകാലത്തേക്ക് ആ പിശക് മസ്സിലായില്ലെന്നും പറഞ്ഞാല്‍ ആരും സമ്മതിക്കുകയില്ല' (തഫ്സീറുസ്സിയാസി ഫില്‍ ഇസ്ലാമി / ഇസ്ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം).
അദ്ദേഹം വീണ്ടും പറയുന്നു: 'ക്വുര്‍ആനിനെക്കുെറിച്ച് മൌദൂദിയുടെ ചിന്ത യഥാര്‍ത്ഥ വിജ്ഞാത്തിനും മതവിശ്വാസത്തിനും വിരുദ്ധമാണ്. ഗ്രന്ഥങ്ങളില്‍ നിന്നു മാത്രമല്ല മുസ്ലിംകള്‍ ദീന്‍ പഠിക്കുന്നത്. മറിച്ച്, വാക്കുകളും ആശയങ്ങളും തലമുറകളിലേക്ക് പകര്‍ന്നു. യുഗങ്ങള്‍ ആ അന്തരാവകാശം ഏറ്റെടുത്തു. ദീനിന്റെ പ്രാവര്‍ത്തിക രൂപങ്ങള്‍ പോലും അങ്ങനെയാണ് കടന്നു വന്നത്. എന്നിട്ടല്ലേ, അല്ലാഹു പലയിടത്തും വ്യക്തമാക്കിയ ക്വുര്‍ആനിന്റെ വ്യക്തതയെ നിഷേധിക്കുക!' (അതേ പുസ്തകം).

5. ശിയാ ചിന്തകളുമായി വേരൂന്നിയ ബന്ധം

ഇമാമത്തിനെ ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും പിഴച്ചവരും സ്വജപക്ഷപാതികളും കാഫിറുകളുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തുപോവുകയും ചെയ്ത ശിയാ പ്രസ്ഥാനവുമായാണ് ജമാഅത്തെ ഇസ്ലാമിയും മൌദൂദി ചിന്തകളും ഏറ്റവും ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്നു കാണാം. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം താഴെ ചേര്‍ക്കാം.

ഖുമൈനിയുടെ വിപ്ളവം = ഇസ്ലാമിക വിപ്ളവം?
മൌദൂദി എഴുതുന്നു: 'ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിന് തൃേത്വം നല്‍കുന്നത് ഇസ്ലാമിക സംഘടനയും അവരില്‍ നിന്ന് പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകള്‍ പൊതുവിലും സംഘടനകള്‍ പ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്' (മജല്ലത്തുദ്ദഅ്വ: 1979 ആഗസ്റ്, ലക്കം 39).
കേരളത്തിലെ മൌദൂദിസ്റുകളുടെ ഒരു പ്രസിദ്ധീകരണാലയം ഖുമൈനിയുടെ ഹുകൂമത്തെ ഇലാഹി എന്ന പേര്‍ഷ്യന്‍ പുസ്തകം 'ഇസ്ലാമിക ഗവണ്‍മെന്റ്' എന്ന പേരില്‍ വിവര്‍ത്തം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ പ്രസാധകക്കുറിപ്പ് ആരംഭി ക്കുന്നതു കാണുക: 'ഇറാില്‍ ഇന്ന് മതം സമൂഹത്തേയും ജീവിതത്തേയും മുഴുവനായി ഭരിക്കുന്നു. 1979 ഫെബ്രുവരി 11ന് വിജയിച്ച ഇസ്ലാമിക വിപ്ളവമാണ് അതിനുള്ള സാഹചര്യം സൃഷ്ടിച്ചത്' (പേ.9)

ഖുമൈനിയുടെ വിയോഗം തീരാനഷ്ടം?!
'ഖുമൈനിയുടെ വിയോഗം: ഇസ്ലാമിനു തീരാനഷ്ടം' എന്ന തലക്കെട്ടില്‍ ജമാഅത്ത് അഖിലേന്ത്യാ അമീറായിരുന്ന അബുല്ലൈസ് സാഹിബിന്റെ പ്രസ്താവന പ്രബോധത്തില്‍ വന്നതു കാണുക: 'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിന്റെ ആത്മീയ നേതാവ് ആയത്തുല്ലാ റൂഹുല്ലാ(?) ഖുമൈനിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാവ് അബുല്ലൈസ് ഇസ്ലാഹീ നദ് വി അഗാധ മായ ദു:ഖം രേഖപ്പെടുത്തി.............. മഹാനായ ഒരു വിപ്ളവകാരിയാണു ലോകത്തിനു നഷ്ടപ്പെട്ടപ്പെട്ടിരിക്കുന്നത്. ഇറാന്നു മാത്രമല്ല, മുസ്ലിം ലോകത്തിനാകെയും കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. അമീര്‍ പറഞ്ഞു. തന്റെ അുശോചന സന്ദേശത്തില്‍ ഖുമൈനിയുടെ പുത്രന്‍ സയ്യിദ് അഹ്മദ് ഖുമൈനിയുടേയും ഇറാന്‍ ജതയുടേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്ന മൌലാനാ അബുല്ലൈസ് ഖുമൈനിയുടെ പരലോക ശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു' (പ്രബോധനം വാരിക 24/6/1989 പേ.33).

മൌദൂദിക്ക് ശിആക്കളുടെ മൌലൂദ് തിരിച്ചും!
അഹ്ലുസ്സുന്നത്തില്‍പ്പെട്ടവരെ ഒരിക്കലും വാഴ്ത്താത്ത ശിയാക്കള്‍ മൌദൂദി മരണപ്പെട്ടപ്പോള്‍ അവരുടെ പ്രസിദ്ധീകരണത്തില്‍ ഇങ്ങനെയെഴുതി: 'ഉസ്താദ് മൌദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ് ലിം പണ്ഡിതരെല്ലാം അഗാധമായ ദു:ഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ദീനിപ്രവര്‍ത്തനങ്ങളെ അവര്‍ അങ്ങേയറ്റം പ്രശംസിച്ചിട്ടുമുണ്ട്. പരേതന്‍ മുസ്ലിംകളുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. സത്യം തുറന്നു പറയുന്നതില്‍ ധീരനുമായിരുന്നു. തന്റെ പ്രസിദ്ധമായ 'അല്‍ഖിലാഫത്ത് വല്‍ മുല്‍ക്' എന്ന പുസ്തകം കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തെപ്പറ്റി നല്ല ഓര്‍മ്മ നിലനിറുത്തും. മൂന്നു ഖലീഫമാരെ /അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍ എന്നിവരെ/ ശക്തമായി ആ പുസ്തകത്തില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്' (മജല്ലത്തുശ്ശീഅ: ലക്കം 57, ഒക്ടോ.1979).

ശിയാക്കളുടെ സ്വഹാബീ വിമര്‍ശം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു
ശിയാക്കള്‍ മൌദൂദിയുടെ മരണത്തില്‍ അുശോചനം രേഖപ്പെടുത്താന്‍ തന്നെ കാരണം അദ്ദേഹം അബൂബര്‍(റ), ഉമര്‍(റ) തുടങ്ങിയവരെ ആക്ഷേപിച്ചെഴുതിയതാണെന്ന് നാം വായിച്ചല്ലോ. ശിയാക്കള്‍ സ്വഹാബത്തിക്കുെറിച്ചുന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ പലതും മലയാളത്തില്‍ ജമാഅത്ത് പ്രസിദ്ധീകരണാലയമായ ഐ.പി.എച്ചും, മൌദൂദിസ്റുകളുടെ ഇസ്ലാമിക് ഫൌണ്ടേഷനും മറ്റുമാണ് പ്രചരിപ്പിക്കുന്നത്. ഐ.പി.എച്ച്. പുറത്തിറക്കിയ സയ്യിദ് ക്വുത്വുബിന്റെ 'ഇസ്ലാമിലെ സാമൂഹ്യ നീതി' എന്ന പുസ്തകത്തില്‍ യഥാര്‍ത്ഥത്തില്‍ സ്വഹാബത്തിനെ അനീതിക്കാരായി ചിത്രീകരിക്കുന്നതാണ് നാം കാണുക. പ്രവാചകന്റെ നാവുകൊണ്ട് സ്വര്‍ഗത്തിലാണെന്ന് പ്രഖ്യാപിക്കപ്പെട്ട ഉഥ്മാന്‍(റ)വിക്കുെറിച്ച് അദ്ദേഹമെഴുതുന്നു:
'അപ്രകാരം തന്നെ ഉഥ്മാന്റെ മൃദുലപ്രകൃതിയും തീവ്രമായ കുടുംബസ്നേഹവും സ്വഹാബികളില്‍ അധിക പേരുടേയും ആക്ഷേപത്തിനിട നല്‍കിയ ചില അനാശാസ്യ സംഭവങ്ങള്‍ക്ക് വഴിയൊരുക്കി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അവ സൃഷ്ടിച്ചത്'(പേ.283).
ഇതിന്നു തെളിവായി ഉഥ്മാന്‍(റ) തന്റെ ജാമാതാവിന്ന് സ്ത്രീധനമായി പൊതു ഖജനാവില്‍ നിന്ന് രണ്ടു ലക്ഷം ദിര്‍ഹം നല്‍കിയെന്ന കള്ളക്കഥയും ഈ പുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതു ചോദ്യം ചെയ്ത ഖജനാവു സൂക്ഷിപ്പുകാരനെ ഉഥ്മാന്‍(റ) അന്യായമായി പിരിച്ചുവിടുകയും ചെയ്തുവത്രെ! (നഊദു ബില്ലാഹ്!) ഇപ്രകാരം അന്യായമായി സുബൈറിന്ന് ആറു ലക്ഷം രിയാലും ത്വല്‍ഹക്ക് രണ്ടു ലക്ഷം രിയാലും, മര്‍വാനുബ്നു ഹകമിന്ന് ആഫ്രിക്കയില്‍ നനിന്നുള്ള നികുതിദായത്തിന്റെ 1/5ഉം നല്‍കിയത്രെ! ഉദ്യോഗ മണ്ഡലത്തിലും ഉഥ്മാന്‍(റ) സ്വജപക്ഷപാതിയായിരുന്നുവെന്ന് ഐ.പി.എച്ചുകാരന്‍ പ്രചരിപ്പിക്കുന്നു.

ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന ടി.മുഹമ്മദ് സാഹിബിന്റെ അവതാരികയോടെ ഇസ് ലാമിക് ഫൌണ്ടേഷന്‍ പറത്തിറക്കിയ കടുത്ത ശിയാവിശ്വാസിയായ അലിശരീഅത്തിയുടെ 'രക്തസാ ക്ഷ്യം' എന്ന പുസ്തകത്തിലും സ്വഹാബത്തിനെ വൈകാരികമായ ഭാഷയില്‍ അതിനിശിതമായി വിമര്‍ശിക്കുന്നതു കാണാം. അയാള്‍ ഉഥ്മാന്‍(റ)ക്കുെറിച്ച് എഴുതുന്നു:
'ഇസ്ലാമിനെ വഞ്ചിക്കാന്‍ വേണ്ടി വന്ന ഛിദ്രശക്തികള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തിന്റേയും ഭരണകൂടത്തിന്റേയും കേന്ദ്രങ്ങളില്‍ അദ്ദേഹം സ്ഥാനം നല്‍കി ആദരിച്ചു. ഇസ്ലാമിനും ജാഹിലിയ്യത്തിനുമിടയിലെ ഒരു ഇടക്കണ്ണിയായിട്ടാണ് ഉഥ്മാന്‍ വര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതൊരര്‍ത്ഥത്തില്‍ ശരിയായിരിക്കും' (പേ.37).
വൃത്തികെട്ട ദുഷ് പ്രഭുത്ത്വത്തിനു കടന്നുവരാന്‍ അദ്ദേഹം സൌകര്യമൊരുക്കിയെന്നാണ് മറ്റൊരു ആരോപണം. ഉഥ്മാന്‍(റ) അറബികളുടെ കൈയിലെ വെറുമൊരു ഉപകരണം മാത്രമായിരുന്നുവത്രേ. മാത്രവുമല്ല, അദ്ദേഹം അലി(റ)വിയുെം ഇസ്ലാമിലെ ശരിയായ വിപ്ളവകാരികളേയും ഇല്ലാതാക്കാന്‍ കടുത്ത ഗൂഢാലോചകള്‍ നടത്തിയെന്നും അയാള്‍ എഴുതുന്നു:
'ഇസ്ലാമിക വിപ്ളവത്തിന്റെ വിജയത്തിനു വേണ്ടി ഖഡ്ഗങ്ങള്‍ ചലിപ്പിച്ച വിശ്വസ്തരായ വിപ്ളവകാരികള്‍ പലരും ഉഥ്മാന്റെ അുവാദത്തോടെ മര്‍ദ്ദകരുടേയും ജങ്ങളുടെ അവകാശ വിധ്വംസകരുടേയും കൈകളാല്‍ വകവരുത്തപ്പെടുകയാണുണ്ടായത്. ഉഥ്മാന്റേയും പ്രതിവിപ്ളവത്തിലൂടെ ജാഹിലിയ്യത്തിനെ തിരിച്ചു കൊണ്ടു വരാന്‍ തക്കം പാര്‍ത്തിരുന്നവരുടേയും കൈ ഒന്നാമതായി നീണ്ടത് അലിയുടെ നേര്‍ക്കായിരുന്നു'
സ്വഹാബത്തില്‍ ശിര്‍ക്കും കുഫ്റും ആരോപിക്കുന്നുണ്ട് അയാള്‍.
'യാഥാര്‍ത്ഥ്യത്തിന്റെ മൂടുപടമണിഞ്ഞ് ഇസ് ലാമികരീതിയുടെ പ്രണേതാക്കളായി പ്രത്യക്ഷപ്പെടുകയും അങ്ങനെ പ്രസ്ഥാനത്തിന്റെ ഹൃദയത്തില്‍ കടന്നു കൂടുകയും ചെയ്ത ഈ പുതിയ ജാഹിലിയ്യത്തിന്നും പുത്തന്‍ ദുഷ്പ്രഭുത്വത്തിന്നും എതിരെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയായി നിലക്കൊണ്ടു അലി(അ). തൌഹീദിന്റെ വേഷമിട്ട് രംഗത്തിറങ്ങിയ ശിര്‍ക്കിനോടായിരുന്നു അദ്ദേഹത്തിന്റെ ധീരയുദ്ധം. ഇസ്ലാമിന്റെ തലപ്പാവണിഞ്ഞ കുഫ്റിാട്. ക്വുര്‍ആന്‍ കുന്തത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഗ്രഹാരാധകരോട്' (അതേ പുസ്തകം) അബ്ദുല്ലാഹിബ്നു ഉമര്‍(റ)വിപ്പാെേലുള്ളവര്‍ രക്തസാക്ഷിത്വത്തിലൂടെ സ്വര്‍ഗപദവി നേടാന്‍ കൊതിച്ചിരുന്നില്ലെന്നും അയാള്‍ ആരോപിക്കുന്നു (പേ.48,49).
മുആവിയയുടെ കൊട്ടാരത്തിലെ സുഖങ്ങള്‍ക്കായി പ്രമുഖ സ്വഹാബികള്‍ ദീന്‍ കച്ചവടം ചെയ്തിരുന്നുവെന്നും ബൈത്തുല്‍ മാലില്‍ കണ്ണും നട്ടു കഴിയുകയാണെന്നും വരെ അയാള്‍ ആരോപിക്കുന്നു. 'അബുദ്ദര്‍ദാഅ്, അബൂഹുറൈറ, അബൂമൂസ എന്നിവര്‍ക്ക് ഹദീഥ് നിവേദനത്തിന് കമ്മീഷന്‍ നിശ്ചയിക്കപ്പെട്ടു. ഹദീഥൊന്നിന് ഒരു ദീനാറു വീതമായിരുന്നുവത്രെ കമ്മീഷന്‍' (പേ. 49).

സ്വഹാബത്തിനു നേരെ വിഷം ചീറ്റുന്ന ഇത്തരം എത്രയോ വരികള്‍ ഈ പുസ്തകങ്ങളില്‍ കാണാം. ഈ പൊളിവചങ്ങളും ആക്ഷേപങ്ങളും പാപപങ്കിലമായ ധിക്കാരത്തിന്റെ വ്യാജാരോപണങ്ങളും മലയാളക്കരയില്‍ പ്രചരിപ്പിക്കേണ്ട എന്ത് അിവാര്യതയാണ് മൌദൂദിസ്റ്റുകള്‍ക്കുള്ളതെന്നു ചോദിച്ചാല്‍ ശിയാക്കളോടുള്ള തങ്ങളുടെ കൂറു പ്രഖ്യാപിക്കുക എന്നു മാത്രമേ ഉത്തരമുള്ളൂ!


6. സുന്നത്തിനെ അങ്ങേയറ്റം അനാദരിക്കുന്നു

ഏറെ നിഷ്‌കര്‍ഷയോടെ കാണേണ്ട പ്രവാചകചര്യയെ അങ്ങേയറ്റം അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് മൗദൂദി പ്രസ്ഥാനം. സ്വഹാബികളില്‍ ചില ശാഖാപരമായ വിഷയങ്ങളിലുണ്ടായിരുന്ന അഭിപ്രായഭിന്നതയെ അവരുടെ ബിഅ്അത്തു പ്രേമത്തിനുള്ള ന്യായീകര ണമാക്കുകയും ചെയ്യുന്നു. സ്വഹാബത്താരും തെളിവു കിട്ടിയതിനു ശേഷം അഭിപ്രായഭിന്നതയില്‍ തുടര്‍ന്നിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ മറച്ചു വെക്കുന്നു. തൗഹീദ് ഉള്‍പ്പെടെ മൗലികവിഷയങ്ങളില്‍ മുസ്‌ലിംസമുദായത്തിനകത്തു കാണുന്ന അഭിപ്രായവ്യത്യാസങ്ങളെ പ്രമാണബദ്ധമായി ചൂണ്ടിക്കാണിക്കുന്നവരെ ശാഖാപരമായ പ്രശ്‌നങ്ങളില്‍ ഹീനമായി വാശിപുലര്‍ത്തുന്നവരെന്ന് പരിഹസിക്കുകയാണ് മൗദൂദിസ്റ്റുകള്‍ നാളിതുവരെ ചെയ്തു പോന്നിട്ടുള്ളത്.

ഉദാഹരണമായി പ്രബോധനം വാരികയില്‍ സുന്നത്തിനോട് പ്രതിബദ്ധത പുലര്‍ത്തുന്ന സലഫി പണ്ഡിതന്മാരെ തീവ്രവാദികള്‍ എന്നാക്ഷേപിക്കുകയും ഹീനമായി പരിഹസിക്കുകയും ചെയ്യുന്ന ഒരു ഭാഗം കാണുക. ഒരു വാചകത്തില്‍ തന്നെ എത്ര സുന്നത്തുകളെയാണ് നിഷ്‌കരുണം നിരാകരിക്കുന്നതെന്നു നോക്കൂ:

'മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനിസ്‌കര്‍ട്ടും ഒരു കാലത്തും ബാര്‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളില്‍ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍തിരിച്ചു നിറുത്തുന്നു. സഹിഷ്ണുതയുടേയും വിട്ടുവീഴ്ചയുടേയും ശത്രുക്കളായ ഈ സലഫി മുതശദ്ദിദുകള്‍ ഏറ്റവുമൊടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നമസ്‌കാരത്തിന്റെ തശഹുദില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിറുത്തിയാല്‍ മതിയോ എന്ന വിവാദത്തിലാണ്. നമസ്‌കാരത്തില്‍ കൈ നെഞ്ചിനു മീതെ തന്നെ വേണമെന്നതും അലംഘനീയമാണ്' (പ്രബോധനം 92 ജൂണ്‍ 27).

ബുദ്ധിമുട്ടില്ലെങ്കില്‍ എല്ലാ നമസ്‌കാരത്തിന്റേയും / വുദൂഇന്റേയും മുമ്പും ദന്തശുദ്ധി വരുത്തുന്നതും തശഹുദില്‍ വിരല്‍ ചലിപ്പിക്കുന്നതും നമസ്‌കാരത്തില്‍ നെഞ്ചില്‍ കൈവെക്കുന്നതും പുരുഷന്‍മാര്‍ മുട്ടിനു താഴെയവസാനിക്കുന്ന വസ്ത്രം ധരിക്കുന്നതും താടി വളര്‍ത്തുന്നതും പുണ്യമാണെന്നറിയാത്തവരാണോ കേരളജമാഅത്തുകാര്‍! കേവലം പുണ്യം കിട്ടുന്ന പ്രവര്‍ത്തനങ്ങളെന്നതിലുപരി പ്രവാചകചര്യ എന്ന അര്‍ത്ഥത്തില്‍ സുന്നത്തിനോടു പ്രതിബദ്ധത പുലര്‍ത്തേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹുവിന്റെ വിധി എന്താണെന്നറിഞ്ഞ ശേഷവും അതിനെതിരില്‍ വിധിനല്‍കുന്ന ഇത്തരം പ്രവണത സത്യനിഷേധമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.
'ആരെങ്കിലും അല്ലാഹു അവതരിപ്പിച്ചതു കൊണ്ട് വിധിക്കുന്നില്ലയോ അവരത്രെ സത്യനിഷേധികള്‍' (വി. ക്വു: 5:40).
ഈ ആയത്ത് നിരന്തരം ഓതുന്നവര്‍ തന്നെ ഇതിന്റെ ശരിയായ താല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും വ്യക്തമായ പ്രവാചകചര്യയെ നിസ്സാര വല്‍ക്കരിക്കുന്നതും നാം കാണുന്നു.

7. ബിദ്അത്തുകളെ ന്യായീകരിക്കുന്നു
ജമാഅത്തുകാരന്റെ പള്ളികളില്‍ സുബ്ഹിലെ ക്വുനൂത്ത്, നമസ്‌കാരശേഷമുള്ള കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ ബിദ്അത്തുകള്‍ നിരാക്ഷേപം നടന്നു വരുന്നുണ്ട്. മാസപ്പിറവി കാണാതെ തന്നെ നോമ്പനുഷ്ഠിക്കുകയും പെരുന്നാളാഘോഷിക്കുകയുമൊക്കെ ചെയ്യാറുള്ള മൗദൂദിസ്റ്റുകള്‍ സുന്നത്തിനെയല്ല ബഹുജനതാല്‍പര്യത്തെയാണ് പിന്തുണക്കുന്നതെന്നതില്‍ സംശയമില്ല. എന്നിട്ടും 'വ മന്‍ ലം യഹ് കും ബിമാ....'(5:40) എന്ന ആയത്ത് അവര്‍ ഓതിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണത്ഭുതം.
'ആമീന്‍, കൈകെട്ട്, ഫാത്തിഹ, തക്വ്‌ലീദ്, തുടങ്ങിയ ശാഖകള്‍ ഏതു നിലക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പഴുതുള്ളതും മേല്‍ പ്രസ്താവിച്ച പോലുള്ളതുമായ ചെറിയ ചെറിയ സംഗതികള്‍.....' (ജ:ഇ: ലക്ഷ്യം, മാര്‍ഗം. പേ.55,56) എന്നെഴുതി ബിദ്അത്തുകളെ നിസ്സാരവല്‍ക്കരിച്ചരാണ് മൗദൂദികള്‍.
'അവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്‌നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നതു മാത്രമാണ്. അവയിലധികവും താരതമ്യേന ശാഖാപരമാണു താനും. മരിച്ചു പോയ മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കുന്നത് തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലയോ നേര്‍ച്ചകളും മാലമൗലിദുകളും കഴിക്കണമോ വേണ്ടയോ സുബ് ഹ് നമസ്‌കാരത്തില്‍ ക്വുനൂത്ത് സുന്നത്തുണ്ടോ ഇല്ലേ, നമസ്‌കാരത്തില്‍ കൈ മാറത്തോ മാറിനു താ ഴെയോ കെട്ടേണ്ടത് ഇതൊക്കെയാണ് മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്നത് ലജ്ജാവഹമായ വസ്തുതയത്രെ' (സമുദായ ഐക്യവും മുസ്‌ലിം സംഘടനകളും പേ.32). ബിദ്അത്തുകളെ മാത്രമല്ല, ശിര്‍ക്കന്‍ പ്രവണതകളെ പ്പോലും മൗദൂദിസ്റ്റുകള്‍ എത്ര നിസ്സാരമായാണ് കാണുന്നത്!

പ്രബോധനം വാരികയിലേയും ജമാഅത്ത് പണ്ഡിതരുടേയും ഫത്ത്‌വകള്‍ പരിശോധിച്ചാല്‍ അവ അഴകൊഴമ്പന്‍ നിലപാടു സ്വീകരിക്കുന്നവയും മിക്കപ്പോഴും ബിദ്അത്തുകളെ ന്യായീകരിക്കുന്നവയുമാണെന്ന് കണ്ടെത്താന്‍ കഴിയും. നാലു മദ്ഹബും സത്യസമ്പൂര്‍ണമാണെന്നെഴുതിവച്ച് ശരിയായ പ്രമാണങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് മറച്ചു വെച്ചവരാണിവര്‍ എന്നു കൂടി അറിയുക.


8. ഐക്യത്തിന്റെ പേരില്‍ 'ഭിന്നത' നിലനിറുത്തുന്നു. 
സദാ ഐക്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന മൗദൂദിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ ഐക്യം കൊതിക്കുന്നുണ്ടോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഈമാന്‍ കാര്യങ്ങളിലും ഇസ്‌ലാംകാര്യങ്ങളിലും യഥേഷ്ടം വിട്ടുവീഴ്ച കാണിച്ചു കൊണ്ട് 'ഹുകൂമത്തെ ഇലാഹി'ക്കായി സാമുദായിക ഐക്യം വേണമെന്നേ അവര്‍ ഉദ്ദേശിക്കുന്നുള്ളൂ. അഥവാ ആദര്‍ശത്തിലൂന്നിയ ഐക്യം അവരുടെ അജണ്ടയേ അല്ലെന്നര്‍ത്ഥം. മതവിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ എല്ലാം ശരിയെന്ന നിലപാടു സ്വീകരിക്കാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. 'സത്യവിശാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, (അല്ലാഹു വിന്റെ) ദൂതനേയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളേയും അനുസരിക്കുക. ഇനി വല്ല കാ ര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേ ക്കും മടക്കുക, നിങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരാണെങ്കില്‍ (അതാണ് ണ്ടേത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും' (വി:ക്വു: 4:59).
ഈ ആയത്തിനോട് കൂറു പുലര്‍ത്തുന്ന കാര്യത്തിലും ജനങ്ങളെ പ്രമാണത്തിലേക്ക് മടക്കുന്ന കാര്യത്തിലും മൗദൂദിസ്റ്റുകള്‍ ബഹുദൂരം പിറകിലത്രെ. അതു കൊണ്ടാണ് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി പറഞ്ഞത്, 'ഇവര്‍ ഐക്യത്തിന്റെ പേരില്‍ ഭിന്നത നിലനിറുത്തുന്നവരാണ്' എന്ന്. അതായത് പിഴച്ച ആദര്‍ശക്കാരനേയും ആ ആദര്‍ശം വകവെച്ചു കൊണ്ടു തന്നെ ഉള്‍ക്കൊള്ളുക വഴി അവര്‍ ഒരേ പ്രസ്ഥാനത്തില്‍ ഭിന്നമായ ആദര്‍ശം അനുവദിക്കുകയും ഭിന്നത നിലനിറുത്തുകയും ചെയ്യുന്നുവെന്നര്‍ത്ഥം.


9. മതരാഷ്ട്രവാദം കൊണ്ടു വന്നു
മൗദൂദി എഴുതി: 'ജനാധിപത്യത്തിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. ഇസ്‌ലാമിക രാഷ്ട്രവ്യവസ്ഥയെക്കുറിച്ച് ജനാധിപത്യമെന്ന പ്രയോഗം തന്നെ ശരിയല്ല. ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം (തിയോക്രസി) എന്ന പദമാണ് ഇസ്‌ലാമിക വ്യവസ്ഥക്ക് ഏറ്റവും യോജിച്ചത്' 'ഇസ്‌ലാമിക ഭരണത്തിന് പുതിയൊരു പദം പ്രയോഗിക്കാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുന്നുവെങ്കില്‍ ഞാന്‍ ഇഷ്ട പ്പെടുന്നത് ഡമോക്രാറ്റിക് തിയോക്രസി (ജനാധിപത്യ ദൈവിക ഭരണം) എന്നു പറയാനാണ്' (ഇസ് ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പേ.23,24).
പണ്ഡിതലോകത്ത് ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങള്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ മുസ്‌ലിം ലോകത്തിന്റെ വിവിധകാലഘട്ടങ്ങളില്‍ രചിക്കപ്പെട്ടിട്ടുണ്ട്. തൗഹീദിനെ ക്കുറിച്ചു വിശദമായ അപഗ്രഥനങ്ങള്‍ നടന്നിട്ടുണ്ട്. തൗഹീദിനെ ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുമുണ്ട്. എന്നാല്‍ മൗദൂദിക്കു മുമ്പ് ആരും തൗഹീദിന്റെ വിഭജനത്തില്‍ 'ഹാകിമി യ്യത്ത്' ഉള്‍പ്പെടുത്തിയിട്ടില്ല.
കേരളത്തിലെ ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൗലവി എഴു തുന്നു: 'ഹാകിമിയ്യത്തെ ഇലാഹ്, ഹാകിമിയ്യത്തുല്ലാഹ്, ഹുകൂമത്തെ ഇലാഹി, അല്‍ഹുകൂമത്തുല്‍ ഇലാഹിയ്യ:, ലാ ഹാകിമ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളില്‍ പൊതുവെ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൗദൂദി ആവിഷ്‌കരിച്ചതും സയ്യിദ് ക്വുത്വ്ബ് പിന്‍ബലം നല്‍കിയതും നവീന ഇസ്‌ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ മുസ് ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതുമായ ഒരു പുതിയ ആശയമാണ്; അതേ സമയം ഇസ് ലാമില്‍ അങ്ങനെയൊന്നില്ല എന്നൊരു ദുഷ്ച്രാരണം വളരെ ശക്തമായും വിപുലമായും അഴിച്ചു വിടപ്പെട്ടിട്ടുണ്ട്' (ഇബാദത്ത് ഒരു സമഗ്രപഠനം പേ.68).
ഈ വാചകത്തില്‍ മതരാഷ്ട്രവാദം മൗദൂദി ആവിഷ്‌കരിച്ചതല്ലെന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് കെ.സിയുടെ അഭാവത്തില്‍ ചിലര്‍ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ മൗദൂദി തന്നെ പ്രഖ്യാപിച്ചത് ഇതിനു മുമ്പ് ഇക്കാര്യങ്ങളൊന്നും നിങ്ങള്‍ക്ക് ആരും പഠിപ്പിച്ചു തന്നിരുന്നില്ല എന്നാണ് (ഖുത്തുബാത്ത് പേ.393).




10. തീവ്രവാദം വളര്‍ത്തി

മൗദൂദിയുടെ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തം തന്നെയാണ് ഇന്ന് ലോകത്തുടനീളം പ്രചരിക്കുന്ന മുസ്‌ലിം തീവ്രവാദത്തിന് ബീജാവാപം നല്‍കിയതെന്ന് കാണാന്‍ സാധിക്കും. ജമാഅത്ത് സഹയാത്രികനെന്ന് ജമാഅത്ത് അമീര്‍ തന്നെ വിശേഷിപ്പിച്ച, ഹിറാസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചിരുന്ന ഈജിപ്തിലെ ഫഹ്മിഹുവൈദി എഴുതി:
'ഇന്ന് ഇസ്‌ലാമിസ്റ്റുകള്‍ ക്കിടയില്‍ ഏറെ പ്രചരിച്ച ഒരു പ്രയോഗമാണ് ഹുകൂമത്തുല്ലാഹി എന്നത്. അല്ലാഹുവിന്റെ വചനം സമുന്നതമായിത്തീരാന്‍ അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ലാഹി) ആണ് അത് സ്ഥാപിക്കുക. ഇവരാണ് ഹാകിമിയ്യത്തുല്ലാഹിയുടെ പ്രചാരകര്‍. ഈ പദപ്രയോഗം പ്രമുഖ പാക്കിസ്താന്‍ പണ്ഡിതനായ അബുല്‍ അമ്‌ലാ മൗദൂദി ഉണ്ടാക്കിയതും പ്രയോഗിച്ചതുമാണ്. അറബ് ലോകത്ത് സയ്യിദ് ക്വുത്തുബ് ഇത് വികസിപ്പിച്ചെടുത്തു. അങ്ങനെ ധാരാളം ലേഖനങ്ങളുടെ വരികള്‍ക്കിടയില്‍ അത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെയുള്ള നാടുകളില്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ ഡോക്ടറേറ്റിനുള്ള തീസീസുകളിലും രഹസ്യ തീവ്രവാദ സംഘടനകളുടെ പ്രസിദ്ധീകരണങ്ങളിലും ഈ പ്രയോഗം വ്യാപകമായി. 1953ലെ പാക്കിസ്താന്റെ ആദ്യ ഭരണഘടനയിലും 1979ലെ ഇറാന്‍ ഗവണ്‍മെന്റിന്റെ ഭരണഘടനയിലും അത് സ്ഥാനം പിടിച്ചു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ മുസ്‌ലിം തീവ്രവാദ ചിന്തകള്‍ക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്തതും വക്താക്കളായി നില കൊള്ളുന്നതും മൗദൂദിസ്റ്റുകളാണ്. ഐ.എസ്സ്. എസ്സിന്റെ സ്ഥാപക ചീഫ് ഓര്‍ഗനൈസറായി നിയോഗിക്കപ്പെട്ടത് ഒരു മൗദൂദിസ്റ്റായിരുന്നു. അവരെ പാലൂട്ടി വളര്‍ത്തിത് മൗദൂദിപത്രവും! അമുസ്‌ലിം സംഘടനകളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പ്രബോധനം വാരികയില്‍ ഐ.എസ്സ്.എസ്സിന്റെ ചെയര്‍മാനെക്കൊണ്ട് ലേഖനവുമെഴുതിച്ചു. ഇന്ന് ജമാഅത്തുകാര്‍ പോലും തീവ്രവാദപ്രസ്ഥാനമെന്നു വിളിക്കുന്ന എന്‍.ഡി.എഫ്ഫിന്റെ ചെയര്‍മാന്‍മാരായി വന്നത് ജമാഅത്തെ ഇസ്‌ലാമി വിദ്യാര്‍ത്ഥി സംഘടനയായിരുന്ന സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്നു എന്നതും യാഥാര്‍ത്ഥ്യം! ഐ.ആര്‍,ഡബ്ല്യു എന്ന പേരില്‍ ജമാഅത്ത് രൂപീകരിച്ച ജമാഅത്ത് സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനവും മറ്റൊന്നല്ല.


11. ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു

ഹൈന്ദവഭരണത്തെ സ്വാഗതം ചെയ്തു:
ഇന്ത്യാരാജ്യത്ത് മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ ജനാധിപത്യത്തെ വേണ്ടെന്നു വെക്കണമെന്നും ഹൈന്ദവ ഭരണത്തിന് സൗകര്യം ചെയ്തു കൊടുക്കണമെന്നും വ്യക്തമാക്കിയ മൗദൂദി (ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം പേ.39,40) ന്യൂനപക്ഷങ്ങ ളോടു ചെയ്തത് കടുത്ത വഞ്ചനയായിരുന്നു. 1951ല്‍ പോലും ജമാഅത്തിന്റെ അഖിലേന്ത്യാ അമീറായിരുന്ന അബുല്ലൈസ് റാംപൂരില്‍ വെച്ച് ഇക്കാര്യം ആവര്‍ത്തിച്ചു. (ജ:ഇ:ലക്ഷ്യം, മാര്‍ഗം പേ.85,86)
വാജ്‌പേയ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആദ്യമായി അനുമോദന സന്ദേശമയച്ചത് പാകിസ്താനിലെ ജമാഅത്ത് അമീറായിരുന്നുവെന്നതും കൂട്ടത്തില്‍ ഓര്‍ക്കുക.

ജനാധിത്യവും മതേതരത്വവും ശിര്‍ക്കെന്നു വാദിച്ചു: 
'ചുരുക്കത്തില്‍, താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ (പ്രബോധനം 1952, പു.5, ല.5).

'പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകളവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ' (ശിര്‍ക്ക് അഥവാ ബഹുദൈവത്വം, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി).

'മുസല്‍മാന്മാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ് താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്' (മൗദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം പേ.35).
'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും' (അതേ പുസ്തകം)

സ്വാതന്ത്ര്യസമരത്തെ ശക്തമായി എതിര്‍ത്തു:
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നുവെന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്‌ലിമാണ് ഇതിന്ന് സ്വാതന്ത്ര്യം എന്നു പറയുക?' (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97, 98).

'ഇംഗ്‌ളീഷുകാരനായ അമുസ്‌ലിമില്‍ നിന്ന് ഇന്ത്യാക്കാരനായ അമുസ്‌ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്‌ലിമിനെ സംബച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്‌ലിമിന് ഹറാമാണ്' (തഹ്‌രീ ക്കേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).

'പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാനെന്തു പറയാനാണ്?' (ഖുത്തുബാത്ത് പേ.140).

മാത്രവുമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍, അത് യാതൊരു നിലയും വിലയും അര്‍ഹിക്കാത്തതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയിലില്‍ പോകുകയും ദണ്ഡനമേല്‍ക്കുകയും ചെയ്യുന്നതിന്ന് ആയിരം വട്ടം ശാപമുണ്ടെന്നുമാണ് മൗദൂദി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ജോലി ഹറാമാക്കി: 
'നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്ര പോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതരദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍ നീട്ടി ഉറങ്ങുകയും ചെയ്യുന്നത്' (ഖുത്ത്വുബാത്ത്).

'ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യ വസ്ഥക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‌ലിം കളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്' (പ്രബോധനം 1953 ഡിസ:15).

'ഒരനിസ്‌ലാമിക ഗവ:ന്റെ ജോലിയില്‍ നിന്നും ലഭിച്ച തൊണ്ടയില്‍ നിന്നും കീഴ്‌പോട്ടിറക്കുന്ന റൊട്ടിക്കഷ്ണം ഹലാലും പരിശുദ്ധവുമാണോ അതല്ല, താഗൂത്തിന് സേവനം ചെയ്ത് കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ 'മുത്തഖി'കള്‍ നോക്കുകയില്ല. മറിച്ച് അവരുടെ ദൃഷ്ടിയില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആ ഹറാമു തിന്നതിനു ശേഷം വെള്ളം ഇടതു കൈകൊണ്ടോ വലതു കൈകൊണ്ടോ കുടിച്ചത് എന്നതിലാണ്' (പ്രബോധനം 1950 സെപ്തംബര്‍).

'അനിസ്‌ലാമിക ഗവ:ന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇസ്‌ലാമില്‍ നിന്ന് തിരിച്ചു പോവുന്നു എന്നാണ് ഇതിന്നര്‍ത്ഥം. ഈ പ്രവണത ഒരിക്കലും വളര്‍ന്നു കൂടാ' (പ്രബോധനം 15/01/1959).

കലാലയങ്ങളെ കൊലാലയങ്ങളെന്നും കോടതികളെ ത്വാഗൂത്തെന്നും വിശേഷിപ്പിച്ചു കൊണ്ട് രാഷ്ട്രത്തിന്റെ പൊതുധാരയില്‍ നിന്ന് മുസ്‌ലിം സമൂഹത്തെ അകറ്റിനിറുത്താന്‍ യത്‌നിച്ചു.

വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് വാദിച്ചു:
ഭൗതികമായി നോക്കിയാലും മതപര മായി നോക്കിയാലും ആപല്‍ക്കരമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലെന്നാണ് അവര്‍ വാദിച്ചത്. ജമാഅത്ത് നേതാവായിരുന്ന അബുല്ലൈസ് പറയുന്നതു കാണുക:
'തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയ പക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതു കൊണ്ട് തടയപ്പെട്ടിരിക്കുകയാണ്. സാമുദായിക താല്‍പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പി ല്‍ പങ്കെടുക്കുന്ന പക്ഷം പ്രസ്തുത വടംവലി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധ പൂര്‍വം വിട്ടു നില്‍ക്കുന്നതാണ് അവര്‍ക്കു നല്ലത്' (പ്രബോധനം പു.4, ല.2, ജൂലൈ, 1951 പേ.35).

'തെരഞ്ഞെടുപ്പും ജമാഅത്തും' എന്ന തലക്കെട്ടില്‍ പ്രബോധനം പറഞ്ഞത് ലീഗുള്‍പെടെ നിലവിലുള്ള ഒരുപാര്‍ട്ടിക്കും വോട്ടു ചെയ്യുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്നാണ്.
'ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഏകരാഷ്ട്രീയ സംഘടനയെന്നവകാശവാദം മുഴക്കുന്ന മുസ്‌ലിംലീഗു പോലും ഇസ്‌ലാമിന്റെ താല്‍പ ര്യത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. സ്വന്തം ഭാഷയില്‍ത്തന്നെ ന്യൂനപക്ഷത്തിന്റെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയാണത്. ആകയാല്‍ നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥിയേയോ വോട്ടു കൊടുത്ത് തെരഞ്ഞെടുക്കുകയെന്ന പ്രശ്‌നമേ ജമാഅത്തെ ഇസ് ലാമിയെ സംബന്ധിച്ചേടത്തോളം ഉദ്ഭവിക്കുന്നില്ല' (പ്രബോധനം പു.26, ല.4).

വോട്ടിംഗ് ശിര്‍ക്കും ഹറാമുമാണെന്നും വാദിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലെന്നോ?!
'ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു' (ജ:ഇ:27 വര്‍ഷം/ഇലക്ഷന്‍ പ്രശ്‌നം).
തൗഹീദിനു വിരുദ്ധം എന്നാല്‍ ശിര്‍ക്കാണെന്നും അനനുവദനീയമെന്നാല്‍ ഹറാമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
'അനിസ്‌ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).

എന്നാണ് ജമാഅത്തുകാരന് വോട്ടു ചെയ്യല്‍ അനുവദനീയമാവുകയെന്നും അവര്‍ വ്യക്തമാ ക്കിയിട്ടുണ്ട്.
'ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല' (പ്രബോധനം പു.4, 4.8 പേ.163).
ഇപ്പോള്‍ അങ്ങനെയെരുറപ്പ് കൊടുത്തതാരാണാവോ?


12. മുസ്ലിംകളെ കാഫിറാക്കി

ഇന്ത്യാരാജ്യത്ത് സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നവന്‍ കാഫിര്‍, വോട്ടു ചെയ്യുന്നവന്‍ കാഫിര്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവന്‍ കാഫിര്‍, കോടതിയെ സമീപിച്ചവന്‍ കാഫിര്‍ ഇങ്ങനെ മൗദൂദി യുടേയും മൗദൂദിസ്റ്റുകളുടേയും കുഫ്‌റ് ഫത്ത്‌വക്ക് യാതൊരു പഞ്ഞവുമില്ല. പ്രമുഖ നിരൂപകനായ ഡോ.മുഹമ്മദ് അമ്മാറ വിലയിരുത്തുന്നു:
'ഇന്നത്തെ മുസ്‌ലിംകളുടേയും സമൂഹത്തിന്റേയും അവസ്ഥ 'ജാഹിലിയ്യത്ത്' എന്ന് വിശേഷിപ്പിച്ചതു കൊണ്ടും എല്ലാവരും 'കുഫ്‌റി'ല്‍ പതിച്ചിരിക്കുന്നു എന്ന് വിധി പ്രസ്താവിച്ചതു കൊണ്ടും പൂര്‍വികരായ ചിന്തകരില്‍ നിന്നും ഗവേഷകരില്‍ നിന്നും പരിഷ്‌കര്‍ത്താക്കളില്‍ നിന്നും ഇസ്‌ലാമിക ലോകത്തെ പടുക്കളായ പണ്ഡിതരില്‍ നിന്നും മൗദൂദി ഒറ്റപ്പെട്ടിരിക്കുന്നു' (അബുല്‍ അമ്‌ലാ അല്‍മൗദൂദി വ സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ: പേ.77).


13. ദഅ്‌വത്തിന്റെ മുന്‍ഗണനാക്രമം അട്ടിമറിച്ചു

ജമാഅത്തെ ഇസ്‌ലാമിയുടെ ദഅ്‌വത്ത് പ്രവാചകന്മാരുടെ ദഅ്‌വത്തിന് വിരുദ്ധമാണ്. അത് രാഷ്ട്രീയ കേന്ദ്രീകൃതം മാത്രമാണ്. ശിര്‍ക്കിനും ബിദ്അത്തിനുമെതിരെയുള്ള പ്രബോധനം അവരെ സംബന്ധിച്ച് അവഗണിക്കപ്പെട്ടാലും കുഴപ്പമില്ലാത്തതത്രെ. തൗഹീദിന് പ്രധാന്യം പ്രവാചകന്മാരുടെ പ്രബോധന നിലപാട് സ്വീകരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ദഅ്‌വത്തിന് മൗദൂദിസ്റ്റുകള്‍ കാണുന്ന സ്ഥാനം കാണുക:
'മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന പരിപാടിയിലെ രണ്ടാമത്തെ ഇനമായ മുസ്‌ലിംകളുടെ സമ്പൂര്‍ണ സംസ്‌കരണത്തിന്റെ ഒരു വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്' (ജ:ഇ: ലഘുപരിചയം, ശൈ.മു.കാരക്കുന്ന് പേ.91).

മാത്രവുമല്ല, ഈ പരിപാടിയെ ശ്മശാനവിപ്ലവം എന്നു പരിഹസിക്കുകയും ഇതു തന്നെ പ്രവാചകന്‍ ഭരണം നേടിയതിനു ശേഷമേ നടപ്പാക്കിയുള്ളൂ എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു മൗദൂദിസ്റ്റിന്റെ വാചകം കാണുക:
'ശിര്‍ക്കില്‍ നിന്ന് പിന്തിരിഞ്ഞ ഒരു സമൂഹം തൗഹീദിന്റെ അടിത്തറയില്‍ ഒരു ഭരണകൂടം സ്ഥാപിച്ച ശേഷം നടത്തിയ 'ശ്മശാനവിപ്ലവ'ത്തെ അകാലത്തും അനവസരത്തിലും നടപ്പാക്കാനുള്ള ശ്രമം ആത്മഹത്യാപരവും ബുദ്ധിശൂന്യതയുമാണെന്നും അതു കരുതുന്നു' (എ.ആര്‍, ജ:ഇ:50ാം വാര്‍ഷിക പതിപ്പ് പേ.186). മുഹമ്മദ് നബി(സ) നടത്തിയ ദഅ്‌വത്ത് അനവസരത്തിലുള്ളതാണെന്ന്! അല്ലാഹുവില്‍ ശരണം!

അല്ലാഹുവെ മാത്രം ആരാധിക്കണമെന്നാണ് നബി(സ) പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കാന്‍ മുശ്‌രിക്കുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മറിച്ച് ഭരണമാറ്റം ഉദ്ദേശിച്ചതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മക്കയില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതെന്നും മൗദൂദി 'ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം' എന്ന തന്റെ കൃതിയില്‍ വാദിക്കുന്നു. എന്നാല്‍ ക്വുര്‍ആന്‍ ഇതു ഖണ്ഡിക്കുന്നു:
'ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഏകദൈവമാക്കണമെന്നോ? നിശ്ചയം, ഇത് അത്ഭുതകരമായ കാര്യമത്രെ' (വി:ക്വു)


14. ഇബാദത്തുകളും ചരിത്ര സംഭവങ്ങളും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു

ആരാനധനകളുടെ ലക്ഷ്യം ഭരണകൂടം നടത്താനുള്ള പരിശീലനമത്രെ!
'ചുരുക്കത്തില്‍ ദിനംപ്ര തി അഞ്ചു തവണ ഓരോ പള്ളിയില്‍ വെച്ചും സംഘം ചേര്‍ന്നുള്ള നമസ്‌കാരം മൂലം ഈ വിധം പരി ശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ചു കൊണ്ട് സുശക്തവും വിപുലവു മായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്നു നിങ്ങളെ പ്രാപ്തരാക്കു കയും ചെയ്യുക എന്നതാണ്. (ഖുത്തുബാത്ത് പേ.199).

'നമസ്‌കാരം, നോമ്പ്, സകാത്ത്, എന്നീ ആരാ ധനാ കര്‍മങ്ങള്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയതില്‍ ഇതേ ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കുവാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് ആദ്യമായി ഒരു പ്രത്യേകതരം പരിശീലനം നല്‍കുകയും അനന്തരം അവരെ അതതു ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നതു പോലെ ഇസ്‌ലാമും അതിലെ നാനാവിധ ഉദ്യോഗങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് പ്രഥമമായി ഒരു പ്രത്യേക വിധം പരിശീലനം നല്‍കുകയും പിന്നീട് അവരെക്കൊണ്ട് സമര ത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കുവാനുദ്ദേശിക്കുകയുമാണ് ചെയ്യുന്നത്' (ഖുത്തുബാത്ത് പേ.388,389).



'എത്രയും മഹത്തരവും ത്യാഗസമ്പൂര്‍ണവുമായ ഒരു സേവനത്തിന്നുള്ള പരിശീലനമാണീ കര്‍മങ്ങളെന്ന പരമാര്‍ത്ഥം നിങ്ങളെ ഇതേ വരെ ആരും പഠിപ്പിച്ചിട്ടില്ല' (പേ.393) എന്നു കൂടി മൗദൂദി ആണയിടുന്നു.

'മിഅ്‌റാജ് കീ രാത്' എന്ന മൗദൂദിയുടെ കൃതിയില്‍ പറയുന്നത്, മദീനയില്‍ ഭരണം നടത്തേണ്ടതെങ്ങനെയെന്നുള്ള മാനിഫെസ്റ്റോ നല്‍കാനാണ് മുഹമ്മദ് നബിയെ അല്ലാഹു ആകാശലോകത്തേക്ക് വരുത്തിച്ചത് എന്നാണ്. എവിടെ നിന്നാണ് മൗദൂദിക്ക് ഈ വിവരം കിട്ടിയത്?

ബാങ്കിന്റെ വിവക്ഷ അതു വിളിക്കുന്നവനും കേള്‍ക്കുന്നവനും അറിഞ്ഞു കൂടത്രെ! അറിയുമെങ്കില്‍ ലോകം മുഴുവന്‍ ബാങ്കുവിളിക്കുന്നവന്റെ ശത്രുവാകുമായിരുന്നു പോലും!
'.....മന:പൂര്‍വമാണ് അതു പ്രഖ്യാപിക്കുന്നതെങ്കില്‍ ഈ ദുഷിച്ച ലോകം ഒരിക്കലും ഈ ശബ്ദത്തെ സമാധാനത്തോടെ ശ്രവിക്കുകയില്ല. നിങ്ങള്‍ അങ്ങോട്ടു ശണ്ഠക്കു പോവുന്നില്ലെങ്കിലും ലോകം സ്വയം തന്നെ നിങ്ങളോടു ശണ്ഠക്കു വരുന്നതായിരിക്കും. ഈ ശബ്ദം ഉയര്‍ത്തുന്നതോടെ ലോകം നിങ്ങളുടെ ശത്രുവായി പരിണമിച്ചതായും നിങ്ങളുടെ ചുറ്റുപാടും സര്‍പ്പങ്ങളും തേളുകളും നിറഞ്ഞതായും നിങ്ങള്‍ക്കനുഭവപ്പെടുന്നതായിരിക്കും' (പ്രബോധനം 1959 ഫെബ്രുവരി 1, പേ.11,12; സിയാസീ കശ്മകശ് 3/175,176).
കാരണം ആരുടേയും നിയമം തനിക്കു നിയമമല്ല എന്നാണത്രെ ബാങ്കു വിളിക്കുന്നവന്റെ പ്രഖ്യാപനം.

'ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ആണെന്നും ശരീഅത്ത് എന്നാല്‍ ആ ശരീഅത്തിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്ന് പറയുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീരുന്നതാണ്' (ഖുത്തുബാത്ത് പേ.411)
ഇക്കാര്യം മൗദൂദിക്കു മുമ്പ് ആരാണു പറഞ്ഞത്? ഇതിന്റെ പ്രമാണികത വ്യക്തമാക്കാന്‍ കഴിയുമോ?


15. പിഴച്ച ചിന്തകളെ ന്യായീകരിക്കുന്നു
കേരളത്തിലെ സമസ്തക്കാര്‍ പിന്തുടരുന്ന പിഴച്ച വിശ്വാസങ്ങളടക്കം ത്വരീക്വത്തിന്റെ ചിന്താഗതികള്‍ പോലും മൗദൂദിസ്റ്റുകള്‍ക്ക് പഥ്യമാണ്. അതു കൊണ്ടാണല്ലോ നാലു മദ്ഹബും സത്യസമ്പൂര്‍ണമാണെന്ന് 'ഇസ്‌ലാം മത'ത്തില്‍ മൗദൂദി എഴുതിയത്. ജമാഅത്തെ ഇസ്‌ലാമിയില്‍ ഹനഫി മുക്വല്ലിദിനു പോലും അംഗമാകാം എന്ന് ജ:ഇ: ലക്ഷ്യവും മാര്‍ഗവും എന്ന പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. 'ജമാഅത്ത് എല്ലാ വിഭാഗക്കാരേയും മദ്ഹബുകാരേയും സംഘടനയില്‍ ചേര്‍ത്തു. അതില്‍ അഹ്‌ലുല്‍ ഹദീഥില്‍ പെട്ടവരും ബറയല്‍വികളും ദയൂബന്തികളുമുണ്ട്. ശിയാക്കളില്‍ നിന്ന് ആരും അംഗങ്ങളായിട്ടില്ലെങ്കിലും അനുഭാവികളില്‍ അവര്‍ ധാരാളമുണ്ട്. നിങ്ങള്‍ ശരിയായി തോന്നുന്ന മദ്ഹബ് പ്രകാരം പ്രവര്‍ത്തിച്ചോളൂ' എന്നു പറയുന്നതില്‍ അഭിമാനം കൊള്ളുകയാണ് മൗദൂദിയും സംഘവും. തങ്ങള്‍ തന്നെ ശിയാ ആദര്‍ശം പ്രചരിപ്പിക്കുന്ന അവാന്തരവിഭാഗത്തിന്റെ വേഷമണിയുമ്പോള്‍ ഏതായാലും ശിയാക്കള്‍ പ്രത്യേകം അംഗങ്ങളായി വേണമെന്നില്ലല്ലോ!


16. ശിയാക്കളുടെ ത്വക്വിയ്യത്ത് എന്ന മറച്ചുവെക്കല്‍ 
ഇപ്പോള്‍ ചിലരൊക്കെ ചിന്തിക്കാറുണ്ട്, മേല്‍പറഞ്ഞ പല വാദങ്ങളും പ്രശ്‌നങ്ങളും മൗദൂദിസ്റ്റുകള്‍ ഇപ്പോള്‍ ശക്തമായി ഉന്നയിക്കാറില്ലല്ലോ. പലതും അവര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടുമെന്തിന് അവരെ ഇങ്ങനെ വിമര്‍ശിക്കുന്നു? മേല്‍പറഞ്ഞ മൗദൂദിസ്റ്റുകളുടേതായി അറിയിച്ച തീവ്രവാദ മതരാഷ്ട്രവാദ നിയമങ്ങളൊന്നും അവര്‍ പിന്‍വലിച്ചിട്ടില്ലെന്നും പൂര്‍വോപരി ശക്തിയോടെ നിഗൂഢമായി മറ്റു പ്രസ്ഥാനങ്ങള്‍ക്കകത്തു പോലും ഈ ചിന്താഗതികള്‍ അടിച്ചേല്‍പിക്കാനുള്ള പദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും നാം തിരിച്ചറിയണം.

വോട്ടു ചെയ്യുന്നത് ശിര്‍ക്കാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അമീര്‍ പ്രസ്താവനയിറക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര്യ സമരം എന്നൊക്കെ അവര്‍ എഴുതുന്നതു കാണുമ്പോഴും സര്‍ക്കാര്‍ ജോലിയില്‍ അവര്‍ പ്രവേശിക്കുമ്പോഴുമെല്ലാം ശിയാക്കളുടെ ഏറ്റവും ദുഷിച്ച 'തക്വിയ്യത്ത്' എന്ന നിഗൂഢതാവിശ്വാസം മൗദൂദിസ്റ്റുകളേയും ബാധിച്ചിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം. പ്രത്യേക സാഹചര്യങ്ങളില്‍ സത്യം മറച്ചു വെക്കുക എന്നതിന്നാണ് ശിയാക്കള്‍ തക്വിയ്യത്ത് എന്നു പറയുന്നത്. തക്വിയ്യത്ത് ഇല്ലാതെ ഈമാനും ഇസ്‌ലാമുമില്ലെന്നൊക്കെ വ്യാജഹദീഥുകളും അവര്‍ പ്രചരിപ്പിക്കാറുണ്ട്.

വ്യക്തമായ കളവും കാപട്യവും ന്യായീകരിക്കാന്‍ ശിയാക്കള്‍ക്ക് ജൂതന്‍ സംഭാവന ചെയ്ത തക്വിയ്യത്ത് എന്ന ഫോര്‍മുല ഇവിടെ അഹ്‌ലുസ്സുന്നത്തില്‍ നിന്ന് ബഹുദൂരം അകന്ന മൗദൂദിസ്റ്റുകള്‍ സ്വാഭാവികമായും പ്രയോഗവത്കരിക്കുന്നുവെന്നു മാത്രം. അതുകൊണ്ട് അവരുടെ അസ്തിത്വം തന്നെ കളഞ്ഞുകുളിച്ചുവെന്ന് തോന്നുമാറുള്ള പുത്തന്‍ പ്രസ്താവനകളും നടപടികളും കാണുമ്പോള്‍ അവര്‍ മൗദൂദിയന്‍ ചിന്തകള്‍ വെടിഞ്ഞുവെന്നും നല്ലകുട്ടികളായെന്നും ആരും തെറ്റിദ്ധരിക്കരുത്. മറിച്ച് അത് ശക്തമായി നടപ്പില്‍ വരുത്തുകയാണെന്ന് മനസ്സിലാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ