വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു നുണയാണു സ്വാശ്രയ കോളേജ് സമരവുമയി ബന്ദപ്പെട്ട വെടിവെപ്പിലാണു കൂത്തുപറംബിലെ അഞ്ജ് സഖാക്കൾ കൊല്ലപെട്ടതെന്ന് . എന്നാൽ സത്യം മറ്റൊന്നാണ് .
AK ആന്റണിയുടെ സ്വാശ്രയ കോളേജ് നയം 2002 ലും , കൂത്തുപറംബ് സമരം 1994 ലുമായിരുന്നു എന്നെങ്കിലും നുണ പ്രചരിപ്പിക്കുന്നവർ ഓർക്കണം
സ്വാശ്രയ മേഖലയിൽ 1967 ൽ ലോ അക്കാഡമി ലോക്കോളേജും , 88 ൽ തൃക്കാക്കര മോഡൽ എഞ്ജിനീയറിംഗ് കോളേജും , കുറ്റിപ്പുറം MES എഞ്ജിനീയറിംഗ് കോളേജും നിലവിൽ ഉണ്ടായിരുന്ന കേരളത്തിൽ 1994 ൽ സ്വ ആശ്രയ വിദ്യാഭ്യാസത്തിനെതിരെ അല്ല ഞങ്ങൾ സമരം ചെയ്തതെന്ന് പകൽ പോലെ വ്യക്തമാണു .
1994 നവംബർ മൂന്നിന് മുഖ്യമന്ത്രി കെ കരുണാകരൻ പരിയാരത്തെ സർക്കാർ വക TB സാനിറ്റോറിയവും , കെട്ടിടങ്ങളും 119 ഏക്കർ സ്ഥലവും സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റിന് കൈമാറുന്നത് . സ്വാശ്രയ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ . ഹഡ്കോയിൽ നിന്ന് ഗവർമ്മെന്റ് ജാമ്യം നിന്ന് വായിപ്പയെടുത്ത് കെട്ടിടം പണിയുകയും അടുസ്ഥാന സൗകര്യങ്ങൾ ഒരുക്കുക്കുകയും ചെയ്തു .
സർക്കാർ ഭൂമിയും , കെട്ടിടങ്ങളും പണവും , എം വി രാഘവന്റെ പേരിലെ ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറിയപ്പോളാണു അതിനെതിരെ DYFI സമരം ആരംഭിക്കുന്നത് .
സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് സ്വാശ്രയ കൊള്ള നടത്താൻ കൈമാറിയാൽ നോക്കി നിക്കണം എന്നാണൊ പറയുന്നത് ?
1994 നംവംബർ 25 നു കൂത്തുപറംബിൽ അർബൻ ബാങ്ക് സായാഹന ശാഖ ഉൽഘാടനം ചെയാൻ വന്ന എം വി രാഘവനെതിരെ നടത്തിയ ഐതിഹാസികമായ സമരത്തിന് രണ്ട് കാരണങ്ങൾ ആയിരുന്നു
1, സർക്കാർ സ്ഥലത്ത് , സർക്കാർ കാശുമുടക്കി ആരംഭിച പരിയാരം ആശുപത്രി എം വി രാഘവൻ സ്വകാര്യ സ്വത്താക്കുന്നതിനെതിരെ
2, ജില്ലാ സഹകരണ ബാങ്കിലെ അഴിമതിയും , നിയമന ക്രമക്കേടും
2, ജില്ലാ സഹകരണ ബാങ്കിലെ അഴിമതിയും , നിയമന ക്രമക്കേടും
തുടർന്ന് നടന്ന സംഭവങ്ങളൊക്കെ ചരിത്രത്തിന്റെ തങ്ക ലിപികളിൽ രേഖപ്പെടുത്തിയ കാര്യങ്ങളാണ്
കൂത്തുപറംബ് സമരത്തിന്റെയും രക്തസാക്ഷിത്തതിന്റെയും ആദ്യ വിജയം 1997 ൽ ആയിരുന്നു . അന്നത്തെ കേരള സർക്കാർ നിയമം മൂലം പരിയാരം മെഡിക്കൽ കോളേജിനെ എം വി രാഘവന്റെ സ്വകാര്യ ട്രസ്റ്റിൽ നിന്ന് മോചിപിച് സഹകരണ മേഘലയിൽ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നു .
സർക്കാരിന്റെ ഭൂമിയിൽ , സർക്കാരിന്റെ പണം കൊണ്ട് തുടങ്ങി രാഘവന്റെ സ്വകാര്യ സ്വത്ത് ആവേണ്ടിയിരുന്ന പരിയാരം ഇന്ന് സഹകരണ മേഘലയിൽ ഇന്ത്യയിലെ തന്നെ മികച ആശുപത്രികളിൽ ഒന്നായി തലയുയർത്തി നിൽക്കുംബോൾ കൂത്തുപറംബ് രക്തസാക്ഷികളുടെ ബലിദാനം പാഴായില്ല എന്ന് ഉറക്കെ തന്നെ ഞങ്ങൾക്ക് പറയാൻ പറ്റും .
ഇതേ രീതിയിൽ തന്നെ ആർംഭിച പാപ്പിനിശേരി വിഷ ചികിൽസാകേന്ദ്രം , പാംബുവളർത്തൽ കേന്ദ്രം , ആയുർവ്വേദ ഹോസ്പിറ്റലൊക്കെ ഇന്ന് എം വി രാഘവന്റെ സ്വകാര്യ സ്വത്താണ് . എം വി രാഘവന്റെ മക്കൾ തമ്മിൽ അവകാശതർക്കവുമായി കോടതിയിൽ എത്തിയിരിക്കുകയാണ് . ഇത് കൂത്തുപറംബ് സമരത്തെ കൂടുതൽ പ്രസക്തമാക്കുകയാണു .
പരിയാരം മെഡിക്കൽ കോളേജ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുകയാണു . ഈ വർഷം ഏകദേശം ഏറ്റെടുക്കൽ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു . സംസ്ഥാനത്തെ ഏറ്റവും മികവുറ്റ ആശുപത്രികളിൽ ഒന്നും , മെഡിക്കൽ കോളേജുമായ പരിയാരം പൂർണ്ണമായും സർക്കാർ ഏറ്റെടുത്ത് കഴിയുംബോൾ , ഐതിഹാസികമായ കൂത്തുപറംബ് സമരം പരിപൂർണ്ണ അർത്ഥത്തിൽ വിജയമാകും .
സർക്കാർ ഭൂമിയും സർക്കാർ കെട്ടിടവും സർക്കാർ പണവും മുടക്കി നിർമ്മിച പരിയാരം മെഡിക്കൽ കോളേജ് , സർക്കാർ മേഖലയിൽ നിലനിറുത്താൻ 1994 ൽ നടത്തിയ ഐതിഹാസിക സമരത്തെ 2002 ൽ മാത്രം AK ആന്റണി കൊണ്ടുവന്ന സ്വാശ്രയ കോളേജ് നയത്തിന് എതിരെയാണെന്നൊ അല്ലെങ്കിക് 1967 കേരളത്തിൽ തുടക്കമിട്ട സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരെ ആണെന്നൊ പ്രചരിപ്പിക്കുന്നവർ , സ്വയം അപഹാസ്യരാകുകയാണ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ